അലം തേ നിരപേക്ഷായ പൂര്‍ണ്ണകാമ നമോഽസ്തുതേ
മഹാ വിഭൂതിപതയേ നമഃ സകലസിദ്ധയേ (6-19-4)
യഥാ ത്വം കൃപയാ ഭൂത്യാ തേജസാ മഹിനൌജസാ
ജുഷ്ട ഈശ ഗുണൈഃ സര്‍വൈസ്തതോഽസി ഭഗവാന്‍ പ്രഭുഃ (6-19-5)
വിഷ്ണു പത്നി മഹാമായേ മഹാപുരുഷലക്ഷണേ
പ്രീയേഥാ മേ മഹാഭാഗേ ലോകമാതര്‍ന്നമോഽസ്തുതേ (6-19-6)
ഓം നമോ ഭഗവതേ മഹാപുരുഷായ മഹാനുഭാവായ മഹാവിഭൂതിപതയേ
സഹ മഹാവിഭൂതിഭിര്‍ബലിമുപഹരാണീതി. അനെനാഹരഹര്‍മ്മന്ത്രേണ
വിഷ്ണോരാവാഹനാര്‍ഘ്യപാദ്യോപസ്പര്‍ശന സ്നാന
വാസഉപവീതവിഭൂഷണ ഗന്ധപുഷ്പധൂപദീപോപഹാരാ
ദ്യുപചാരാംശ്ച സമാഹീത ഉപാഹരേത് (6-19-7)
പരീക്ഷിത്തിന്റെ അഭ്യര്‍ദ്ധന പ്രകാരം പുംസവനവ്രതത്തെക്കുറിച്ച് ശുകമുനി വിശദീകരണം തുടര്‍ന്നുഃ
മാര്‍ഗ്ഗശീര്‍ഷമാസത്തിലെ വെളുത്തപക്ഷത്തിലെ ആദ്യദിനം ഭാര്യ വ്രതമാരംഭിക്കണം. എന്നിട്ട് ഇങ്ങനെ ചൊല്ലി ആവര്‍ത്തിച്ച് പ്രാര്‍ത്ഥിക്കണം.ആശാരഹിതനും കരുണ, ഐശ്വര്യം, ശക്തി എന്നിവയുടെ വിളനിലവുമായി വിളങ്ങുന്ന ഭഗവാനു നമസ്കാരം. മഹാവിഷ്ണുവിന്റെ സഹധര്‍മ്മിണിയായ ദേവിക്കു നമസ്കാരം. എന്നില്‍ ഭഗവല്‍ പ്രീതിയുണ്ടാകുമാറാകട്ടെ. അനന്തമായ വീര്യത്തിനുടമയായ ഭഗവാനെ ഞാന്‍ ആരാധിക്കുന്നു. ആചാരക്രമത്തിലുളള പൂജാവിധികളോടെയും, പ്രാര്‍ത്ഥനയോടെയും, കുളി, വേഷം എന്നിവയിലെ ശ്രദ്ധയോടും കൂടി അവള്‍ ഭഗവാനെ ആരാധിക്കണം. അതുകഴിഞ്ഞ് ഭഗവാനു സമര്‍പ്പിച്ച ആഹാരാംശം പന്ത്രണ്ടു തവണ യാഗാഗ്നിയില്‍ അര്‍പ്പിച്ച് “ഓം നമോ ഭഗവതേ മഹാപുരുഷായ മഹാ വിഭൂതി പതയേസ്വാഹാ” എന്ന മന്ത്രം ഉരുക്കഴിക്കണം. ഈ മന്ത്രം പത്തു തവണ ആവര്‍ത്തിച്ചശേഷം ഇനി പറയുന്ന സ്തോത്രം ചൊല്ലണം.
യുവാംതു വിശ്വശ്യ വിഭൂ ജഗതഃ കാരണം പരം
ഇയം ഹി പ്രകൃതിഃ സൂക്ഷ്മാ മായാശക്തിര്‍ദുരത്യയാ (6-19-11)
തസ്യാ അധീശ്വരഃ സാക്ഷാത്ത്വമേവ പുരുഷഃ പരഃ
ത്വം സര്‍വയജ്ഞ ഇജ്യേയം ക്രിയേയം ഫലഭുഗ്‌വാന്‍ (6-19-12)
ഗുണവ്യക്തിരിയം ദേവീ വ്യഞ്ജകോ ഗുണ ഭുഗ്‌വാന്‍
ത്വംഹി സര്‍വ ശരീര്യാത്മാ ശ്രീഃ ശരീരേന്ദ്റിയാശയാ
നാമരൂപേ ഭഗവതീ പ്രത്യയസ്ത്വമപാശ്രയഃ (6-19-13)
യഥാ യുവാം ത്രിലോകസ്യ വരദ് പരമേഷ്ഠിന്‍
തഥാ മ ഉത്തമ ശ്ലോക സന്തു സത്യാ മഹാ ശിഷഃ (6-19-14)
“ഭഗവാന്‍ വിഷ്ണു, മഹാലക്ഷ്മീദേവി, അവിടുന്ന് രണ്ടാളുമാണീ വിശ്വത്തിന്റെ മുഴുവന്‍ ആത്മാവും ശരീരവും. അവിടുന്ന് ഭക്തരുടെ ആഗ്രഹങ്ങള്‍ മുഴുവനും വരമായി നല്‍കുന്നു. എന്റെയും ആഗ്രഹത്തെ നിവൃത്തിച്ചു തന്നാലും. പുംസവനമനുഷ്ടിക്കുന്ന സ്ത്രീ തന്റെ ഭര്‍ത്താവിനെയും അദ്ദേഹത്തില്‍ ഭഗവല്‍ഭാവംകണ്ട് സേവിക്കണം. ഭാര്യയോ ഭര്‍ത്താവോ ആരെങ്കിലുമൊരാള്‍ ഈ വ്രതമനുഷ്ഠിക്കുന്നു പക്ഷം രണ്ടു പേര്‍ക്കും ഫലസിദ്ധിയുണ്ടാവുന്നതാണ്. ഇങ്ങനെ ഒരു വര്‍ഷം വ്രതമാചരിച്ചശേഷം അവസാന ദിവസം ഭാര്യ ഉപവസിക്കണം. ഭര്‍ത്താവ് പാലില്‍ തിളപ്പിച്ച ചോറ് നെയ്യും ചേര്‍ത്ത് അര്‍പ്പിക്കണം. എന്നിട്ട് ഭര്‍ത്താവ് ഭക്ഷണം കഴിക്കുകയും, ഭാര്യയെ ഊട്ടുകയും ചെയ്യണം. ഈ വ്രതാനുഷ്ഠാനം കൊണ്ട് ഒരുവന് ഇഛാനുസരണം ഫലസിദ്ധിയുണ്ടാവുന്നു. ഇത് ഭാര്യക്കും ഏറെ ഫലപ്രദമാണ്. ദീര്‍ഘസുമംഗലീ ഭാഗ്യവും അവള്‍ക്ക് ലഭ്യമത്രെ.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം
No comments:
Post a Comment