നന്മമേലില്‍ വരുവതിനായ്
നിര്‍മ്മലാ! നിന്നെ സേവ ചെയ്‌തീടുന്നു
സമ്മതം മമ വന്നു തുണയ്ക്കേണം
ഹരിഹരപുത്രനയ്യപ്പാ പാഹി മാം
അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
മന്നിലിന്നു മഹാഗിരി തന്നില-
ത്യുന്നതമാം ശബരിമല തന്നില്‍
സേവിച്ചീടും ജനങ്ങളെയൊക്കെയും
പാലിച്ചീടുക സ്വാമി നിലവയ്യാ!
അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
ശിവസുത! ഞങ്ങള്‍ക്കുള്ള മാലൊക്കെയും
തിരുവടിതന്നെ തീര്‍ത്തു രക്ഷിക്കണം
കരുണാവാരിധേ! കാത്തിടേണം തവ
തിരുമലരടി വന്ദേ നിലവയ്യാ!
അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
വരണം ഞങ്ങള്‍ക്കു സമ്പത്തു മേല്‌ക്കുമേല്‍
തരണം സന്തതിയുമടിയങ്ങള്‍ക്ക്
പലഗുണങ്ങള്‍ ശരീരസൗഖ്യങ്ങളും
വരണമേ നിത്യം സ്വാമി നിലവയ്യാ!
അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
എപ്പോഴും തവ പാദങ്ങളല്ലാതെ
മടൊരു മനസ്സില്ലാ കൃപാനിധേ
തൃക്കണ്‍പാര്‍ക്കണം ഞങ്ങളെ നിത്യവും
വിഷ്‌ണുനന്ദന! സ്വാമി നിലവയ്യാ!
അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
No comments:
Post a Comment