ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, October 26, 2016

മുച്ചിലോട്ടു ഭഗവതി (തെയ്യം)

മുച്ചിലോട്ടു ഭഗവതി
മലബാറിൽ കെട്ടിയാടപ്പെടാറുള്ള തെയ്യങ്ങളിൽ വാണിയസമുദായക്കാരുടെ തെയ്യങ്ങളിൽ ഒന്നാണ് മുച്ചിലോട്ടു ഭഗവതി.

മുച്ചിലോട്ട് ഭഗവതിയെപ്പോലെ ലാവണ്യമുള്ള തെയ്യം വേറെയില്ല. ഭഗവതിയുടെ മുഖമെഴുത്തിന് കുറ്റിശംഖും പ്രാക്കും എന്നാണ് പറയുന്നത്.സ്വാത്വിക ആയതിനാൽ ചടുലമായ ചലനവും വാക്കും ഈ തെയ്യത്തിനില്ല. സർവാലങ്കാര ഭൂഷിതയായി, സുന്ദരിയായി നവവധു പൊലെയാണ് ഈ തെയ്യം. നിത്യ കന്യകയായ ദേവിയുടെ താലികെട്ടാണ് പെരുങ്കളിയാട്ടം.12 വർഷം കൂടുമ്പോഴാണ് പെരുംകളിയാട്ടം നടത്തുന്നത്.അറിവുകൊണ്ട് വിജയം നേടിയപ്പോൾ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കൽപ്പിച്ചതിനാൽ, അപമാനഭാരത്താൽ അഗ്നിയിൽ ജീവൻ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രാഹ്മണ കന്യകയാണ് മുച്ചിലോട്ടു ഭഗവതി. മുച്ചിലോട്ടു ഭഗവതിയെ മുച്ചിലോട്ടച്ചിയെന്നും, മുച്ചിലോട്ടമ്മയെന്നും, മുച്ചിലോട്ട് പോതിയെന്നും വിളിക്കാറുണ്ട്.

ഐതിഹ്യം

പെരിഞ്ചെല്ലൂർ (ഇപ്പോഴത്തെ തളിപ്പറമ്പ്) ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തിൽ വച്ച് നടന്ന വാദപ്രതിവാദത്തിൽ പ്രഗല്ഭരെ തോൽപ്പിച്ചു. രസങ്ങളിൽ വെച്ച് കാമരസവും, വേദനകളിൽ പ്രസവവേദനയുമാണ് അനുഭവങ്ങളിൽ മികച്ചതെന്നു സമർത്ഥിച്ചു. ഒരു കന്യകയുടെ ഇത്തരം അറിവിൽ സംശയിച്ചവർ അവൾ‍ക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരുകി പ്രാർത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം അഗ്നികുണ്ഡമൊ രുക്കി ആത്മത്യാഗം ചെയ്യാൻ തീരുമാനിച്ചു. എണ്ണയുമായി ആ വഴി പോയ മുച്ചിലോടനോട് (വാണിയ സമുദായത്തിൽ പെട്ടയാൾ) തീയിലേക്ക് എണ്ണ ഒഴിക്കുവാൻ ആവശ്യപ്പെട്ടു. ആവളുടെ വാക്കുകൾ കേട്ട് അമ്പരന്ന മുച്ചിലോടൻ എണ്ണ മുഴുവൻ തീയിലേക്കൊഴിച്ചു. അങ്ങനെ അഗ്നിപ്രവേശം ചെയ്ത് ആ സതീരത്നം തന്റെ ആത്മപരിശുദ്ധി തെളിയിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടിൽ വന്ന മുച്ചിലോടൻ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യക കരിവെള്ളൂരപ്പന്റെയും, ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താൽ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാൻ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് ബ്രഹ്മണകന്യക മുച്ചിലോട്ടു ഭഗവതിയായി മാറിയത്. വിവിധ സ്ഥലങ്ങളിൽ മുച്ചിലോട്ടു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാവുകയും, തന്റെ ശക്തി തെളിയിക്കുകയും ചെയ്യുകയുണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു.

ഉച്ചയോടെയാണ് മുച്ചിലോട്ട് ഭഗവതി തിരുമുടി വെയ്ക്കുന്നത്.അതിന് മുന്നേ തന്നെ വ്രതം എടുത്ത കോലക്കാരന്‍റെ മുഖത്ത് കരിമഷിയും ചുവന്നചായക്കൂട്ടുകളും വച്ച് മുഖത്തെഴുത്ത് നടത്തും.ഓരോ തെയ്യകോലങ്ങള്‍ക്കും മുഖത്തെഴുത്തും ആടയാഭരണങ്ങളും വ്യത്യസ്തമായിരിക്കും.അതിനുശേഷം ആടയാഭരണ്ങ്ങളും ചുവന്ന പട്ടില്‍പ്പൊതിഞ്ഞ ഉടയാടകളും ധരിച്ച് ക്ഷേത്രങ്കണത്തില്‍ എത്തും.വെള്ളികണ്ണുംവച്ച ശേഷമാണ് തിരുമുടി ദേവിയുടെ ശിരസില്‍ വയ്ക്കുന്നത്.തിരുമുടിഅര്‍ദ്ധവൃത്താകൃതിയിലാണ്,അത് ആകാശത്തെ പ്രതിനിധാനം ചെയ്യുന്നു.ദേവിയുടെ ശരീരം ഭൂമിയേയും , ഉടയാടക കടലിനേയും ,തിരുമുടിയില്‍ തൂങ്ങി കിടക്കുന്ന ചെക്കിപൂവ് മഴയേയും,ഉടയാടയിലുള്ള തിളക്കമാര്‍ന്ന തുട്ടുകള്‍ സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും പ്രതിനിധാനം ചെയ്യുന്നു. ഇങ്ങനെ വേഷഭൂഷയായ ശ്രീ മുച്ചിലോട്ട് ഭഗവതി കയ്യില്‍ രണ്ട് ചെറു തീ പന്തങ്ങളുമായി ചെണ്ടമേളത്തിന്‍റെ അകമ്ബടിയില്‍ ക്ഷേത്രമുറ്റത്ത് ഉറഞ്ഞാടുമ്ബോള്‍ സര്‍വ്വരും കൈകൂപ്പി തൊഴുത് നിന്ന് പോകും.

ഭുവനേശ്വരി മുച്ചിലോട്ടമ്പിക
ത്രിപുര സുന്ദരി....ത്രിലോക നായികാ...സാക്ഷാൽ ആദി പരാശക്തി....അന്നപൂർണ...ഭക്തിയോടെ ജപിക്കുന്ന ഭക്തന്റെ പ്രാർത്ഥന കൈ കൊള്ളുന്ന  സാക്ഷാൽ എന്റെ തമ്പുരാട്ടി....ശിവ ശങ്കരി...ദേവി നിൻ തീരു മംഗല്യം കുറിക്കൽ ചടങ്ങു...പുണ്യമാം പത്താം ഉദയത്തിൽ നടക്കുന്നല്ലോ...പറശ്ശിനി പുഴയുടെ തീരത്തായി  കുടികൊള്ളുന്ന ലോകമാതേ ഇനിയുള്ള നാൾ നമ്മൾ അമ്മയുടെ തിരുമുടിക്കായി  കാത്തിരിപ്പു....ജ്യോതിഷ പണ്ഡിതനും യോഗീശ്വരനും ആയ നമ്പറാത്തച്ചന്റെ മാളികയും കൂടെ ഭുവനേശ്വരിയും ഉള്ള ഈ ക്ഷേത്രം വളരെ  ചൈതന്യംനിറഞ്ഞു നിൽക്കുന്ന പുണ്യ സങ്കേതമാണ്  ആണ് .....

No comments:

Post a Comment