മനുഷ്യശരീരം ദൈവസാന്നിദ്ധ്യമുള്ളക്ഷേത്രമാണെന്നും അതുകൊണ്ടുതന്നെ ജീവന്മുക്തിയ്ക്ക് ശരീരത്തെ രോഗവിമുക്തമാക്കേണ്ടത് ആവശ്യമാണെന്നും, മുക്തിയ്ക്ക് സ്വയം പരിശ്രമിയ്ക്കേണ്ടതാണെന്നുമാണു തിരുമൂലർ തുടങ്ങിയ സിദ്ധഗുരുക്കന്മാരുടെ അഭിപ്രായം.
അതുകൊണ്ട് ആത്മീയ സാധനകളിൽ മുഴുകുന്നവർ തങ്ങളുടെ ശാരീരിക, മാനസ്സിക ആരോഗ്യത്തിനു, സന്തോഷത്തിനു വളരെയധികം, പ്രാമുഖ്യം കൊടുക്കെണ്ടതാണു. മനസ്സും ശരീരവും പരസ്പരപൂരകങ്ങളാണു. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടായിരിയ്ക്കുകയുള്ളു.
ശാരീരിക രോഗങ്ങൾ പീഡനകൾ എന്നിവ ആത്മീയതയുടെ ലക്ഷണങ്ങളായി ദൈവാനുഗ്രഹമായി കരുതുന്നത് യോഗജ്ഞാനദ്ര്യഷ്ടിയിൽ ശരിയാണെന്നുതോന്നുന്നില്ല. ഒരുപക്ഷെ മരണകാരണമായി ജീവിതാവസാനം രോഗബാധിതനായേക്കാം. രോഗാവസ്ഥകളെ അതിജീവിയ്ക്കാന്മാത്രം നാം പ്രാപ്തനാകാത്തപക്ഷം അത് സംഭവിയ്ക്കാവുന്നതാണു. എന്നാൽ നിരന്തരമായ രോഗപീഡകളെ ഇത് ന്യായീകരിയ്ക്കുന്നില്ല.
ഏഴുവർഷംകൊണ്ടു ശരീരത്തിനു സ്വാഭാവികമായി പുനർനിർമ്മിയ്ക്കപ്പെടാനുള്ള കഴിവുണ്ടത്രെ. യോഗി ഈ കഴിവിനെ യോഗധ്യാനസാധനകളാൽ വിദഗ്ദമായി ഉപയോഗിയ്ക്കുകയാണത്രെ ചെയ്യുന്നത്. എന്നാൽ ഭക്തി മാർഗ്ഗം മാത്രം പിന്തുടരുന്നവർ സ്വാഭാവികമായ ഈ ദൈവാനുഗ്രഹത്തെ തെറ്റായ ധാരണയുടെപേരിൽ നിഷേധിയ്ക്കുകയാണത്രെ ചെയ്യുന്നത്.
നാം എന്തു ചിന്തിയ്ക്കുന്നുവോ അത് നിമിഷനേരംകൊണ്ട് നമ്മുടെ കോടാനുകോടി കോശങ്ങളിലേയ്ക്ക് എത്തപ്പെടുന്നുണ്ട്.നമ്മുടെ മനസ്സ്, കോശങ്ങളുടെ ഓർമ്മ എന്നിവയിൽ ഇത് കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.
ദുഖം, നിരാശ, രോഗം, സന്തോഷം, ഭക്തി എന്നിവയെല്ലാം ഇങ്ങനെയുള്ള നിരന്തര ചിന്തകളാൽ രൂപമെടുക്കുന്നവയാണു. എന്തിനുപറയുന്നു നമ്മുടെ മരണം പോലും നമ്മുടെ നിരന്തരമായ ചിന്തയിലൂടെ പ്രോഗ്രാം ചെയ്യപ്പെട്ട് ഉറപ്പുവരുന്നതത്രെ.
തന്റെ അച്ഛൻ/അമ്മ കാൻസർ ബാധിച്ച് മരിച്ചിട്ടുണ്ടെങ്കിൽ, കാൻസർ ഒരു പാരമ്പര്യരോഗമാണെന്നു മകൻ ധരിയ്ക്കുന്നുവെങ്കിൽ അവനിൽ നിരന്തരമായ രോഗത്തെക്കുറിച്ചുള്ള ചിന്ത, ഭയം കാൻസർ രോഗത്തിന്റെ ലക്ഷണങ്ങളിലേയ്ക്കും അവസാനം കാൻസർ രോഗത്തിലേയ്ക്കുതന്നെ എത്തിയ്ക്കുന്നതായിരിയ്ക്കും.
പ്രമേഹം, ഹ്ര്യദയാഘാതം, മുതലായ രോഗാവസ്ഥകളാൽ മരണപ്പെട്ടിട്ടുള്ള പലരുടേയും മക്കൾ ഈ രോഗങ്ങളാൽത്തന്നെ മരണപ്പെടുന്നത് ഈ രോഗങ്ങൾ പാരമ്പര്യരോഗങ്ങളായതുകൊണ്ടല്ല നേരെമറിച്ച്, മരിച്ച ആളുടെ ചിന്താ ജീവിതശൈലികൾ പിന്തുടരുന്നതുകൊണ്ടൂം അബോധതലത്തിൽ നിരന്തരമായ ഭയഭാവങ്ങളാൽ നെഗറ്റീവ് പ്രോഗ്രാമിങ്ങിലൂടെ രോഗത്തെ, മരണത്തെ ക്ഷണിച്ചുവരുത്തുന്നതുമൂലമാണു ഇത് സംഭവിയ്ക്കുന്നതത്രെ.
അതുകൊണ്ടു വേവിയ്ക്കാത്ത ജൈവപച്ചക്കറികളും, മുളപ്പിച്ചവിത്തുകളും, ഇല/പഴ ജൂസുകളും ഉപയോഗിച്ച് രക്തത്തെ ക്ഷാരഗുണമുള്ളതാക്കുക. ലഘുവായ യോഗ, ജപ, ധ്യാന മാർഗ്ഗങ്ങൾ പിന്തുടരുകയും ഞാൻ സുരക്ഷിതനാണു, ആരോഗ്യവാനാണു, സംത്ര്യപ്തനാണു,
ജനനമരണങ്ങൾക്കും സുഖദുഖങ്ങൾക്കും അതീതനാണെന്നും നിത്യമായ ആത്മഭാവമാണെന്നും നിരന്തരം മനനം ചെയ്യുകയും ചെയ്യുക.
നല്ല ഭക്തനായിരിയ്ക്കാം, പക്ഷെ അശരണനായ ഭക്തനല്ല, ശക്തനായ, തന്റേടിയായ, ആത്മവിശ്വാസമുള്ള, തന്റെ ഇഷ്ടമൂർത്തിയുടെ, ദൈവത്തിന്റെ ശക്തിയെ, താൻ, ആരോഗ്യവാനും, സന്തോഷവാനുമായിരിയ്ക്കാൻ
തന്നിലേയ്ക്ക് ആവേശിയ്ക്കാൻ പ്രാപ്തനായ ഭക്തനായിരിയ്ക്കണം.
No comments:
Post a Comment