_ഹനുമാൻ സ്തുതി_
*_മനോജവം മാരുതതുല്യവേഗം_*
*_ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ഠം_*
*_വാതാത്മജം വാനരയൂഥമുഖ്യം_*
*_ശ്രീരാമദൂതം മനസാ സ്മരാമി_*
_അർത്ഥം: മനസ്സിനെ ജയിച്ചവനും മാരുതന് ( കാറ്റ് ) തുല്യമായ വേഗതയുള്ളവനും ഇന്ദ്രിയങ്ങളെ ജയിച്ചവനും ബുദ്ധിമാന്മാരിൽ ശ്രേഷ്ഠനും വായു ഭഗവാൻറെ പുത്രനും വാനരസമൂഹത്തെ നയിക്കുന്നവനും ശ്രീരാമചന്ദ്രൻറെ ദൂതനുമായ അങ്ങയെ ( ശ്രീ ഹനുമാനെ ) ഞാൻ മനസ്സിൽ സ്മരിക്കുന്നു._
*ഹനുമാൻ ചാലീസ*
*ജയ് ഹനുമാന് ജ്ഞാനഗുണസാഗര്*
*ജയ് കപീശ് തിഹും ലോക് ഉജാഗര് (1)*
_അർത്ഥം: അറിവിൻറേയും സത്ഗുണങ്ങളുടേയും സാഗരമായ ഹനുമാൻ വിജയിക്കട്ടെ. മൂന്ന് ലോകത്തിനേയും ഉണർത്തുന്ന കപീശ്വരൻ വിജയിക്കട്ടെ._
*രാമദൂത് അതുലിത് ബല്ധാമാ*
*അഞ്ജനീപുത്ര് പവനസുത് നാമാ (2)*
_അർത്ഥം: അതുലിതബലവാനായ അങ്ങയ്ക്ക് രാമദൂതനെന്നും അഞ്ജനാപുത്രനെന്നും പവനസുതനെന്നും പല നാമങ്ങളുണ്ട്_
*( തുടരും )*
No comments:
Post a Comment