അരയാല്‍ പടിഞ്ഞാറു വിപരീതമായി നിന്നാല്‍ അഗ്നിഭയത്തേയും,ഇത്തി വടക്ക് അല്ലാതെ കിഴക്കോ,പടിഞ്ഞാറോ,തെക്കോ നിന്നാല്‍ പല പ്കാരേണ ഉളള ചിത്തഭ്രമത്തേയും,പേരാല്‍ കിഴക്കല്ലാതെ പടിഞ്ഞാറോ,വടക്കോ നിന്നാല്‍ ശത്രുക്കളുടെ ആയുധത്താല്‍ അപായവും,അത്തി തെക്ക് അല്ലാതെ പടിഞ്ഞാറോ,കിഴക്കോ,വടക്കോ നിന്നാല്‍ ഉദരവ്യാധിയുമുണ്ടാകും.
ഗൃഹങ്ങളുടെ ഇരുവശവും പുറക് ഭാഗവും,കുമിഴ്,കുമ്പിള്,കടുക്കമരം,കൊന്ന,നെല്ലി,ദേവതാരു വൃക്ഷം,പ്ളാശ്,അശോകം,ചന്ദനം,പുന്ന,വേങ്ങ,ചെമ്പകം,കരിങ്ങാലി ഇവ ഉത്തമമാകുന്നു.ഇവ എല്ലാ സ്ഥാനങ്ങളിലും ഉത്തമം തന്നെ.വാഴ,വെറ്റിലക്കൊടി,കുരുത്തി,മുല്ല മുതലായ ചെടികള്‍ എവിടെയും ശോഭനമാകുന്നു.പ്ളാവ് കിഴക്ക് ഭാഗവും,കമുക് തെക്ക് ഭാഗവും,തെങ്ങ് പടിഞ്ഞാറു ഭാഗവും,മാവ് വടക്കുഭാഗവും,അത്യുത്തമം ആകുന്നു.എങ്കിലും ഇവ എല്ലാ സ്ഥാനനങ്ങളിലും ഉത്തമം തന്നെ.
No comments:
Post a Comment