ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, October 17, 2016

ലളിതാപഞ്ചരത്നസ്തോത്രം

ആദി ശങ്കരാചാര്യനാല്‍ രചിക്കപ്പെട്ട സ്തോത്രം ദിവസവും രാവിലെ ജപിച്ചാല്‍ അവര്‍ക്ക് ലളിതാ ദേവിയുടെ അനുഗ്രഹം ഉണ്ടാകും. അവര്‍ക്ക് അനശ്വരമായ കീര്‍ത്തിയും, ഐശ്വര്യവും, ധനവും, ഭാഗ്യവും ഉണ്ടാകും.

പ്രാത:സ്‌മരാമി ലളിതാവദനാരവിന്ദം
ബിംബാധരം പൃഥുലമൗക്തികശോഭിനാസം
ആകര്‍ണ്ണദീര്‍ഘനയനം മണികുണ്ഡലാഢ്യം
മന്ദസ്‌മിതം മൃഗമദോജ്ജ്വലഫാലദേശം.

പ്രാതര്‍ഭജാമി ലളിതാഭുജകല്പവല്ലീം
രന്താംഗുലീയ ലസദംഗുലി പല്ലവാഢ്യാം
മാണിക്യഹേമവലയാംഗദശോഭമാനാം
പുണ്ഡ്രേഷുചാപ കുസുമേഷു സൃണിർദധാനാം .

പ്രാതർന്നമാമി ലളിതാചരണാരവിന്ദം
ഭക്തെഷ്ടദാനനിരതം ഭവ സിന്ധുപോതം
പത്മാസനാദി സുരനായകപൂജനീയം
പത്മാങ്കുശധ്വജസുദര്‍ശന ലാഞ്ചനാഢ്യം.

പ്രാത:സ്‌തുവേ പരശിവാം ലളിതാം ഭവാനീം
തയ്യന്തവേദ്യവിഭവാം കരുണാനവദ്യാം
വിശ്വസ്യസൃഷ്ടിവിലയസ്‌ഥിതിഹേതുഭൂതാം
വിശ്വേശ്വരീം നിഗമവാങ്മനസാതി ദൂരാം.

പ്രാതർവ്വദാമി ലളിതേ തവ പുണ്യനാമ
കാമേശ്വരീതി കമലേതി മഹേശ്വരീതി
ശ്രീ ശാംഭവീതി ജഗതാം ജനനീ പരേതി
വാഗ്‌ദേവതേതി വചസാ ത്രിപുരേശ്വരീതി.

യ:ശ്ലോകപഞ്ചകമിദം ലളിതാംബികായാം
സൗഭാഗ്യദം സുലളിതം പഠതി പ്രഭാതേ
തസ്‌മൈ ദദാതി ലളിതാഝടിതി പ്രസന്നാ
വിദ്യാം ശ്രിയം വിമലസൗഖ്യമനന്തകീര്‍ത്തീം.

No comments:

Post a Comment