ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, October 27, 2016

ഭൈരവസങ്കല്പം




ഭൈരവന്‍ പൂര്‍വ്വജന്മത്തിലെ ശിവഭക്തനാരുന്നു...പാര്‍വ്വതിയുടെ ശാപം മൂലമാണ് മനുഷ്യജന്മം എടുത്ത് ഭൂമിയിലെത്തുന്നത്‌...ഭൈരവശബ്ദം സൃഷിസ്ഥിതി സംഹാരകര്‍തൃത്വം ഉളവാക്കുന്നതാണ്...ഭാകാരം = സ്ഥിതി , രകാരം =സംഹാരം ,വകാരം = സൃഷ്ടി....
ശിവനെ അപമാനിച്ച ബ്രഹ്മാവിന്റെ തല നുള്ളിയെടുത്തത് ഭൈരവനാണ്..അങ്ങനെ ഭൈരവന് ബ്രഹ്മഹത്യാദോഷവും സംഭവിച്ചു...പിന്നീട് ബ്രഹ്മഹത്യാദോഷം തീരുന്നതിനായി ബ്രഹ്മകപാലവുമേന്തി ഭൈരവന് ഭിക്ഷാടനം ചെയ്യേണ്ടതായും വന്നു...തീര്‍ഥാടനകാലത്ത് പരമശിവന്റെ ഉപദേശപ്രകാരം വാരണാസിയില്‍ ചെന്ന് പാപം കഴുകികളയുകയായിരുന്നു...

പുരാണങ്ങളില്‍ പത്തു ഭൈരവന്മാരെകുറിച്ചുള്ള വര്‍ണ്ണനകള്‍ ഉണ്ട്..അസിതാംഗന്‍ ,രുദ്രന്‍ ,കപാലന്‍ ,ഭീഷണന്‍ ,സംഹാരന്‍ ,ചണ്ഡന്‍ ,ക്രോധന്‍ ,ഉന്മത്തന്‍ ,വടുകന്‍ ,സ്വര്‍ണ്ണാകര്‍ഷണന്‍ എന്നിവരെ ഭൈരവസംബോധന ചേര്‍ത്ത് ആരാധിക്കുക....
ശ്രീ ഭൈരവസങ്കല്‍പ്പം മഹത്തായ ഒരു ഉപാസനാമാര്‍ഗ്ഗമാണ് ...ഏകാഗ്രതയും സ്ഥിരോത്സാഹവും അത്യന്താപേക്ഷിതമാണ് ..കഠിനമായ പ്രയത്നത്തിലൂടെ ,സാധനയിലൂടെ , ഉപാസനാമാര്‍ഗ്ഗങ്ങളിലൂടെ ഗുരുമുഖത്തിലൂടെ സിദ്ധിനേടുവാന്‍ കഴിഞ്ഞാല്‍ ഇഹലോകദുഖങ്ങളില്‍ നിന്ന് മുക്തി നേടാം..നിത്യശാന്തിയനുഭവിക്കാം...


ധ്യാനം

" കപാലഹസ്തം ഭുജഗോപവീതം
കൃഷ്ണചവ്വിര്‍ദണ്ഡധരം ത്രിനേത്രം
അചിന്ത്യാമാദ്യം മധുപാനമത്തം
ഹൃദിം സ് മരേത് ഭൈരവമിഷ്ടദംച "

ഒമ്പത് മുഖങ്ങളുള്ള രുദ്രാക്ഷം
ശിവതുല്യമാണ്
ഭൈരവപ്രീതിക്കും

No comments:

Post a Comment