ഗ്രഹ സംഖ്യ പ്രകാരം പ്രധാനപ്പെട്ട ഒരു യോഗമാണ് പ്രവ്രജ്യയോഗം.
ഒരു രാശിയിൽ നാലോ അതിൽ അധികമോ ഗ്രഹങ്ങൾ ഒരുമിച്ചു നിന്നാൽ ഇവ അന്യോന്യം മത്സരിച്ചു കാരകത്വം നഷ്ടപെടുതും.
നാലു ഗ്രഹങ്ങൾ ഉച്ചത്തിലോ സ്വക്ഷേത്രതിലോ ആണെങ്കിലും രാജയോഗമണെങ്കിലും ജാതകൻ ലൌകിക ജീവിതം വെടിഞ്ഞു സന്യാസിയെ പോലെ ജീവിക്കുന്നതാണ്.
ഇവർക്ക് ധനവും,കീർത്തിയും കളത്ര പുത്രാദി സൌഭാഗ്യങ്ങളും ഉണ്ടെങ്കിൽ ഒന്നും അനുഭവ യോഗ്യമാകതെയോ,സ്വയം വേണ്ടെന്നു വെച്ചോ മനസികമായെങ്കിലും ലൌകിക ജീവിതത്തോടെ വെറുപ്പ് തോന്നി സന്യസിയെപോലെ ആത്മീയതയിൽ മുഴുകി ലളിത ജീവിതം നയിക്കുമെന്ന കാര്യത്തിൽ സംശയമില്ല..
ജതകൻ വളരെ കീര്തിമാനാകും.ധനവും,ഐശ്വര്യവും ഉണ്ടാകും.നല്ല കളത്ര പുത്രദികൾ ലഭിച്ചേക്കാം..ഒന്നിലധികം ഭവനങ്ങളും വാഹനങ്ങളും സ്വന്തമാക്കും. പക്ഷെ ജീവിതത്തിൽ സന്യാസിയെ പോലെയോ അനാഥനെ പോലെയോ ഏകാന്ത ജീവിതം അനുഭവിക്കും.
No comments:
Post a Comment