കമ്പരാമായണം വാല്മീകി രാമായണത്തില്‍ കിഷ്‌കിന്ധാകാണ്ഡം 60-ാം സര്‍ഗത്തിലാണ് ഈ മഹര്‍ഷിയുടെ കഥ പറയുന്നത്-ദേവന്മാരാല്‍പ്പോലും സംപൂജിതനായിരുന്നു ഇദ്ദേഹം. ഈ മഹര്‍ഷി വിന്ധ്യാചലത്തിന്റെ ഉപരിതലത്തില്‍ ആശ്രമം കെട്ടിപാര്‍ത്തിരുന്നു. ഇക്കാലത്ത് ജടായുവും ജ്യേഷ്ഠനായ സമ്പാതിയും കൂടി പന്തയത്തില്‍ ഏര്‍പ്പെട്ടു.
പന്തയത്തില്‍ ജയിക്കാന്‍ വേണ്ടി ജടായു അതിശീഘ്രം സുര്യമണ്ഡലത്തില്‍ എത്താന്‍ ശ്രമിച്ചു. സൂര്യാതപത്തില്‍നിന്ന് തന്റെ അനുജനെ രക്ഷിക്കാന്‍ സമ്പാതി ശ്രമിച്ചു. ഈ ശ്രമത്തില്‍ സമ്പാതി ചിറകുകള്‍ കരിഞ്ഞ് നിരാലംബനായി താഴെ വീണു. വിന്ധ്യന്റെ ഉപരിതലത്തിലാണ് സമ്പാതി പതിച്ചത്. ബോധരഹിതനായി ആറുദിവസം അവിടെക്കിടന്നു.
ബോധം വീണപ്പോള്‍ ഉറക്കെ കരയാന്‍ തുടങ്ങി. അവിടെ ആശ്രമത്തിലുണ്ടായിരുന്ന നിശാകരന്‍ ഓടിച്ചെന്ന് സമ്പാതിയെ രക്ഷപ്പെടുത്തി. അതിനുശേഷം നിശാകരന്റെ ദാസന്‍ എന്ന നിലയില്‍ സമ്പാതി വളരെക്കാലം മുനിയോടൊപ്പം അവിടെ കഴിഞ്ഞു. ആ മഹര്‍ഷി ത്രികാലജ്ഞാനായിരുന്നു. ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ അദ്ദേഹം സമ്പാതിയോട് പറഞ്ഞു.
അങ്ങനെ ശ്രീരാമാവതാരത്തിന്റെ കഥയും സമ്പാതിയോടു പറഞ്ഞു. ഭാവിയില്‍ സീതാന്വേഷണാര്‍ത്ഥം വാനരന്മാര്‍ അവിടെ ചെല്ലുമെന്നും സീതയിരിക്കുന്ന സ്ഥലം സമ്പാതി അവര്‍ക്ക് നിര്‍ദ്ദേശിച്ചുകൊടുക്കുമെന്നും, അന്ന് സമ്പാതിക്ക് ചിറകുകള്‍ സ്വയം മുളച്ചുവരുമെന്നും കാലുകള്‍ ശക്തിയുള്ളവയായിത്തീരുമെന്നും അനുഗ്രഹിച്ചശേഷം നിശാകര മുനി സമാധിയടഞ്ഞു.
അതിന്റെ ശേഷം സമ്പാതി എണ്ണായിരം വര്‍ഷം ഏകാന്തമായി ആശ്രമത്തില്‍ കഴിഞ്ഞുകൂടി. ആ ഘട്ടത്തിലാണ് സീതാന്വേഷണത്തിന് പുറപ്പെട്ടു വാനരന്മാര്‍ അവിടെച്ചെന്ന് സമ്പാതിയില്‍നിന്ന് സീതയെപ്പറ്റിയുള്ള വിവരങ്ങളെല്ലാം മനസ്സിലാക്കിയത്.
No comments:
Post a Comment