മായയില്‍ അപഹരിക്കപ്പെട്ട ജ്ഞാനത്തോടുകൂടിയവര്‍
അവര്‍ എന്തൊക്കെയോ അറിവുനേടിയവരാണ്. പക്ഷേ മായയുടെ ശക്തിക്ക് വശംവദരായി, ശാസ്ത്രനിര്‍ദ്ദേശങ്ങളെയും ഗുരുപദേശങ്ങളെയും തെറ്റായി വ്യാഖ്യാനിച്ച് പ്രഭാഷണം നടത്തുകയും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവരാണ്. പണ്ഡിതന്മാരും തത്വചിന്തകന്മാരും കവികളും സാമൂഹ്യപരിഷ്‌കര്‍ത്താക്കളും മറ്റുമാണ് അവര്‍.
ശ്രീകൃഷ്ണ ഭഗവാന്‍ സച്ചിദാനന്ദമയന്‍ ആണെന്നും, പരമദിവ്യപുരുഷനാണെന്നും അനേകകോടി ബ്രഹ്മാണ്ഡങ്ങളെ സൃഷ്ടിച്ചു നിലനിര്‍ത്തി ലയിപ്പിക്കുന്നവനാണെന്നും മനസ്സിലാക്കാന്‍ അവര്‍ കൂട്ടാക്കുകയേ ഇല്ല. അവര്‍ ഭഗവാനെ നമ്മെപ്പോലെ വിഷയലമ്പടനായിരുന്ന ഒരു സാധാരണ മനുഷ്യനായി മാത്രം കണക്കാക്കുന്നു. ഭഗവദ്ഗീതയ്ക്കു സ്വന്തമായ അര്‍ത്ഥം കല്‍പ്പിച്ചുണ്ടാക്കി പ്രചരിപ്പിക്കുന്നു. അവര്‍ ഭഗവാനെ ഓര്‍ക്കാന്‍ പോലും തുനിയുന്നില്ല.
ആസുരഭാവം കൈക്കൊണ്ടവര്‍
ഇവര്‍ ജനിച്ചതുമുതല്‍ ഒരിക്കല്‍പ്പോലും ഭഗവാനെ അംഗീകരിക്കാത്തവരാണ്, മാത്രമല്ല, ദ്വേഷിക്കുന്നവരാണ്. ഭഗവാനെപ്പറ്റി കേള്‍ക്കാന്‍പോലും അവര്‍ ഒരുങ്ങുകയില്ല. അവര്‍-അസുക്കളില്‍ അതായത് ഇന്ദ്രിയസുഖങ്ങളില്‍ രമിക്കുന്നവര്‍, അസുരന്മാര്‍ മാത്രമാണ്.
മനുഷ്യരുടെ നാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്(ക്ഷയായ ജഗതോ നിതാഃ) ഈശ്വരന്‍ എന്നൊരാള്‍ ഇല്ല (ജഗദ് ആഹുരനീശ്വരം). മോഷണം നടത്തിയിട്ടോ കൊലപാതകം നടത്തിയിട്ടോ എങ്ങനെയായാലും പണം സമ്പാദിക്കണം എന്നുമാത്രം ആഗ്രഹിക്കുന്നവരാണ്. (അന്യായേന അര്‍ത്ഥസഞ്ചയാന്‍ ഈഹന്തേ) ഈ ശത്രുവിനെ ഞാന്‍ കൊന്നു (അസൗമയാഹരതഃശത്രു). രണ്ട് മൂന്ന് നാല്ഇങ്ങനെ ഇനി എല്ലാ ശത്രുക്കളെയും ഞാന്‍ കൊല്ലും (ഹനിഷ്യേ ചാപരാന്‍ അവി) ഞാന്‍ തന്നെയാണ് ഈശ്വരന്‍ (ഈശ്വരോഹം). മറ്റൊരുത്തനും എനിക്ക് തുല്യനല്ല(നാ ന്യോസ്തി സദൃശോമയാ) ഇങ്ങനെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇവര്‍, മൃഗങ്ങളായും പക്ഷികളായും വൃക്ഷികളായും ജനിച്ച് അധോഗതി നേടും. സംശയം വേണ്ട.
ഭഗവാനെ ഭജിക്കുന്നവര്‍ നാലുതരക്കാരാണ് (7-16)
പൂര്‍വജന്മത്തില്‍ ശാസ്ത്രനിര്‍ദ്ദിഷ്ഠങ്ങളായ പുണ്യകര്‍മങ്ങള്‍ ചെയ്തവര്‍ക്കു മാത്രമേ ഭഗവാനെ ഭജിക്കണമെന്ന് തോന്നുകയുള്ളൂ. പാണ്ഡിത്യം നേടിയതുകൊണ്ടോ, ബ്രഹ്മസൂത്രം പഠിച്ചതുകൊണ്ടോ മാത്രം ശ്രീകൃഷ്ണനെ ഭജിക്കണമെന്ന് തോന്നുകപോലും ചെയ്യില്ല.
പൂര്‍വജന്മത്തില്‍ ശാസ്ത്രനിര്‍ദ്ദിഷ്ഠങ്ങളായ പുണ്യകര്‍മങ്ങള്‍ ചെയ്തവര്‍ക്കു മാത്രമേ ഭഗവാനെ ഭജിക്കണമെന്ന് തോന്നുകയുള്ളൂ. പാണ്ഡിത്യം നേടിയതുകൊണ്ടോ, ബ്രഹ്മസൂത്രം പഠിച്ചതുകൊണ്ടോ മാത്രം ശ്രീകൃഷ്ണനെ ഭജിക്കണമെന്ന് തോന്നുകപോലും ചെയ്യില്ല.
അനേകജന്മസ്രാഹസ്രൈ
തപോദാനസമാധിഭിഃ
നരാണാം ക്ഷീണപാപാനാം
കൃഷ്‌ണേഭക്തിഃ പ്രജായതേ
(ഈ ജന്മത്തിന് മുന്‍പ് ആയിരക്കണക്കില്‍ ജന്മങ്ങള്‍ നമുക്ക് കഴിഞ്ഞുപോയിട്ടുണ്ട്. ആ ജന്മങ്ങളില്‍ തപസ്സ്, ദാനം തുടങ്ങി വേദവിഹിത കര്‍മങ്ങള്‍ നിഷ്‌കാമമായി ചെയ്ത് പാപസഞ്ചയം നശിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ശ്രീകൃഷ്ണനില്‍ ഭക്തി ജനിക്കുകയുള്ളൂ.)
അങ്ങനെ പുണ്യകര്‍മങ്ങള്‍ ചെയ്ത് ശീലിച്ചവരെയാണ് ഭഗവാന്‍ സുകൃതികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. അവരുടെ പുണ്യങ്ങളുടെ താരതമ്യം അനുസരിച്ച് ആ ഭക്തന്മാര്‍ നാലുതരക്കാരാണ് എന്ന് മനസ്സിലാക്കണം. 1) ആര്‍ത്തന്‍, 2) ജിജ്ഞാസു. 3) അര്‍ത്ഥാര്‍ത്ഥി 4) ജ്ഞാനി.
No comments:
Post a Comment