ഇന്ന് വസന്ത പഞ്ചമി
ഇന്ന് വസന്തപഞ്ചമി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സരസ്വതീ പൂജയുടെ ആഘോഷമാണ്ശ്രീപഞ്ചമി എന്നും അറിയപ്പെടുന്ന വസന്തപഞ്ചമിയില്‍. മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാം നാളിലാണ് ആഘോഷം വരുന്നത്.
ബ്രഹ്മമുഖത്തുനിന്ന് സരസ്വതീദേവി ആവിര്‍ഭവിച്ചത് മാഘമാസത്തിലെ ശുക്ലപക്ഷപഞ്ചമി നാളിലായിരുന്നുവെന്ന് വിശ്വാസം. കവിശ്രേഷ്ഠന്‍
കാളിദാസന് സരസ്വതീദേവി പ്രത്യക്ഷയായത് ഈ ദിവസമാണെന്നും വിശ്വസിക്കപ്പെടുന്നു.
കാളിദാസന് സരസ്വതീദേവി പ്രത്യക്ഷയായത് ഈ ദിവസമാണെന്നും വിശ്വസിക്കപ്പെടുന്നു.
മാഘമാസം അതിവിശിഷ്ടമാണ്. മാഘം(മകരം-കുംഭം), വൈശാഖം (മേടം-ഇടവം), കാര്‍ത്തികം (തുലാം-വൃശ്ചികം) എന്നിവ ഹൈന്ദവാചാരങ്ങളിലും ആഘോഷത്തിലും പ്രധാനപ്പെട്ടതാണ്.
കേരളത്തില്‍ നവരാത്രി-വിജയദശമി കാലത്ത് സരസ്വതീ പൂജ നടത്തും പോലെ ആഘോഷമാണ് ഉത്തരേന്ത്യയില്‍ വസന്തപഞ്ചമിയാഘോഷം. മലയാളി വിദ്യാരംഭം വിജയദശമിക്ക് നടത്തുംപോലെയാണവ് ഈ ദിവസം അവര്‍ക്ക്. വിദ്യാഭ്യാസസ്ഥാപനങ്ങളിലും സരസ്വതീപൂജ പതിവാണ്. പ്രസിദ്ധമായ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ ശിലാസ്ഥാപനം നടത്താന്‍ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ വസന്തപഞ്ചമി നാളാണ് തിരഞ്ഞെടുത്തത്.
ഏറെക്കുറേ കേരളത്തിലെ സരസ്വതീ പൂജാ ചടങ്ങുകളാണ് ഉത്തരേന്ത്യയിലും. പുസ്തകവും, പേനയും ദേവിയുടെമുന്നില്‍ സമര്‍പ്പിച്ചു പൂജിക്കുന്നു. വസന്തപഞ്ചമിയില്‍ സരസ്വതീദേവിയെ പൂജിക്കുന്നവര്‍ക്ക ജ്ഞാനസിദ്ധിയുണ്ടാവും. മാഘശുക്ലപഞ്ചമിയില്‍ ഷോഡശോപചാരങ്ങളോടെ സരസ്വതിയെ പൂജിക്കുന്നവര്‍ക്ക് ദേവിയുടെ അധിവാസ സ്ഥാനമായി ഗ്രന്ഥങ്ങളില്‍ വര്‍ണ്ണിക്കപ്പെടുന്ന മണിദ്വീപില്‍ ഒരു ബ്രഹ്മദിനം കഴിയാനും പണ്ഡിതനായി പുനര്‍ജ്ജനിക്കാനാവും, വിശ്വാസം അങ്ങനെയാണ്.
പ്രകൃതിയും മഞ്ഞനിറമണിയുന്ന ഈ കാലത്ത് ദേവീപൂജയും പീതവര്‍ണ്ണത്തില്‍ ആറാടുന്ന കാഴ്ചകാണാം. കടുകു വയലുകള്‍ മഞ്ഞപ്പൂക്കള്‍കൊണ്ടു നിറയും. ദേവിക്കു മഞ്ഞനിറമുള്ള പൂക്കളും വസ്ത്രങ്ങളും സമര്‍പ്പിക്കുകയാണ് പതിവ്. നിവേദിക്കുന്ന മധുരപലഹാരങ്ങള്‍ക്കും മഞ്ഞനിറമായിരിക്കും. വിശ്വാസികള്‍ മഞ്ഞവസ്ത്രം ധരിക്കുന്നു. ഐശ്വര്യത്തിന്റേയും, ശുഭപ്രതീക്ഷകളുടേയും, പ്രകാശത്തിന്റേയും ഊര്‍ജ്ജത്തിന്റേയും നിറമാണു മഞ്ഞ.
സരസ്വതിക്കൊപ്പം മഹാലക്ഷ്മിയെയും ഈ ദിവസം പൂജിക്കുന്നു.
സരസ്വതിക്കൊപ്പം മഹാലക്ഷ്മിയെയും ഈ ദിവസം പൂജിക്കുന്നു.
വസന്തപഞ്ചമി തുടങ്ങി 41-ാം നാളില്‍ ഹോളി (ഫാല്‍ഗുന പൂര്‍ണ്ണിമ). ഹിരണ്യകശിപുവിന്റെ സഹോദരി ഹോളിക, വിഷ്ണുഭക്താനായ പ്രഹ്ലാദനെ അഗ്‌നിക്ക് ഇരയാക്കാന്‍ ശ്രമിച്ചതും പരാജയപ്പെട്ടതും അനുസ്മരിക്കുക കൂടിചെയ്യുന്ന ഹോളി ദിനത്തില്‍ ചുട്ടെരിക്കാന്‍ ഹോളികയുടെ കോലം ഒരുക്കല്‍ വസന്തപഞ്ചമിയില്‍ തുടങ്ങും.
പഞ്ചാബികള്‍ പട്ടം പറത്തല്‍ ഉത്സവമായി ഈ ദിനം ആഘോഷിക്കുന്നു. സിഖുസമൂഹം കാമദേവനേയും, രതീദേവിയേയും, വസന്തദേവനേയും പൂജിക്കുന്ന ദിനം കൂടിയാണിത്.
No comments:
Post a Comment