ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, February 1, 2017

അര്‍ത്ഥമുള്ള ഹിന്ദുമതം


ജീവിത സംഭവങ്ങളില്‍ ശ്രമത്തിന് കാല്‍പ്പങ്കും വിധിക്ക് മുക്കാല്‍പ്പങ്കുമെന്നു പറയപ്പെടുന്നു ഓരോന്നിനും ഓരോ കാലവും സമയവുമുണ്ട്. നമ്മെ നിയന്ത്രിക്കുന്നത് വിധി എന്നു ഹിന്ദുക്കള്‍ ദൃഢമായി വിശ്വസിക്കുന്നു.


രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റ്‌ലര്‍ക്കുണ്ടായിരുന്ന സൗകര്യങ്ങളും ആയുധബലവും ലോകത്ത് വേറൊരാള്‍ക്കും ഉണ്ടായിരുന്നില്ല. ഒരുദിവസം കൊണ്ട് അദ്ദേഹം പോളണ്ടിനെ കീഴ്‌പ്പെടുത്തി. ചെക്കോസ്ലേവിയയെ വെറുതെ വാക്കുകളാല്‍ ഭയപ്പെടുത്തി വശത്താക്കി. ബോംബുകളൊന്നും വര്‍ഷിക്കാതെയാണ് ഫ്രാന്‍സ് കീഴടങ്ങിയത്. അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളെയെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തം ഭരണത്തിന്‍ കീഴില്‍ കൊണ്ടുവരാമായിരുന്നു.


ചര്‍ച്ചിലിനെ കാനഡയിലേക്ക് നാടുകടത്താമായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളെ കീഴ്‌പ്പെടുത്തിയിരുന്നുവെങ്കില്‍ ഏഷ്യന്‍- ആഫ്രിക്കന്‍ രാജ്യങ്ങളും, അറേബ്യന്‍ നാടുകളും അദ്ദേഹത്തിന്റെ അധീനതയില്‍ വന്നേനെ. ഇതൊക്കെ നിഷ്പ്രയാസം നേടാവുന്നതായിട്ടും വിധി അദ്ദേഹത്തെ കീഴ്‌പ്പെടുത്തി.


ബ്രിട്ടണ്‍ വെറുമൊരു കോഴിക്കുഞ്ഞാണെന്നും ആനയെ ഭക്ഷിച്ചാലേ തന്റെ വിശപ്പടങ്ങൂവെന്നും പറഞ്ഞ് സോവിയറ്റ് യൂണിയനെയാണ് ഹിറ്റ്‌ലര്‍ ലക്ഷ്യമിട്ടത്. പക്ഷേ അദ്ദേഹത്തിനുള്ള ശവക്കുഴി അവിടെയായിരുന്നു.


ആഗ്രഹിച്ചത് മുഴുവന്‍ നേടിയവര്‍ എത്ര പേരുണ്ടെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാം. ്്‌നാം വിചാരിക്കുന്നു, ദൈവം നടത്തുന്നു. ഇത് ഹിന്ദുക്കളുടെ തത്ത്വങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. നമ്മുടെ ജീവിതത്തിന്റെ കടിഞ്ഞാണ്‍ ദൈവത്തിന്റെ കൈകളിലാണ്.
രാമനും സീതയ്ക്കും കാമനും രതിക്കും വിധിയുണ്ടായി. ചോഴനാട്ടിലെ കോവലന്റെ വിധി മാധവിയോടുള്ള ഭ്രമത്തില്‍! കണ്ണകിയുടെ വിധി മധുരയില്‍! പാണ്ഡ്യരാജാവ് നെടുഞ്ചേഴിയന്റെ വിധി ഒരു കാല്‍ച്ചിലമ്പിനുള്ളില്‍!


അലക്‌സാണ്ടറുടെ വിധി ബാബിലോണിയയില്‍! ജൂലിയസ് സീസറിന്റെ വിധി ആത്മസുഹൃത്തുക്കളുടെ കൈകളില്‍! നെപ്പോളിയന്റെ വിധി അയാളുടെ ദുര്‍മോഹത്തില്‍!

ദൈവം ഇല്ലെന്ന് വാദിക്കുന്നവര്‍ക്ക് ദൈവം ദീര്‍ഘായുസ്സ് നല്‍കുന്നത് തങ്ങളുടെ ആശയങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും തോല്‍വി സംഭവിക്കുന്നത് കണ്‍മുന്നില്‍ കാണുന്നതിനുവേണ്ടിയാണ്.


ശിവനും ശക്തിയും ഭൂമിയില്‍ പല രൂപങ്ങളില്‍ അവതരിച്ചതായും, തങ്ങളും വിധിയുടെ വിളയാട്ടത്തില്‍ അതിന്റെ രസമനുഭവിച്ചതായും പുരാണങ്ങളിലുണ്ട്. ഇവ വെറും കഥകളല്ല.
വിധിയെ മതിയാല്‍ ജയിക്കാം എന്നൊരു ചൊല്ലുണ്ട്. പക്ഷേ എന്റെ അനുഭവത്തില്‍ മതിയെ വിധിയാണ് വെല്ലുന്നതെന്ന അഭിപ്രായമാണുള്ളത്.



തഞ്ചാവൂരിലെ ബൃഹദീശ്വരന്‍ കോവിലില്‍ ഒരിക്കലൊരു സന്യാസി വന്നു. അമ്പലത്തിനുള്ളിലെ കന്മണ്ഡപത്തിന്റെ വടക്കേയറ്റത്ത് അദ്ദേഹത്തിനായി പ്രത്യേകം ഇരിപ്പിടം സജ്ജമാക്കിയിരുന്നു. അദ്ദേഹത്തിന്റെ സദ്‌വചനങ്ങള്‍ കേള്‍ക്കാന്‍ ധാരാളം ആളുകള്‍ അവിടെ തിങ്ങിക്കൂടി. വേദങ്ങളെയും പുരാണങ്ങളെയും കുറിച്ച് അദ്ദേഹം ധാരാളം വിശദീകരിച്ചു. മണ്ഡപത്തിന്റെ ഒരു കോണില്‍നിന്ന് ഒരാള്‍ എഴുന്നേറ്റു. സഭയിലുണ്ടായിരുന്ന എല്ലാരും അയാളെ ആകാംക്ഷയോടെ ഉറ്റുനോക്കി.


സന്യാസി: താങ്കള്‍ക്ക് എന്താണ് അറിയേണ്ടത്.
ചോദ്യകന്‍: സ്വാമീ, വിധിയേയും മതിയേയും കുറിച്ച് പല ചര്‍ച്ചകള്‍ പല കാലഘട്ടങ്ങളില്‍ നടന്നിട്ടും അതിനൊരു ശരിയുത്തരം ഇതുവരെ ലഭിച്ചിട്ടില്ല. വിധിയെ മതിയാല്‍ ജയിക്കാമെന്നും അതല്ല മതിയെ വിധിയാണ് ജയിക്കുന്നതെന്നും അഭിപ്രായമുണ്ട്. ഇതില്‍ സത്യമേതാണ്?
സന്യാസി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് മണ്ഡപത്തിലുണ്ടായിരുന്നവരോട് പറഞ്ഞു:

നിങ്ങള്‍ എല്ലാവരും പുറത്തേക്ക് പോകണം. ഞാന്‍ ക്ഷണിക്കുമ്പോള്‍ അകത്തുവരണം.
എല്ലാവരും എഴുന്നേറ്റു പുറത്തേക്ക് പോയി. രണ്ടു മിനിട്ടുകള്‍ക്കുശേഷം അദ്ദേഹം അവരെ അകത്തേക്ക് ക്ഷണിച്ചു. സന്യാസി ചോദിച്ചു:



കുഞ്ഞുങ്ങളേ, നിങ്ങളില്‍ എത്രപേര്‍ക്കാണ് ആദ്യം ഇരുന്ന അതേ സ്ഥാനം കിട്ടിയത്?
നാലഞ്ചുപേരൊഴികെ ബാക്കിയുള്ളവരൊക്കെ പുതിയ സ്ഥലങ്ങളിലായിരുന്നു ഇരുന്നിരുന്നത്.
സന്യാസി ചോദ്യം ഉന്നയിച്ച ആളോട് പറഞ്ഞു: നോക്കൂ ഈ ചെറിയ കാര്യത്തിനുപോലും ഇവരുടെ ബുദ്ധി പ്രവര്‍ത്തിച്ചില്ല. സാവധാനം വന്നിരുന്നെങ്കില്‍ അവര്‍ക്ക് അവരുടെ പഴയ സ്ഥാനം തന്നെ ലഭിക്കുകയില്ലേ? ഇതാണ് വിധി.



ചോദ്യകന്‍: സ്വാമീ, ഇത് വിധിയല്ല, നമ്മുടെ അജ്ഞത എന്നുപറയുന്നതല്ലേ കൂടുതല്‍ ശരി?

സന്യാസി: അജ്ഞത എന്നത് വിധിയുമായുള്ള ബന്ധമാണ്. ബുദ്ധി എപ്പോഴും ജാഗ്രത പാലിച്ചാല്‍ വിധിയുമില്ല, വിധിച്ചവനുമില്ല. ഏതെങ്കിലും സ്ഥലത്ത് ആരായിട്ടെങ്കിലും ജനിക്കണമെന്ന് വിചാരിച്ചിട്ടല്ല നാം ജനിക്കുന്നത്. അത് വിധിയുടെ നിയോഗമാണ്.


സങ്കല്‍പ്പമൊക്കെ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ വിധിയുണ്ടാകണം. എപ്പോള്‍ നാം വിചാരിക്കുന്നത് സംഭവിക്കാതിരിക്കുന്നുവോ അപ്പോള്‍ നമ്മുടെ ചിന്തയ്ക്ക് മുകളില്‍ ഒന്നുണ്ടെന്ന് ഓര്‍ക്കുക. അതിന്റെ പേരാണ് വിധി!



ചോദ്യകന്‍: ആ വിധി എപ്പോള്‍ നിര്‍ണയിക്കുന്നു? എപ്പോള്‍ തുടങ്ങുന്നു?
സന്യാസി: ശൂന്യതയില്‍ നിര്‍ണയിക്കുന്നു. ജനനത്തില്‍ തുടങ്ങുന്നു.
ധീരന്‍ വിജയം വരിച്ചാല്‍ അതയാളുടെ ധീരത കാരണം.
ഭീരു പരാജയപ്പെട്ടാല്‍ അതയാളുടെ ഭീരുത്വം കാരണം.
എന്നാല്‍ ധീരന്‍ തോല്‍ക്കുകയും ഭീരു വിജയിക്കുകയും ചെയ്താല്‍ അത് സംഭവിക്കുന്നത് വിധി കാരണം.



No comments:

Post a Comment