ഗീതാദര്‍ശനം
ശ്രീശങ്കരാചാര്യന്‍ ഈ ശ്ലോകം, ഭാഷ്യത്തില്‍ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്.
‘കസ്മാല്‍ ത്യാം ഏവ സര്‍വ്വന പ്രസദ്യന്തേ?
‘കസ്മാല്‍ ത്യാം ഏവ സര്‍വ്വന പ്രസദ്യന്തേ?
(എന്തുകൊണ്ടാണ് എല്ലാവരും അങ്ങയെതന്നെ ശരണം പ്രാപിക്കാത്തത് എന്നാണെങ്കില്‍ പറയാം)
കഴിഞ്ഞ ജന്മങ്ങളിലും ഈ ജന്മത്തിലും ബുദ്ധി ഉറച്ചതുമുതല്‍ പാപംമാത്രം ചെയ്തു ശീലിക്കുന്നവരാണ് ദുഷ്‌കൃതികള്‍. അവര്‍ക്ക് ശ്രീകൃഷ്ണ ഭഗവാനെ, ഈശ്വരന്മാര്‍ക്കും ഈശ്വരനായി അറിഞ്ഞു സേവിക്കാന്‍ കഴിയുകയേ ഇല്ല. അവര്‍ ചെയ്ത പാപങ്ങളുടെ താരതമ്യം അനുസരിച്ച് നാലു വിഭാഗമായി തിരിക്കാം.
1) മൂഢന്മാര്‍, 2) നരാധമന്മാര്‍ 3) മായമാപ ഹൃതജ്ഞാനികള്‍ 4) അസുരഭാവം സ്വീകരിച്ചവര്‍ എന്നിങ്ങനെയാണ് നിലുവിഭാഗങ്ങള്‍. പൊതുവെ പറഞ്ഞാല്‍ ഇവര്‍ ഭൗതിക ദൃഷ്ടിയില്‍ ഗംഭീരന്മാരാണ്, തത്വചിന്തകന്മാരും, വിദ്യാവിചക്ഷണന്മാരും, ഭരണാധികാരികളും, ഗവേഷകന്മാരും വേദാന്തികളും മറ്റുമാണ്. ഇവരുടെ നിഗമനങ്ങളും പരിപാടികളും ആസൂത്രണങ്ങളും എല്ലാം ഭഗവല്‍ പ്രകൃതിയായ മായ തകര്‍ത്തുകളയുന്നു. അതിനും അവരുടെ ദുഷ്‌കൃതങ്ങളാണ്, പാവകര്‍മ്മങ്ങളാണ് കാരണം.
മൂഡന്മാര്‍- അവര്‍ ഭഗവാനെക്കുറിച്ച് ഒന്നും അറിയുന്നവരല്ല, അവര്‍ മൃഗങ്ങളുടെ അവസ്ഥയിലാണ്, അവര്‍ കഴുതയെപോലെ ഭാരം വഹിച്ച് ജീവിതം നയിക്കുന്നു. സുഖം അനുഭവിക്കുന്നു എന്നാണ് ഭാവം. ഒരുപിടി പുല്ലുക്കിട്ടിയാല്‍ അതിനു സന്തോഷമായി. അതിന്റെ പ്രയത്‌നഫലം യഥാര്‍ത്ഥത്തില്‍ അനുഭവിക്കുന്നത് യജമാനനാണ്. ഈ മൂഡന്മാരുടെ നിരന്തര പ്രയത്‌നഫലം ഭാര്യയും മക്കളും മറ്റും അനുഭവിക്കുന്നു. ഈ തിരക്കില്‍ ഭഗവാനെപ്പറ്റിയോ, ഗീതയെപ്പറ്റിയോ ഭാഗവതത്തെപ്പറ്റിയോ എന്തെങ്കിലും മനസ്സിലാക്കാന്‍ തോന്നുകയേ ഇല്ല. അങ്ങനെ മൂഢന്മാര്‍ മരിക്കുന്നു.
നരാധമന്മാര്‍- മനുഷ്യരില്‍ വെച്ച് ഏറ്റവും താണനിലയില്‍ ജീവിക്കുന്ന അപരിഷ്‌കൃതന്മാരാണ്. സാമൂഹ്യവും ധാര്‍മ്മിക പ്രമാണങ്ങള്‍ക്ക് അനുസൃതവും, ഭരണപരമായ നിയമ വ്യവസ്ഥ അനുസരിച്ചും ജീവിക്കാന്‍ കൂട്ടാക്കാത്ത മനുഷ്യരാണ് അപരിഷ്‌കൃത ജനങ്ങള്‍. ധാര്‍മ്മിക പ്രമാണങ്ങളുടെ ഉദ്ദേശ്യം പരമപുരുഷനായ ശ്രീകൃഷ്ണനും ജീവാത്മാക്കളും തമ്മിലുള്ള ബന്ധം മനുഷ്യരില്‍ ഉണര്‍ത്തി, ഭഗവത് സേവനത്തിലേക്കു ഉയര്‍ത്തി, മായയെ തരണം ചെയ്യിക്കുക എന്നതാണ്.
നിരീശ്വര വാദികളായ ആളുകള്‍ പോലും ദുസ്സഹമായ ദുഖം അനുഭവിക്കുമ്പോള്‍, അറിയാതെ എന്റെ ഈശ്വരാ എന്നു പറഞ്ഞു പോകും. ഭഗവാനും ജീവാത്മാക്കളും തമ്മിലുള്ള ശാശ്വത ബന്ധത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. ഈശ്വരബന്ധത്തെ ഉണര്‍ത്താതെ ജീവിക്കുന്നവര്‍ ഇങ്ങനെ നരാധമന്മാരായി തീരുന്നു. ഭഗവാനെ ഭജിക്കുന്നേയില്ല.
No comments:
Post a Comment