ഭാരതത്തില്‍ ദുര്‍ഗ്ഗമനെന്ന ഒരു അസുരനുണ്ടായിരുന്നു. അവന്റെ ക്രൂരപ്രവൃത്തികള്‍ മൂലം സ്വര്‍ഗ്ഗം, ഭൂമി, പാതാളം വരെയുള്ള എല്ലാവരും ദുഃഖിച്ചു. ഭയഭീതരായ അവര്‍ ഇതികര്‍ത്തവ്യതാമൂഢരായി.
ആ സാഹചര്യത്തില്‍ ഭഗവാന്‍ ശ്രീപരമശിവന്റെ ശക്‌തി, ദുര്‍ഗ്ഗയായും ദുര്‍ഗ്ഗസേനിയായും അവതരിച്ചു. അവര്‍ ദുര്‍ഗ്ഗമാസുരനേയും സംഘത്തേയും സംഹരിച്ചു. അതിലൂടെ ഈശ്വരഭക്‌തന്മാരേയും സജ്‌ജനങ്ങളേയും സംരക്ഷിച്ചു. ദുര്‍ഗ്ഗാമാസുരനെ സംഹരിച്ചതിനാല്‍ ത്രിലോകങ്ങളിലും ദേവിയുടെ പേര്‍ ദുര്‍ഗ്ഗാദേവിയെന്നായി വാഴ്‌ത്തപ്പെട്ടു.
ദേവലോകത്തില്‍നിന്നും ദേവന്മാരെ ഓടിച്ചിട്ട് മഹിഷാസുരന്‍ ഒരിക്കല്‍ ദേവരാജാവായിവാണു. ദുഃഖിതരായ ദേവന്മാര്‍ ഇന്ദ്രനെ മുന്‍നിര്‍ത്തി ബ്രഹ്‌മാവിന്റെ സമീപം എത്തിച്ചേര്‍ന്നു. അങ്ങനെ സൃഷ്‌ടി കര്‍ത്താവ് അവരേയും കൂട്ടിക്കൊണ്ട് ശ്രീപരമശിവന്റെ അടുത്തെത്തി കാര്യങ്ങള്‍ അറിയിച്ചു. ഇതു കേട്ട് കോപിഷ്‌ഠനായ ശിവന്റെ മുഖത്തുനിന്നും ഒരു തേജസ്സുണ്ടായി. ഇതുപോലെ മറ്റെല്ലാ ദേവന്മാരില്‍നിന്നും അപ്പോള്‍ ഓരോ തേജസ്സ് പുറപ്പെട്ടു. ആ തേജസ്സുകളെല്ലാം ഒന്നായി ചേര്‍ന്ന് ഒരു സ്‌ത്രീരൂപമുണ്ടായി. ദേവന്മാര്‍ അവരവരുടെ അസ്‌ത്രശസ്‌ത്രങ്ങള്‍ അവള്‍ക്ക് കൊടുത്തു. അവയെല്ലാം വാങ്ങിക്കൊണ്ട് അവള്‍ ദേവലോകത്തെത്തി യുദ്ധത്തില്‍ മഹിഷനെ വധിച്ചു. എന്നാല്‍ മഹിഷന്റെ മുമ്പിലെത്തിയ ദേവിയോട് അവിടുത്തെ പൂജിക്കുന്ന അവസരത്തില്‍ എന്നെ കൂടി പൂജിക്കണം എന്നൊരു ആവശ്യമുന്നയിച്ചു. അങ്ങനെയാകട്ടെ എന്നായിരുന്നു ദേവിയുടെ മറുപടി.
ദുര്‍ഗ്ഗ, മഹാമായ, കാളി, ഭദ്രകാളി ഇവരെല്ലാം ഒന്നുതന്നെയാണ്. ഒരു ദ്രാവിഡ ദേവതയാണ് ഭദ്രകാളി. ശിവന്റെ പത്നിയാണ് ഈ ദേവി. ശക്‌തിസ്വരൂപിണിയായ ഈ ദേവിക്ക് ശാന്തവും ഭയാനകവുമായ രണ്ടു ഭാവങ്ങളാണുള്ളത്. അവയില്‍ ആദ്യത്തേത് പാര്‍വ്വതിയും രണ്ടാമത്തേത് ഭദ്രകാളിയുമാകുന്നു. ഒരിക്കല്‍ ദക്ഷന്‍ നടത്തിയ യാഗത്തില്‍ ക്ഷണിക്കാതെ പങ്കെടുത്ത സതിദേവിയെ യാഗശാലയില്‍നിന്നും ആട്ടിപ്പുറത്താക്കി. ചിന്താപരവശയായ സതി അവിടെ വച്ചുതന്നെ യാഗാഗ്നിയില്‍ ആഹൂതി ചെയ്‌തു. ഇതറിഞ്ഞ ശിവന്‍ കോപാക്രാന്തനായിക്കൊണ്ട് തന്റെ ജടപറിച്ച് നിലത്തടിക്കുകയും അതില്‍നിന്നും വീരഭദ്രനും ഭദ്രകാളിയും ഉണ്ടാവുകയും ചെയ്‌തു. ശിവന്റെ നിയോഗം അനുസരിച്ച് അവള്‍ ദക്ഷന്റെയാഗം മുടക്കുകയും ദക്ഷനെ വധിക്കുകയും ചെയ്‌തു. ഭദ്രകാളി അന്നുമുതല്‍ ലോകാനുഗ്രഹത്തിനായി ക്ഷേത്രങ്ങളില്‍ കുടികൊള്ളുന്നു.
ദാരികദാനവന്മാരുടെ ഉപദ്രവം സഹിക്കവയ്യാതെ ദേവന്മാര്‍ ഉപദ്രവം, ശിവനെ അറിയിച്ചു. കോപാകുലനായ ശിവന്റെ മൂന്നാം കണ്ണില്‍നിന്നും ഭദ്രകാളിയുണ്ടായി. ഭദ്രകാളിയോട് ദാരികനെകൊന്ന് തലയും കൊണ്ട് വരുവാന്‍ ശിവന്‍ ആജ്‌ഞാപിച്ചു. അതിനുവേണ്ട ആയുധങ്ങളും നല്‍കി. കാളിവേതാളത്തിന്റെ പുറത്തുകയറിച്ചെന്ന് യുദ്ധത്തില്‍ ദാരികനെ വധിക്കുകയും തലവെട്ടി എടുത്ത് കൊണ്ടുപോരുകയും ചെയ്‌തു. ദാരികനും മറ്റുള്ള അസുരന്മാരും അതിനുമുമ്പുതന്നെ മരിച്ചിരുന്നു. ദാരികന്റെ തലയുമായി കൈലാസത്തിലെത്തിയ ഭദ്രകാളിയോട്, ദാരികന്റെ തല നിന്റെ കൈവശം തന്നെ ഇരുന്നുകൊള്ളട്ടെ; ഇനി നീ മനുഷ്യലോകത്തില്‍ ചെന്നിരുന്നു കൊള്ളുകയെന്ന് ശ്രീകൈലാസനാഥന്‍ അരുള്‍ ചെയ്‌തു. അവര്‍ നിനക്ക് ആവശ്യമുള്ളതെല്ലാം തരും. അവര്‍ക്ക് ദുര്‍ദ്ദേവ പീഡകള്‍ ഒഴിച്ച് പരിപാലനം നല്‍കിക്കൊണ്ടിരിക്കുകയെന്ന് ശ്രീ പരമശിവന്‍ ഉപദേശിച്ചു. ആ ഭദ്രകാളിയെയാണ് ജനത ഇന്ന് ആരാധിക്കുന്നത്..
ധ്യാനം
അഞ്ജനാചലനിഭാ ത്രിലോചനാ
സേന്ദുഖണ്ഡവിലസത് കപര്‍ദ്ദികാ
രക്തപട്ടപരിധായിനീ ചതു-
ശ്ചാരുദംഷ്ട്രപരിശോഭിതാനനാ
ഹാരനൂപുരമഹാര്‍ഹകുണ്ഡലാ-
ദ്വുജ്വലാ ഘുസൃണരജ്ഞിതസ്തനാ
പ്രതരൂഢഗുണസത് കപാലിനീ
ഖഡ്ഗചര്‍മ്മവിധൃതാസ്തു ഭൈരവീ.
ഈശ്വര ഋഷി:
പംക്തി ഛന്ദ:
ശക്തിഭൈരവീദേവതാ
ഓം ഐം ക്ലീം സൌ: ഹ്രീം ഭദ്രള്യൈ നമ:
No comments:
Post a Comment