ഭാസ്വല്‍ ഭാസ്വല്‍ സഹസ്രപ്രഭമരിദര കൗമോദകീ പങ്കജാനി
ദ്ദാഘിഷ്ഠൈര്‍ബ്ബാഹു ദണ്ഡൈര്‍ദ്ദധതമജിത മാപീത വാസോവസാനം
ധ്യായേല്‍ സ്ഫായല്‍ കിരിടോജ്വല മകുട മഹാകുണ്ഡലം വന്യമാലാ
വത്സശ്രീ കൗസ്തുഭാഢ്യം സ്മിത മധുരമുഖം ശ്രീധരാശ്ലിഷ്ടപാര്‍ശ്വം
അര്‍ത്ഥം
ശോഭിച്ചിരിക്കുന്ന ആയിരം ആദിത്യന്റെ തേജസ്സോടും നീണ്ടുരുണ്ട നാലു തൃക്കൈകളില്‍ ചക്രം, ശംഖ്, കൗമോദകി എന്ന ഗദ, താമരപൂവ് എന്നിവ ധരിച്ചും, മഞ്ഞപ്പട്ടുടുത്തും അതീവ ശോഭയോടുകൂടിയ കിരീടം, മകുടം, മകരകുണ്ഡലങ്ങള്‍, വനമാല, കൗസ്തുഭമെന്ന രത്നം, ശ്രീവത്സമെന്ന അടയാളം എന്നിവ കൊണ്ട് അലങ്കരിക്കപ്പെട്ടും മധുരമന്ദസ്മിതത്തോടു കൂടിയ മുഖാരവിന്ദത്തോടും വലതുവശത്ത് ശ്രീഭഗവതിയാലും ഇടതു വശത്ത് ഭൂമിദേവിയാലും ആശ്ലേഷിക്കപ്പെട്ടു കൊണ്ടുള്ള വിഷ്ണുഭഗവാനെ ധ്യാനിക്കുന്നു.
മൂലമന്ത്രം
ഓം നമോ നാരായണായ നമഃ
No comments:
Post a Comment