പാന രണ്ടുതരത്തിലുണ്ട്. കളിപ്പാനയും പള്ളിപ്പാനയും. പകല്‍ മാത്രം നടത്തുന്ന പാനയെ കളിപ്പാനയെന്നും രാവും പകലും നടത്തുന്നതിനെ പള്ളിപ്പാനയെന്നും പറയുന്നു. അനുഷ്ഠാനപരമായ ദൃശ്യകലയായ പാനപ്പാട്ടിന് വേലന്മാര്‍ സ്ത്രീപുരുഷഭേദമെന്യേ പങ്കെടുക്കുന്നു. നാമദോഷം തീര്‍ക്കല്‍, കണ്ണുദോഷം തീര്‍ക്കല്‍, ശത്രുവൊഴിക്കല്‍, ആധിവ്യാധികള്‍ തീര്‍ക്കല്‍ എന്നിവയാണ് വേലന്മാരുടെ പ്രധാനകര്‍മങ്ങള്‍.
പാന നടത്തണമെങ്കില്‍ വേലന്‍ വേണം. വേലനില്ലാതെ പാനയില്ല. പാന രണ്ടുതരത്തിലുണ്ട്. കളിപ്പാനയും പള്ളിപ്പാനയും. പകല്‍ മാത്രം നടത്തുന്ന പാനയെ കളിപ്പാനയെന്നും രാവും പകലും നടത്തുന്നതിനെ പള്ളിപ്പാനയെന്നും പറയുന്നു. അനുഷ്ഠാനപരമായ ദൃശ്യകലയായ പാനപ്പാട്ടിന് വേലന്മാര്‍ സ്ത്രീപുരുഷഭേദമെന്യേ പങ്കെടുക്കുന്നു. നാമദോഷം തീര്‍ക്കല്‍, കണ്ണുദോഷം തീര്‍ക്കല്‍, ശത്രുവൊഴിക്കല്‍, ആധിവ്യാധികള്‍ തീര്‍ക്കല്‍ എന്നിവയാണ് വേലന്മാരുടെ പ്രധാനകര്‍മങ്ങള്‍. മതപരവും ജാതീയവുമായ ഏതൊരു ജനവിഭാഗത്തിന്റെയും ഉല്‍പത്തിക്ക് നിദാനമായി ദൈവികപരിവേഷമുള്ള ഏതെങ്കിലും കഥകകളും ഉണ്ടായിരിക്കാം. വേലന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും ഇതില്‍നിന്ന് ഭിന്നമല്ല.
മഹാവിഷ്ണുവും ലക്ഷ്മിദേവിക്കും ഉണ്ടായ നാവിന്‍ദോഷം തീര്‍ക്കാന്‍ പരമശിവന്‍ വേദന്‍ എന്നൊരു ദേവനെ സൃഷ്ടിച്ചുവെന്നും വേദന്‍ വേദമോതി നാമദോഷം തീര്‍ത്തൂ എന്നും ഒരു കഥയുണ്ട്. വേദന്‍ എന്നതിന്റെ തദ്ഭവമാണ് വേലന്‍ എന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുന്നു. മഹാവിഷ്ണുവിന്റെ നാമദോഷം തീര്‍ത്തശേഷം മടങ്ങുന്ന ശ്രീപരമേശ്വരനോട് ദേവന്മാര്‍ അഭ്യര്‍ത്ഥിച്ചതിന്റെ ഫലമായി വെയിലില്‍നിന്ന് ഒരാളെ സൃഷ്ടിച്ചുവെന്നും അതുകൊണ്ട് അയാളെ വെയ്‌ലന്‍ എന്നും വിളിച്ചുവെന്നും വെയിലനാണ് പിന്നീട വേലനായി രൂപാന്തരപ്പെട്ടതെന്നും മറ്റൊരു വിശ്വാസവുമുണ്ട്. പരമ്പരാഗതമായി വായ്ത്താരിപോലെ ചൊല്ലി വന്ന പാട്ടുകളാണ് ഈ ഐതിഹ്യത്തെ ഉള്‍ക്കൊള്ളുന്നത്. അക്കാരണത്താല്‍ കഴിവതും അതിന്റെ തനിമ നഷ്ടപ്പെടാതെ ആ ഐതിഹ്യത്തെ പ്രതിപാദിക്കട്ടെ.
ഭൂമിയെ സുസ്ഥിതിയിലാക്കി മോക്ഷപ്രാപ്തിക്ക് സജ്ജമാക്കി പാലാഴിയില്‍ പള്ളികൊള്ളുന്ന ശ്രീമഹാവിഷ്ണു ഒരിക്കല്‍ മനസ്സില്‍ ഇങ്ങനെ വിചാരിച്ചു: ദേവതൃക്കൂത്തും മണിവിളക്കും കണ്ടിട്ട് വളരെക്കാലമായി. അല്ലെങ്കില്‍ ഒന്നു ദേവതൃക്കൂത്ത് നടിച്ചാലെന്താ? ദേവതൃക്കൂത്ത് ആടുകതന്നെ. തിരുനല്ലൂര്‍ തുറയും ചമയ്ക്കണം. നിശ്ചയമനുസരിച്ച് മഹാവിഷ്ണു എല്ലാ വേഷഭൂഷാദികളും അണിഞ്ഞ് ദേവതൃക്കൂത്തു നടത്തി. ദേവന്മാരും ഋഷികളുമെല്ലാം തൃക്കൂത്തും മണിവിളക്കും കാണാനെത്തിയിരുന്നു. അവര്‍ മടങ്ങുന്ന വഴിക്ക് എവിടെപ്പോയി വരികയാണെന്ന് പാക്കനാര്‍ ചോദിച്ചു. മഹാവിഷ്ണുവിന്റെ തൃക്കൂത്തും മറ്റും കണ്ടു മടങ്ങുകയാണെന്ന് പറഞ്ഞ ദേവന്മാരോട് പാക്കനാര്‍ വീണ്ടും ചോദിച്ചു. തൃക്കൂത്തിന് എന്തെങ്കിലും കുറ്റമോ കുറവോ ഉണ്ടായിരുന്നോ? ഞങ്ങളാരും ഒരു കുറവും കണ്ടില്ല എന്നുപറഞ്ഞ അവരോട് പാക്കനാര്‍ മഹാവിഷ്ണുവിന്റെ കൂത്തിന് കുറവുണ്ടായിരുന്നുവെന്ന് തീര്‍ത്തു പറഞ്ഞു.
എല്ലാവരും കണ്ട് സന്തോഷിച്ചു പ്രശംസിച്ചു മടങ്ങിയിട്ടും തന്റെ കൂത്തിന് കുറവുണ്ടായിരുന്ന എന്ന് പാക്കനാര്‍ പറഞ്ഞതറിഞ്ഞ മഹാവിഷ്ണു പാക്കനാരോട് എന്തായിരുന്നു തന്റെ കൂത്തിനുണ്ടായിരുന്ന കുറവ് എന്ന് ആരാഞ്ഞു. പാക്കനാര്‍ പറഞ്ഞു: വട്ടമുടി, സര്‍വാംഗ കല്‍വി ഇവയെല്ലാമെടുത്തണിഞ്ഞ് വലതുതൃക്കാലില്‍ പന്തീരായിരം പവരില്‍ മുറുകി, ഇടതുതൃക്കാലില്‍ പന്തീരായിരം പവരില്‍ മുറുകി തക്കിട്ടാതമ എന്ന താളം ചവിട്ടുമ്പോള്‍ വലതു തൃക്കാതില്‍ക്കിടന്ന കുണ്ഡലമഴിഞ്ഞ് ഭൂമിയില്‍ വീണു. നിന്നവരാരും അറിയാതെ ഇടതു തൃക്കാലുകൊണ്ട് ചേര്‍ത്തെടുത്ത് വലതു തൃക്കാലില്‍ ഇട്ട് കൂത്ത് നടിക്കുന്നത് കൂത്തിന് കുറവാകുന്നു.
ഇതുകേട്ട മഹാവിഷ്ണു കൂത്തിന് കുറവുണ്ടെങ്കില്‍ നിന്റെ പൂവാടയ്ക്കും കുറവുണ്ടെന്നും അത് തിരുമുല്‍ക്കാഴ്ചയ്ക്ക് കൊള്ളരുതെന്നും പ്രതിവചിച്ചു. തന്റെ പട്ടുവസ്ത്രത്തിന്റെ കുറവ് എന്തെന്ന് അറിയണമെന്നായി പാക്കനാര്‍. മലയില്‍ തറി നാട്ടി കടലില്‍ തിരവളച്ച് തെക്കൊല്ലം വടക്കൊല്ലം മടവീതിയും വച്ച് പൂവാട നെയ്തു തുടങ്ങുംനേരം പൂവാടമേല്‍ നിന്നൊരു നൂല്‍പൊട്ടി ഭൂമിയില്‍ വീണു. നാവില്‍നിന്നും പശതൊട്ടുകൂട്ടി എടുത്ത പൂവാടയ്ക്കും കുറവുണ്ട്. കൊള്ളരുത് അത് തിരുമുല്‍ക്കാഴ്ചയ്ക്ക് എന്ന മഹാവിഷ്ണു മറുപടി നല്‍കി. താഴെ വീണ നൂല്‍ വിരലില്‍ തുപ്പല്‍തൊട്ട് എടുത്തതാകയാല്‍ തന്റെ പട്ടിന് അശുദ്ധി കല്‍പ്പിച്ച് തിരുമുല്‍ക്കാഴ്ചയ്ക്ക് കൊള്ളുകയില്ലെന്ന് പറഞ്ഞതുകേട്ട് പാക്കനാര്‍ക്ക് കോപവും താപവും പ്രതികാരചിന്തയും ഉണ്ടായി.
മഹാവിഷ്ണുവിനോട് എങ്ങനെ പ്രതികാരം ചെയ്യണമെന്ന് ചിന്തിക്കവേ അല്‍പം മായാ ക്ഷുദ്രം വച്ച് മറികടത്തി പകരം വീട്ടാമെന്ന് തീരുമാനിച്ചു. ഇങ്ങനെ മനസ്സിലുറപ്പിച്ച് ദേവന്മാരെക്കണ്ട് ചോദിച്ചു. നാരായണസ്വാമിയുടെ ഉള്ളംകാലില്‍ പൊടിയും വായില്‍ തമ്പലവും തലനാരും കൊണ്ടുവന്നുതരാമോ? തങ്ങള്‍ക്കതാവില്ല എന്നു ദേവന്മാര്‍ പറഞ്ഞപ്പോള്‍ പാക്കനാര്‍ അസുരന്മാരെക്കണ്ട് തന്റെ ആവശ്യമറിയിച്ചു. അവര്‍ നാരായണസ്വാമിയുടെ ഉള്ളംകാലില്‍ പൊടിയും വായില്‍ തമ്പലവും തലനാരും തിരുനാളും കൊണ്ടുവന്ന് പാക്കനാര്‍ക്കു നല്‍കി.
പാക്കനാര്‍ അവയെല്ലാം വാങ്ങിവച്ച് തലയ്ക്ക് പറ്റിയോരിലമരുന്ന് പറിച്ച്, കായ്ക്ക് പറ്റിയൊരു വേരുമരുന്ന് പറിച്ച്, പാച്ചോന്ത്, പറയോന്ത്, ഈര്‍ഷ്യപ്പൊടി, മൂര്‍ച്ഛപ്പൊടി ഇവയെല്ലാം കൂടി ഒരു പുതുകുടത്തിലിട്ടടച്ച് ശ്രീവൈകുണ്ഠത്തില്‍ ചെന്ന് നാരായണസ്വാമിയെ വിളിച്ച് വിളികേള്‍പ്പിച്ച് മായാക്ഷുദ്രം വച്ച് മറികടത്തി. അന്നേരം ഇരുകരകളിലും നിന്നിരുന്ന ദേവന്മാരും അസുരന്മാരും പറഞ്ഞുതുടങ്ങി. ഭൂഭാരം തോറ്റിയ നാരായണസ്വാമിയുടെ കനമോ കരുണയോ ബലമോ വീര്യമോ എന്നറിഞ്ഞില്ല.
No comments:
Post a Comment