ഒരു സന്യാസി നദിയിലിറങ്ങി കുളിച്ചു ദേഹശുദ്ധി വരുത്തിയശേഷം അടുത്തുള്ള പാറയില്‍ ധ്യാനത്തിനിരുന്നു.
തന്റെ കഴുതപ്പുറത്ത് വസ്ത്രഭാണ്ഡവുമായി ഒരു അലക്കുകാരനും താമസിയാതെ നദിക്കരയില്‍ എത്തി. അയാള്‍ ഭാണ്ഡം താഴെ ഇറക്കിവച്ചു, കഴുതയെ മേയാന്‍ വിട്ടു, അവിടെ ഇരുന്നു.
സന്യാസി ധ്യാനത്തിനിരുന്നത് അലക്കുകാരന്‍ പതിവായി വസ്ത്രം അലക്കാറുള്ള കല്ലിന്മേലായിരുന്നു. എന്തുചെയ്യും? കുറച്ചുനേരം കാക്കുക തന്നെ.
സന്യാസി ധ്യാനത്തിനിരുന്നത് അലക്കുകാരന്‍ പതിവായി വസ്ത്രം അലക്കാറുള്ള കല്ലിന്മേലായിരുന്നു. എന്തുചെയ്യും? കുറച്ചുനേരം കാക്കുക തന്നെ.
സമയം കടന്നുപോയി. മടിച്ചു മടിച്ച് അലക്കുകാരന്‍ സ്വാമിയുടെ അടുക്കലെത്തി ശബ്ദമുണ്ടാക്കി. പിന്നെ വിനയത്തോടെ പറഞ്ഞു:
”സ്വാമീ! വസ്ത്രം അലക്കുന്ന കല്ലിലാണ് അങ്ങ് ഇരിക്കുന്നത്. ദയവായി ദൂരെ മാറിയിരുന്നാല്‍ എനിക്ക് എന്റെ ജോലി ചെയ്യാമായിരുന്നു.”
സന്യാസി അതു കേട്ട ഭാവമേ നടിച്ചില്ല. അലക്കുകാരന്‍ തിരിച്ചുപോയി മണലില്‍ ഇരുന്നു. കുറച്ചുകഴിഞ്ഞുവീണ്ടും ചെന്നു ദേഷ്യത്തോടെ പറഞ്ഞു:
”ഒന്ന് ഇറങ്ങിപ്പോകുന്നുണ്ടോ ഇവിടുന്ന്? എനിക്ക് ഏറെ ജോലിയുണ്ട്. നേരം വൈകുന്നു.”

അതും കേട്ടതായി സന്യാസി ഭാവിച്ചില്ല. അപ്പോള്‍ അലക്കുകാരന്‍ കോപത്തോടെ നദിയിലിറങ്ങി സന്യാസിയുടെ മേല്‍ വെള്ളം തെറിപ്പിച്ചു.
‘ഛീ!’ എന്നു പറഞ്ഞു എഴുന്നേറ്റ സന്യാസിയെ പിടിച്ചുവലിച്ചു അലക്കുകാരന്‍ മണല്‍ത്തിട്ടയിലേക്ക് തള്ളി. സന്യാസി വീണു പോയി.
”അത്ര ധിക്കാരമോ?” എന്ന ചോദ്യത്തോടെ എഴുന്നേറ്റ സന്യാസി അലക്കുകാരനെ തല്ലുവാന്‍തുടങ്ങി.
അലക്കുകാരന്‍ കരുത്തനായിരുന്നു. അയാളും സന്യാസിയെ പ്രഹരിക്കുകയായി; മല്‍പ്പിടുത്തമായി.
സന്യാസിയെ ഒരു വിഴുപ്പു ഭാണ്ഡം കണക്കെ അയാള്‍ എടുത്തെറിഞ്ഞു. മലര്‍ന്നടിച്ചു വീണ സന്യാസിയുടെ നെഞ്ചത്ത് കയറിയിരുന്ന് നാലഞ്ചിടിയും കൊടുത്താണ് അലക്കുകാരന്‍ എഴുന്നേറ്റത്.
സന്യാസി ഇനി എതിര്‍ക്കാന്‍ വരില്ല എന്ന സമാധാനമായി അലക്കുകാരന്ന്. അയാള്‍ വിഴുപ്പുഭാണ്ഡവുമെടുത്ത് നദിയിലേക്കിറങ്ങി. പിന്നെ അലക്കുകല്ലിന്മേലുള്ള തന്റെ ജോലി തുടങ്ങി.
ഇടികൊണ്ട് വിവശനായി മണ്ണില്‍ കിടക്കുകയാണ് സന്യാസി. ദുഃഖത്തോടെ അദ്ദേഹം ഭഗവാനെ വിളിച്ചു:
”ഭഗവാനേ! അങ്ങയെ ധ്യാനിച്ചിരിക്കുന്ന എനിക്ക് ഇങ്ങനെയൊരു ദുര്‍ഗതി വന്നുവല്ലോ. എന്നെ ആ അലക്കുകാരനില്‍നിന്ന് രക്ഷിച്ചില്ലല്ലോ!”
”നിന്നെ ഞാന്‍ രക്ഷിച്ചുവല്ലോ ഭക്താ! നദിയില്‍ നീ മുങ്ങിക്കുളിച്ചു എന്നത് വാസ്തവമാണ്. പക്ഷെ, നിന്റെ മനസ്സില്‍ വല്ലാതെ അഴുക്കു നിറഞ്ഞിരുന്നു. അത് കണ്ടെത്താന്‍ അലക്കുകാരന് അവസരമുണ്ടാക്കിയത് നീയല്ലേ? അയാള്‍ തന്റെ ജോലി ഭംഗിയായി നിര്‍വഹിക്കയും ചെയ്തു!
ആട്ടെ, നെഞ്ചില്‍ അധികം വേദന തോന്നുന്നുണ്ടോ? സാരമില്ല. മറ്റുള്ളവരെക്കുറിച്ച് ഒരു പരിഗണന എപ്പോഴും വേണം. അഹങ്കാരം വെടിഞ്ഞു ഇനി എന്നെ ധ്യാനിച്ചോളൂ. നന്മ വരും.”
സന്യാസി പതുക്കെ എഴുന്നേറ്റിരുന്നു. കണ്ണടച്ചു അല്‍പ്പനേരം ധ്യാനിക്കേ കണ്ണുനീര്‍ ധാരധാരയായി ഒഴുകി. പിന്നെ വീണ്ടുമൊന്നു കുളിക്കുവാന്‍ നദിയിലേക്ക് ഇറങ്ങി. ആ മനസ്സ് അപ്പോള്‍ വിനയം നിറഞ്ഞതായി.
No comments:
Post a Comment