ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, February 3, 2017

സ്നേഹത്തിന്റെയും,,ത്യാഗത്തിന്റെയും പ്രതീകമായ ലക്ഷ്മണൻ



രാമലക്ഷ്മണന്മാര്‍ എന്നൊരു ശൈലി തന്നെയുണ്ട്. വിട്ടുപിരിയാത്ത ബന്ധത്തെക്കുറിച്ച് വിശദീകരിക്കാന്‍ ഇതിനപ്പുറമൊരു പ്രയോഗമില്ല ഭാരതത്തില്‍. അങ്ങനെ തന്നെയായിരുന്നു രാമനും ലക്ഷ്മണനും. കാരണം, ഒരേ ജീവന്‍റെ അഥവാ ചൈതന്യത്തിന്‍റെ ഇരു രൂപങ്ങളായിരുന്നു രാമനും ലക്ഷ്മണനും. രാമഭാവത്തിന്‍റെ ബഹിര്‍ഭാവമാണ് ലക്ഷ്മണന്‍. രൂപവും നിഴലും പോലെയാണ് ഇരുവരും. എവിടെ രാമനുണ്ടോ അവിടെ ലക്ഷ്മണനുണ്ടാവും.
ലക്ഷ്മണൻ ജീവിതത്തെ സ്നേഹതപ സാക്കി. രാമായണത്തിൽ രാമന്റെ അയനം കാണുന്നവർ ലക്ഷ്മണന്റെ അയനം കാണാ തെ പോകരുത്. കോസലത്തിന്റെ കൊട്ടാര പ്പടവുകളിൽ നിന്നാണ് കൊടിയവനത്തിലേ ക്ക് രാമലക്ഷ്മണന്മാർ യാത്രയാകുന്നത്. രാമനോടൊപ്പം ലക്ഷ്മണൻ അനുഗമിക്കുന്നു. ഊർമിളയിൽ നിന്നു കൂടിയുള്ള വിരഹതീഷ് ണമായ പതിന്നാലു സംവൽസരങ്ങളായിരു ന്നു ലക്ഷ്മണന്.


പന്നഗശായിയായ മഹാവിഷ്ണുവിന്റെ അവതാരമാണ് രാമനെന്നു പണ്ഡിതർ. അപ്പോൾ നാഗശ്രേഷ്ഠനായ അനന്തനാണ് ലക്ഷ്മണൻ.രാത്രിയിൽ ഉറക്കമില്ലാതെ രാമനു കാവൽ നിന്നത് ഓർക്കുക. ഇതുകൊണ്ടാണ് ലക്ഷ്മണനെ കാലപുരുഷനായി രാമായണം വ്യാഖ്യാനി ക്കുന്നത്. യുദ്ധത്തിൽ ലക്ഷ്മണന്റെ ഭാഗം കാണുക. മരണമില്ലാത്ത കാലത്തിന്റെ പ്രതീക മാണ് ലക്ഷ്മണൻ എന്നു തെളിയിക്കുന്നു. ചില സന്ദർഭങ്ങളിൽ രാമൻ തന്നെയാണ് ലക്ഷ്മണനെന്ന സന്ദേശം കൂടി രാമായണ ത്തിന്റെ വരികളിൽ ഒളിഞ്ഞിരിക്കുന്നു.


പരാർഥത്തിനായുള്ള സ്നേഹയജ്ഞമായിരുന്നു ലക്ഷ്മണന്റെ ജീവിതം.സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഹോമകുണ്ഠമായിരുന്നു ലക്ഷ്മണന്റെ ജീവിത മെന്നു രാമായണം പുനർ വായന നടത്തിയവർ എല്ലാം സമ്മതിക്കും. സ്വയം സമർപ്പണത്തിന്റെ യാത്ര. സത്യത്തിന്റെ കാവലാളാണ് ലക്ഷ്മണൻ. വിശ്വാമിത്രന്റെ യാഗ രക്ഷയ്ക്കായി രാമനോടൊപ്പം കൊട്ടാരം വിട്ടു. അവിടെ തുടങ്ങി ലക്ഷ്മണൻ ത്യാഗത്തിന്റെ യാത്ര. രാമന്റെ വ്യക്തിത്വത്തെ മുൻ നിർത്തിയാണ് ലക്ഷ്മണന്റെ ജീവിതരേഖയും കിടക്കുന്നത്. രാമൻ ധർമത്തിന്റെ പ്രതീകമെന്നു ലക്ഷ്മണൻ തിരിച്ചറിഞ്ഞു.


ജ്വലിക്കുന്ന അഗ്‌നിയാകട്ടെ, അഥവാ കൊടുംകാടാവാട്ടെ, രാമന്‍ പ്രവേശിക്കും മുന്‍പ് താനവിടെ പ്രവേശിച്ചിരിക്കും എന്നാണ് ലക്ഷ്മണന്‍ കൗസല്യാ മാതാവിനു കൊടുക്കുന്ന വാക്ക്.


ധർമത്തെ സംരക്ഷിക്കാനുള്ള യാത്രയുടെ ഭാഗമായിരുന്നു വനവാസത്തിലെ ലക്ഷ്മണന്റെ ബ്രഹ്മചര്യം. ഊണും ഉറക്കവും വെടിഞ്ഞാണ് ലക്ഷ്മണൻ മാതൃകാ പുരുഷന്റെ കാവലാളായത്. ജീവിതയാത്രയിൽ ലക്ഷ്മണൻ ഒരിക്കലും തന്നെക്കുറിച്ച് ആലോചിച്ചേയില്ല. സരയൂ നദിയിൽ മുങ്ങി ദേഹം ഉപേക്ഷിക്കുന്നതുവരെ ലക്ഷ്മണനു മറ്റു സ്നേഹബന്ധങ്ങളുടെ ഒരു പിൻവിളിയും തടസമായില്ല.

No comments:

Post a Comment