പ്രകൃതി നിയമങ്ങള്‍കക്ക് ഭംഗം വരാത്ത രീതിയില്‍ ജീവിക്കാനാണ് സഹജമാര്‍ഗം പഠിപ്പിക്കുന്നത്. ശരിയായ രീതിയില്‍ മനസ്സിലാക്കിയ ഒരഭ്യാസിക്ക് കുടുംബജീവിതത്തിന് ഒരു കടവും കൂടാതെ സാധനയുമായി മുന്നോട്ട് പോകാന്‍ കഴിയും. അനാവശ്യമായ കര്‍ക്കശങ്ങള്‍ അനുവര്‍ത്തിച്ചാല്‍ സുഖമായ ജീവിതത്തിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടും.
ഈശ്വരന്‍ സൂക്ഷ്മവും ലളിതവുമാണ്. ആ ഈശ്വരനെ ലഭിക്കാന്‍ സരളമായ പദ്ധതിയേ ആവശ്യമുള്ളു. അത്കൊണ്ട് ഗുരുക്കന്മാര്‍ ലളിതമായ രീതിയിലാണ് സാധനാ പദ്ധതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഈ ലോകം ദ്വന്ദ്വങ്ങള്‍ അടങ്ങുന്നതാണ്. നന്മയും തിന്മയും രോഗവും അനാരോഗ്യവും ദുഃഖവും സുഖവും എല്ലാം ഉള്‍പ്പെടും. ഇതില്‍ ഒന്നിനെയും ഉന്മൂലുനം ചെയ്യാന കഴിയില്ല. തിന്മയോട് വിഡ്ഢി മല്ലടിക്കുന്നു. ബുദ്ധിമാന്‍ നന്മ പ്രചരിപ്പിക്കുന്നു.
സഹജമാര്‍ഗം തിന്മക്ക് എതിരെ പോരാടുന്ന ഒരു പദ്ധതിയല്ല. നന്മയെ ശക്തിപ്പെടുത്തുന്ന പദ്ധതിയാണ്. നമ്മളിലുള്ള ചിന്തകള അവഗണിക്കാനാണ് ബാബുജി പറഞ്ഞിട്ടുള്ളത്. ചിന്തകളെ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ അത് കൂടുതല്‍ കൂടുതല്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കും. അതിനാലാണ് ചിന്തകളെ ക്ഷണിക്കപ്പെടാത്ത അതിഥികളായി കണക്കാക്കണം എന്ന് ബാബുജി പറയുന്നത്. പ്രതികൂലചിന്തകളെ ചെറുക്കുമ്പോള്‍ നമ്മുടെ ശക്തി ചോര്‍ന്നുപോകുകയാണ്. അതിനാല്‍ പ്രതികൂലചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനംകൊടുക്കരുത്. തിന്മയെ ചെറുക്കാതിരിക്കുകയും നന്മയെ പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്. നന്മ ശക്തിപ്രാപിക്കട്ടെ. ഗുണിതങ്ങളായി പെരുകട്ടെ.ഒരു അഭ്യാസി നന്മനിറഞ്ഞവനായാല്‍ അവനിലൂടെ പത്ത് അഭ്യാസികള്‍ നന്മയുള്ളവരായിത്തീരും. അങ്ങനെ ശരിയായ പ്രവണതകളിലേക്ക് ജനമനസ്സുകളില്‍ മാറ്റം വന്നുകൊണ്ടിരിക്കും. മനുഷ്യമനസ്സ് തിന്മകളുടെ വിളനിലമാണ്. എന്നാല്‍ സാക്ഷാത്കാരം നേടുന്നത് ഇതേ മനസ്സിന്റെ സത്പ്രവൃത്തികളിലൂടെ മാത്രമാണ്.
പ്രതികൂലചിന്തകള്‍ നമ്മില്‍ സംസ്കാരങ്ങള്‍ സൃഷ്ടിക്കും. പില്‍ക്കാലത്ത് നമ്മുടെ അനുഭവങ്ങളായി മാറുന്നത് ഈ സംസ്ക്കാരങ്ങളാണ്. അതിനാല്‍ ചെറുക്കുക എന്ന വിവേകശൂന്യമായ പ്രവൃത്തിയില്‍നിന്ന് അവഗണയിലൂടെ ഉന്മൂലനം ചെയ്യുക എന്ന പ്രായോഗികമാര്‍ഗം സ്വീകരിക്കുകയാണ് ഉത്തമം. മനുഷ്യനാലോ ഈശ്വരനാലോ കണ്ടെത്തിയിട്ടുള്ള ഏറ്റവും ശക്തമായ ആയുധമാണ് സമര്‍പ്പണം. യഥാര്‍ത്ഥവിജയം ഈ സമര്‍പ്പണത്തിലൂടെയാണ് നേടേണ്ടത്. അതിന് മാസ്റ്ററില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് വേണ്ടത്. പിന്നീടുള്ള യാത്ര മാസ്റ്ററുടെ കൈപിടിച്ചുകൊണ്ടാണ്. അത് ലക്ഷ്യം നേടുന്നതുവരെ തുടരുകയും ചെയ്യും. അഭ്യാസിയായിത്തീരുന്ന ആ സമയം മുതല്‍ ലക്ഷ്യപ്രാപ്തിവരെ മാസറ്റര്‍ നിരന്തരമായി നമ്മെ സഹായിച്ചുകൊണ്ടിരിക്കുകയാണ്. സഹജമാര്‍ഗത്തിന്റെ അതുല്യത ഇതാണ്.
No comments:
Post a Comment