അമൃതവാണി
ഇരുപത്തിനാല് മണിക്കൂറുള്ളതിനാല്‍, ദിവസവും കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും ഈശ്വരചിന്തയ്ക്കുവേണ്ടി നീക്കിവയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍പ്പിന്നെ, നമ്മുടെ ജീവിതംകൊണ്ട് എന്തര്‍ത്ഥമാണുള്ളത്? പത്രം വായിക്കുന്നതിനും, അനാവശ്യ കാര്യങ്ങള്‍ സംസാരിക്കുന്നതിനും, ആവശ്യമില്ലാത്ത പ്രവൃത്തികള്‍ ചെയ്യുന്നതിനും നമ്മള്‍ എത്രയോ മണിക്കൂറുകള്‍ ചെലവഴിക്കുന്നു? മക്കള്‍ വിചാരിച്ചാല്‍ ഒരു മണിക്കൂറെങ്കിലും സാധനയ്ക്ക് കണ്ടെത്താന്‍ കഴിയും. മക്കളേ, അതുമാത്രമാണ് നമ്മുടെ യഥാര്‍ത്ഥ സ്വത്ത്. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി കിട്ടുന്നില്ലെങ്കില്‍ രാവിലെയും വൈകിട്ടും അരമണിക്കൂര്‍ വീതമെങ്കിലും സാധനയ്ക്ക് കണ്ടെത്തണം.
ധ്യാനംകൊണ്ട് ഓജസ്സ് വര്‍ധിക്കും, ബുദ്ധിവികാസമുണ്ടാകും, സൗന്ദര്യം വര്‍ധിക്കും, ആരോഗ്യം പുഷ്ടിപ്പെടും; ഓര്‍മശക്തിയും, ജീവിതപ്രശ്‌നങ്ങളെ നേരിടാനുള്ള മനോബലവും കിട്ടും. ധ്യാനിക്കുക അതാണ് സ്വത്ത്.
No comments:
Post a Comment