ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, February 5, 2017

ത്രിശങ്കു സ്വര്‍ഗം - പുരാണകഥകൾ


ത്രിശങ്കു സ്വര്‍ഗം എന്ന വാക്ക് നമ്മൾ പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഈ ഗവര്‍ന്മെന്റ് സ്ഥാപനങ്ങളില്‍ ഓരോ ആവശ്യങ്ങള്‍ക്ക് പോകുമ്പോള്‍ അവിടെയുള്ള പല സെക്ഷനുകളിലെക്കും ഓടിച്ചു സാധാരണക്കാരനെ വട്ടം കറക്കാറുണ്ട്. പോയ കാര്യം എന്തായി എന്ന  ചോദ്യത്തിന് "ത്രിശങ്കു സ്വര്‍ഗത്തില്‍ പെട്ട അവസ്ഥയായി " എന്നാവും മിക്കവരും പറയുക.അതായത് അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ലാത്ത അവസ്ഥ. എന്താണ് ഈ ത്രിശങ്കു സ്വര്‍ഗം???



സുര്യവംശത്തിലെ കരുത്തനായ ഒരു രാജാവായിരുന്നു ത്രിശങ്കു.ഒരിക്കല്‍ അദേഹത്തിനു ഒരു ആഗ്രഹം ഉടലോടെ സ്വര്‍ഗത്തില്‍ പോണമെന്ന് .അതിനായി അദ്ദേഹം വസിഷ്ഠമുനിയെ സമീപിച്ചു.എന്നാല്‍ വസിഷ്മുനി അത് നിഷേധിച്ചു .ജീവിതത്തില്‍ സൽപ്രവർത്തികള്‍ ചെയ്താല്‍ മരണ ശേഷം സ്വര്‍ഗ്ഗവും ദുഷ്പ്രവർത്തികൾ ചെയ്താൽ നരഗവും കിട്ടും. എന്ന് മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചു.

അതിനു ശേഷം അദ്ദേഹം ഇതേ ആഗ്രഹവുമായി വസിഷ്ഠമുനിയുടെ പുത്രന്മാരെ സമീപിച്ചു . എന്നാല്‍ അവരും ത്രിശങ്കുവിനെ കൈയൊഷിഞ്ഞു.
ത്രിശങ്കു രാജാവല്ലേ....(രാജവിനോക്കെ എന്തും ആവല്ലോ ) രാജാവ് നേരെ വസിഷ്ടന്റെ ശത്രു വിശ്വാമിത്ര മഹര്‍ഷിയുടെ അടുത്ത് ചെന്നു. മഹര്‍ഷിമാരായിട്ട് എന്താ കാര്യം? അവിടെയും ഈഗോ കോമ്പ്ലെക്സ്നു ഒരു കുറവും ഇല്ല.വസിഷ്ടന്‍ പറ്റില്ലാന്നു പറഞ്ഞത് അറിഞ്ഞതോടെ വിശ്വാമിത്രനു വാശിയായി. സ്വര്‍ഗത്തില്‍ പോകാന്‍ (ഉടലോടെ ) വേണ്ട യാഗം നടത്താൻ തയാറാണെന്ന് രാജാവിനോട് പറഞ്ഞു. 


വിശ്വാമിത്രന്‍ യാഗം ആരംഭിച്ചു. തന്റെ ഇതുവരെയാർ‌ജ്ജിച്ച തപ:ശക്തിയാൽ‌ ത്രിശങ്കുവിനെ സ്വർ‌ഗത്തിലേക്കുയർ‌ത്തി‌. എന്നാൽ‌ ദേവന്മാർ‌ക്കതിഷ്ടമായില്ല. അവർ‌ ത്രിശങ്കുവിനെ നേരേ താഴോട്ടയച്ചു. എന്നാൽ‌ ഭൂമിയിലേക്ക് വരുമ്പോൾ‌ വിശ്വാമിത്രൻ‌ നേരേ സ്വർ‌ഗത്തിലേക്കയക്കും‌, ദേവകളവിടുന്നു താഴോട്ടും‌. ഈ പരിപാടി തുടർന്നുകൊണ്ടേയിരുന്നു.

മൂക്കിന്റെ തുമ്പത്താണല്ലോ വിശ്വാമിത്രനു‌ ശുണ്ഠി. വിശ്വാമിത്രൻ‌ തപസ്സിന്റെ ശക്തികൊണ്ട് ഭൂമിക്കും‌ സ്വർ‌ഗത്തിനുമിടക്ക് വേറൊരു സ്വർ‌ഗം‌ തന്നെ സൃഷ്ടിച്ചു. മാത്രമല്ല, അവിടെ വേറൊരു ഇന്ദ്രനേയുംദേവകളേയും ഒക്കെ സൃഷ്ടിക്കാനൊരുങ്ങി വിശ്വാമിത്രൻ‌. അതോടെപേടിച്ച് വിറച്ച ദേവേന്ദ്രനും‌ കൂട്ടരും‌ വിശ്വാമിത്രന്റെ അടുത്തെത്തി ക്ഷമ ചോദിച്ചു. അവസാനം‌ ത്രിശങ്കുവിനു വേണ്ടി സൃഷ്ടിച്ച സ്വർ‌ഗത്തിൽ‌ ത്രിശങ്കുവിന്റെ തുടരാനനുവദിച്ചത്രെ. ദേവേന്ദ്രൻ‌ ത്രിശങ്കുവിനെ സ്വർ‌ഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോയെന്നും കഥയുണ്ട്.

No comments:

Post a Comment