അമൃതവാണി
അച്ചടക്കം കൂടാതെ പുരോഗതി സാധ്യമല്ല. അനുസരിക്കേണ്ടവരെ അനുസരിക്കുകയും, ആദരിക്കേണ്ടവരെ ആദരിക്കുകയും, പാലിക്കേണ്ട നിയമങ്ങള്‍ പാലിക്കുകയും ചെയ്താല്‍ മാത്രമേ ഒരു രാജ്യത്തിനോ, ഒരു സ്ഥാപനത്തിനോ, ഒരു കുടുംബത്തിനോ, ഒരു വ്യക്തിക്കോ ഉയര്‍ച്ച പ്രാപിക്കാനാകൂ! മക്കളേ, കീഴ്‌വഴക്കം ദുര്‍ബലതയല്ല. വിനയപൂര്‍വ്വമുള്ള കീഴ്‌വഴക്കം അച്ചടക്കത്തിലേക്ക് നയിക്കുന്നു.
വിത്ത് മണ്ണിനടയില്‍ പോകുന്നതിന്റെ ഫലമായാണ് അതിന്റെ സ്വരൂപം വെളിയില്‍ വരുന്നത്. വിനയവും എളിമയുംകൊണ്ടേ നമുക്ക് വളരാനാകൂ. അഭിമാനവും അഭിമാനവും അഹന്തയും നമ്മളെത്തന്നെ നശിപ്പിക്കും. ‘ഞാന്‍ എല്ലാവരുടേയും ദാസന്‍’ എന്ന് ഭാവിക്കുക. ത്രിലോകവും നമ്മുടെ മുന്നില്‍ മുട്ടുകുത്തും.
No comments:
Post a Comment