ഗീതാദര്‍ശനം
ഞാനാണ്-ഈ കൃഷ്ണനാണ്- പൂര്‍ണമായ അര്‍ത്ഥത്തില്‍ സ്വയം പ്രകാശ സ്വരൂപനായ ദേവന്‍. എന്നില്‍ നിന്ന് എന്റെ ഇച്ഛയനുസരിച്ച് ആവിര്‍ഭവിച്ച ശക്തിയാണ് ഭൗതിക പ്രപഞ്ചത്തിന്റെ സൃഷ്ടിയും സ്ഥിതിയും സംഹാരവും നടത്തുന്നത്. എന്റെ തന്നെ അംശങ്ങളായ ജീവാത്മാക്കളുടെ ജ്ഞാനത്തെ സത്വഗുണ പദാര്‍ത്ഥങ്ങളും രജോഗുണ പദാര്‍ത്ഥങ്ങളും തമോഗുണ പദാര്‍ത്ഥങ്ങളും ഉപയോഗിച്ച് മൂടിവക്കുന്നു. അതുകൊണ്ടാണ്, അപാരശക്തി-മായ-എന്ന് ഞാന്‍ തന്നെ വിശേഷിപ്പിച്ചത്.
‘മായാംതുപ്രകൃതിം വിദ്യാത്
മായിനംതു മഹേശ്വരം.”
(ശ്വേതാശ്വതരോപനിഷത്ത് 4-10)
(മായയെ പ്രകൃതി എന്ന് മനസ്സിലാക്കണം. ഞാന്‍ ഈ മായയെ നിയന്ത്രിക്കുന്നവനാണ്, എല്ലാ ഈശ്വരന്മാരെയും നിയന്ത്രിക്കുന്നവനുമാണെന്നും അറിയണം)
ഈ മായയുടെ പ്രവര്‍ത്തനം ഭഗവത് സ്വരൂപത്തെ മറച്ചുവക്കുക എന്നതാണ്. ”ജഗത് മോഹിതം” എന്ന് കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞുവല്ലോ. ഞാന്‍, ജീവനുള്ളതും ജീവനില്ലാത്തതുമായ സര്‍വവസ്തുക്കളിലും വ്യാപിച്ചു നില്‍ക്കുന്നുണ്ടെങ്കിലും, അവയിലെ ഒരു ദോഷവും എന്നെ ബാധിക്കുകയില്ല. ഇതാണ് ഞാനും മായയും തമ്മിലുള്ള വ്യത്യാസം.
”മായ എന്ന പദത്തിന്-മിഥ്യ-ഇല്ലാത്തത് അര്‍ത്ഥം കല്‍പിക്കുന്നവരുണ്ട്. അതു ശരിയല്ല. മായയില്‍ നിന്നുണ്ടാവുന്ന വിപരീത ജ്ഞാനം മിഥ്യയാണ്. കാരണം യഥാര്‍ത്ഥ ജ്ഞാനം ഉണ്ടാവുമ്പോള്‍, തെറ്റിദ്ധാരണ നശിക്കുന്നു. ഈ അവസ്ഥ മായയില്‍ കെട്ടിവെക്കുന്നു. ഇക്കാര്യമാണ് ശ്രീരാമാനുജാചാര്യര്‍ ”ഔപചാരികഃ” എന്ന ഭാഗത്തില്‍ സൂചിപ്പിക്കുന്നത്.
ദുരത്യയാ- എന്റെ മായയെ ആര്‍ക്കും അതിക്രമിക്കാന്‍ കഴിയുകയില്ല. വളരെ പരിശ്രമിച്ച്, പ്രയത്‌നിച്ചാല്‍ മാത്രമേ അതിക്രമിക്കാന്‍ കഴിയുള്ളൂ.
മായയെ അതിക്രമിക്കാന്‍ ഒരേ ഒരു വഴി
യേ മാമേവ പ്രപദ്യന്തേ
മായയെ നിയന്ത്രിക്കുന്ന എന്നെത്തന്നെ ശരണം പ്രാപിക്കണം. ശ്രീശങ്കരാചാര്യര്‍ വിശദീകരിക്കുന്നു.
”സര്‍വധര്‍മാന്‍ പരിത്യജ്യ മായാവിനം
മാം, സര്‍വാത്മനാ യേ പ്രപദ്യന്തേ”
(എല്ലാവിധ ധര്‍മാനുഷ്ഠാനങ്ങളെയും ഉപാസനാ സമ്പ്രദായങ്ങളെയും ഉപേക്ഷിച്ച് എന്നെത്തന്നെ ശരണം പ്രാപിക്കുന്നവര്‍ മായയെ തരണം ചെയ്യുന്നു.)
യേ മാമേവ പ്രപദ്യന്തേ
മായയെ നിയന്ത്രിക്കുന്ന എന്നെത്തന്നെ ശരണം പ്രാപിക്കണം. ശ്രീശങ്കരാചാര്യര്‍ വിശദീകരിക്കുന്നു.
”സര്‍വധര്‍മാന്‍ പരിത്യജ്യ മായാവിനം
മാം, സര്‍വാത്മനാ യേ പ്രപദ്യന്തേ”
(എല്ലാവിധ ധര്‍മാനുഷ്ഠാനങ്ങളെയും ഉപാസനാ സമ്പ്രദായങ്ങളെയും ഉപേക്ഷിച്ച് എന്നെത്തന്നെ ശരണം പ്രാപിക്കുന്നവര്‍ മായയെ തരണം ചെയ്യുന്നു.)
മാമേവയേ പ്രദ്യന്തേ-എന്നെത്തന്നെ ശരണം പ്രാപിക്കുന്നവര്‍ മായയെ അതിക്രമിക്കും എന്നാണ് ഭഗവാന്‍ പറയുന്നത്. മാം എന്നാല്‍ കൃഷ്ണനെ എന്നാണര്‍ത്ഥം. ബ്രഹ്മാവിനെയോ ശിവനെയോ ദുര്‍ഗ്ഗയെയോ ശരണം പ്രാപിച്ച് സേവിച്ചാല്‍ മായയെ അതിക്രമിക്കാന്‍ കഴിയുകയില്ല. മറ്റു ദേവന്മാര്‍ ശ്രീകൃഷ്ണഭഗവാന്റെ രൂപഭേദങ്ങള്‍ തന്നെയാണെങ്കിലും, സത്വഗുണ- രജോഗുണ-തമോഗുണാവതാരങ്ങള്‍ ആകയാല്‍, മായയാല്‍ ജ്ഞാനശക്ത്യാദികള്‍ കുറഞ്ഞ് മായയ്ക്ക് അടിമപ്പെട്ടവരാണ്. മായയുടെ കെട്ടില്‍പ്പെട്ടു കിടക്കുന്നവര്‍ക്ക് എങ്ങനെ മറ്റൊരു മായാബദ്ധന്റെ കെട്ടുപൊട്ടിക്കാന്‍ കഴിയും? അതുകൊണ്ട് കൂടിയാണ് അര്‍ജ്ജുനന്‍ പിന്നീട്, 11-ാം അധ്യായത്തില്‍ 43-ാം ശ്ലോകത്തില്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നത്.
”ന ത്വസ്തമോസ്ത്യ ഭ്യധികഃകുതോന്മയ
ലോകത്രയേളപ്യ പ്രതിമ പ്രഭാവ!
(കൃഷ്ണാ! അങ്ങേക്കു തുല്യനായിട്ടുപോലും ഈ ലോകത്തില്‍ വേറെ ഒരു ദേവനോ മനുഷ്യനോ ഇല്ല. പിന്നെ അങ്ങയെക്കാള്‍ അധികപ്രഭാവമുള്ളവര്‍ ഇല്ലേ ഇല്ല എന്നുപറയേണ്ടതില്ലല്ലോ.)
അതുകൊണ്ട് സര്‍വദേവദേവീ സ്വരൂപനും സര്‍വഭൂതങ്ങളുടെയും ഉള്ളില്‍ പരമാത്മാവായി വര്‍ത്തിക്കുന്നവനും ബ്രഹ്മഭാവത്തില്‍ സര്‍വവ്യാപിയായി സ്ഥിതിചെയ്യുന്നവനുമായ ശ്രീകൃഷ്ണ ഭഗവാനെത്തന്നെ സേവിച്ചാല്‍ മാത്രമേ മായാമോഹത്തില്‍ നിന്ന് നമുക്ക് മോചനം നേടാന്‍ കഴിയുകയുള്ളൂ എന്നു മനസ്സിലാക്കാം. ഗീതയില്‍ ഇനിയുള്ള അധ്യായങ്ങളിലും ഈ വസ്തുത വിശദീകരിക്കുന്നുണ്ട്.
No comments:
Post a Comment