ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, February 6, 2017

ഉര്‍വശിയും ഇന്ദ്രനും


ദേവേന്ദ്രന്റെ പരിപാടി മനസ്സിലാക്കിയ നരനാരായണന്മാര്‍ ദേവേന്ദ്രനെ ഒരു പാഠം പഠിപ്പിക്കണമെന്ന് തന്നെ നിശ്ചയിച്ചു. മഹര്‍ഷി ചിന്തിച്ചു. തങ്ങളുടെ തപസിളക്കാന്‍ അപ്‌സരസുകളെ അയച്ചിരിക്കുന്നത് ഇന്ദ്രന്‍ തന്നെയാണ് എന്നാല്‍ ഇവരെല്ലാം വെറും നിസ്സാരങ്ങളാണെന്ന് ഞാന്‍ കാണിച്ചുകൊടുക്കാം. ഇവരെക്കാള്‍ സുന്ദരികളെ എനിക്ക് സൃഷ്ടിക്കുവാന്‍ കഴിയില്ല. ഇവരില്‍ ഒന്നും ഞാന്‍ ഭ്രമിച്ചിട്ടുമില്ല. എന്റെ തപശ്ശക്തി ദേവേന്ദ്രന് കാണിച്ചുകൊടുക്കാം. ഇങ്ങനെ വിചാരിച്ച് നാരായണന്‍ തന്റെ തുടമേല്‍ പതുക്കെ ഒന്നടിച്ചു.

ഉടനെതന്നെ അവിടെനിന്ന് സുന്ദരിയായി ഒരു സ്ത്രീ ഉദ്ഭവിച്ചു. നാരായണന്റെ ഊരുവില്‍നിന്നും ഉണ്ടായതുകൊണ്ട് ആ ത്രൈലോക്യസുന്ദരിയുടെ പേര് ഉര്‍വശി എന്നായി. മറ്റുള്ളവരെല്ലാം ആ നൂതന സൃഷ്ടിയെക്കണ്ട് അദ്ഭുതപരതന്ത്രരായി മിഴിച്ചുനിന്നു. ഉര്‍വശിയെകൂടാതെ മറ്റു പല സുന്ദരിമാരേയും ആ ഋഷി സൃഷ്ടിച്ചു. അവര്‍ക്കെല്ലാം ദാസിമാരായി അത്രയും സ്ത്രീകളെയും സൃഷ്ടിച്ചു-അവരെല്ലാം നാരായണമഹര്‍ഷിയെ നമസ്‌കരിച്ച് അടുക്കല്‍ത്തന്നെ തൊഴുതുകൊണ്ട് നില്‍പ്പായി.


ദേവസ്ത്രീകള്‍ ഭയംകൊണ്ടും ലജ്ജകൊണ്ടും വിവശരായി ചെയ്ത തെറ്റിനെപ്പറ്റി പശ്ചാത്തപിച്ചു. അവര്‍ മുനിമാരോട് മാപ്പുചോദിച്ചു. സന്തുഷ്ടരായ നരനാരായണന്മാര്‍ എന്തുവരം വേണമെങ്കിലും ചോദിച്ചുകൊള്ളാന്‍ പറഞ്ഞു. അവരോട് വിരോധമില്ലെന്ന് അവന്റെ ഋഷിമാര്‍ സന്തുഷ്ടരാണെന്നും പറഞ്ഞു-ഉര്‍വശിയെ അവര്‍ സ്വര്‍ഗലോകത്ത് കൂട്ടിക്കൊണ്ടു പോകണം.

നരനാരായണന്മാര്‍ ഇന്ദ്രന് കൊടുത്തയച്ച നല്ല കാഴ്ചയാണ് ഉര്‍വശി എന്നുപറയണമെന്നും അവര്‍ അവരോട് പറഞ്ഞു-ദേവന്മാര്‍ക്കെല്ലാം നരനാരായണന്മാര്‍ മംഗളവും നേര്‍ന്നു. അങ്ങനെ ദേവേന്ദ്രനേയും അപ്‌സരസ്ത്രീകളെയും അവരുടെ തെറ്റ് ബോധ്യപ്പെടുത്തുകയും ചെയ്തു.
ഈ നരനും നാരായണനും മഹാവിഷ്ണുവിന്റെ രണ്ടവതാരങ്ങള്‍ തന്നെയാണ്.

നാരായണമഹര്‍ഷിയുടെ കൃഷ്ണമായ (കറുത്ത) ഒരു കേശം ശ്രീകൃഷ്ണനായും ശ്വേതമായ (വെളുത്ത) ഒരു കേശം ബലഭദ്രനായും പുനര്‍ജന്മമെടുത്തു. മഹാഭാരതം ആദിപര്‍വം 199-ാം അധ്യായം 32-ാം പദ്യത്തില്‍ ഇത് വിവരിക്കുന്നു.

No comments:

Post a Comment