ഗീതാദര്‍ശനം
”ഇയം അപരാ”- മുന്‍ ശ്ലോകത്തില്‍ വിവരിച്ചതു അപാ പ്രകൃതിയാണ്. അപരാ എന്നതിന് ‘നികൃഷ്ടാ’ എന്നും അര്‍ത്ഥമുണ്ട്. ഈ അപരാ പ്രകൃതിയുടെ പ്രവര്‍ത്തന മണ്ഡലം അചേതനങ്ങളായ വസ്തുക്കള്‍ മാത്രമാണ്. കൂടാതെ ജീവാത്മാക്കളെ സംസാരബന്ധത്തില്‍ കുടുക്കുന്നതുമാണ്.
പരാപ്രകൃതിഃ
ഭഗവാന്റെ പരാ പ്രകൃതി വളരെ ഉത്കൃഷ്ടമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് എപ്പോഴും വിശുദ്ധമാണ്. കാരണം, ഭഗാവാനുമായി ബന്ധപ്പെട്ടുതന്നെ നില്‍ക്കുന്നു. ഈ ശക്തി ചേതനാത്മികയാണ്. ശരീരമാകുന്ന ക്ഷേത്രത്തില്‍ ഉള്‍പ്പൂകുകയും ജഡവസ്തുക്കളെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ”ജീവാഭൂതാം” (ജീവനായിത്തീര്‍ന്നത്) എന്ന് വിശേഷിപ്പിച്ചത്. ഈ പരാശക്തിയാണ് ചൈതന്യമില്ലാത്ത പ്രപഞ്ചത്തെ നിലനിര്‍ത്തുന്നത്.
ഈ രണ്ടുതരം ശക്തികളും ശ്രീകൃഷ്ണ ഭഗവാന്റെ ആദ്യത്തെ ആവിര്‍ഭാവമായ മഹാപുരുഷന്റെ-വിഷ്ണുവിന്റെ ശക്തിയാണെന്ന് വിഷ്ണുപുരാണം പറയുന്നു.
”വിഷ്ണുശക്തിഃ പരാപ്രാക്താ
ക്ഷേത്രജ്ഞാഖ്യാ, തഥാളപരാ”
”വിഷ്ണുശക്തിഃ പരാപ്രാക്താ
ക്ഷേത്രജ്ഞാഖ്യാ, തഥാളപരാ”
ശ്രീകൃഷ്ണഭഗവാന്റെ പരയായ ശക്തി പലതരത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വേദങ്ങളും പറയുന്നു.
”പരാളസ്യശക്തിഃ
വിവിധൈവ ശ്രൂയതേ”
എന്നെക്കാള്‍ ഉത്കൃഷ്ടനായിട്ട് വേറെ ആരും ഒന്നും ഇല്ല (7-7)
വിവിധൈവ ശ്രൂയതേ”
എന്നെക്കാള്‍ ഉത്കൃഷ്ടനായിട്ട് വേറെ ആരും ഒന്നും ഇല്ല (7-7)
ഭഗവാന്‍, ‘ധനഞ്ജയ!’ എന്ന് അര്‍ജുനനെ സംബോധന ചെയ്യുന്നു. ധനം എന്ന വാക്കില്‍ ധനം ഉള്‍പ്പെടെയുള്ള ഭൗതിക സുഖസൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നു. മൂന്നുലോകങ്ങള്‍ കിട്ടിയാലും ഞാന്‍ യുദ്ധത്തില്‍ ഗുരുജനങ്ങളെയും ബന്ധുക്കളെയും വധിക്കില്ല, ഞാന്‍ സന്യസിക്കുകയാണ് എന്ന് പറഞ്ഞ വ്യക്തിയാണ് അര്‍ജ്ജുനന്‍. അങ്ങനെ ധനത്തെ ജയിച്ചവനാണ്. അത് നീ കരുതും പോലെ ശ്രേഷ്ഠമായ കാര്യമല്ല. എന്റെ ആജ്ഞ അനുസരിച്ച് ജീവിക്കുകയാണ് വേണ്ടത്. കാരണം ഞാന്‍ പറയാം.
മത്തഃ പരതരം ന അന്യത്
എന്നെക്കാള്‍ ഉത്കൃഷ്ടനായിട്ട് വേറെ ആരും ഒന്നും ഇല്ല. ഞാന്‍ എന്റെ പ്രകൃതിയെ ഉപയോഗിച്ച് അനേകകോടി ബ്രഹ്മാണ്ഡങ്ങളെയും അതിലെ സര്‍വ്വ വസ്തുക്കളെയും സൃഷ്ടിക്കുകയും ലയിപ്പിക്കുകയും ചെയ്യുന്നുവെന്ന് കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞുവല്ലോ. ഈ ബലവും ജ്ഞാനവും ഐശ്വര്യവും മറ്റ് എല്ലാ ഗുണങ്ങളും വേറെ ആരും എനിക്ക് തന്നതല്ല. എന്റെ സ്വാഭാവിക ഗുണങ്ങളാണ്.
വേദങ്ങളിലൂടെ ഭഗവാന്‍ തന്നെ ഈ വസ്തുത പ്രഖ്യാപിച്ചിട്ടുണ്ട്. നോക്കുക:
”സര്‍വ്വസ്യ വശീ സര്‍വ്വസ്യേശാനഃ
സവിശ്വകൃദ് ആത്മയോനിഃ”
(പുല്ലിംഗവാച്യനായ ഭഗവാന്റെ വശത്തിലാണ്-അധീനതയിലാണ് എല്ലാ പ്രപഞ്ചവും. എല്ലാത്തിനും നിയന്താവുമാണ്, വിശ്വം സൃഷ്ടിച്ച വ്യക്തിയുമാണ്.)
”സര്‍വ്വസ്യ വശീ സര്‍വ്വസ്യേശാനഃ
സവിശ്വകൃദ് ആത്മയോനിഃ”
(പുല്ലിംഗവാച്യനായ ഭഗവാന്റെ വശത്തിലാണ്-അധീനതയിലാണ് എല്ലാ പ്രപഞ്ചവും. എല്ലാത്തിനും നിയന്താവുമാണ്, വിശ്വം സൃഷ്ടിച്ച വ്യക്തിയുമാണ്.)
”അന്തര്‍ബഹിശ്വ തത്സര്‍വ്വം
വ്യാപ്യ നാരായണ: സ്ഥിതഃ”
വ്യാപ്യ നാരായണ: സ്ഥിതഃ”
(ഈ പ്രപഞ്ചത്തിലെ ഓരോ അണുവിന്റെയും അകത്തും പുറത്തും നാരായണന്‍ വ്യാപിച്ചുനില്‍ക്കുന്നു).
മയിപ്രോതം
പ്രപഞ്ചത്തിന്റെ സൃഷ്ടിയും സംഹാരവും ഞാന്‍ നടത്തുന്നു. മാത്രമല്ല, സ്ഥിതിയും നിലനില്‍പ്പും എന്നില്‍ തന്നെയാണ്. എന്റെ ഉത്തരവാദിത്വത്തിലാണ് നടക്കുന്നത്. പക്ഷെ എന്നെ എവിടെയും കാണുകയും ഇല്ല.
പ്രപഞ്ചത്തിന്റെ സൃഷ്ടിയും സംഹാരവും ഞാന്‍ നടത്തുന്നു. മാത്രമല്ല, സ്ഥിതിയും നിലനില്‍പ്പും എന്നില്‍ തന്നെയാണ്. എന്റെ ഉത്തരവാദിത്വത്തിലാണ് നടക്കുന്നത്. പക്ഷെ എന്നെ എവിടെയും കാണുകയും ഇല്ല.
സൂത്രേ മണിഗണാഃ ഇവ
സൂത്രത്തില്‍-ചരടില്‍-കോര്‍ത്തുവച്ച മണിഗണങ്ങള്‍ പോലെ, ഞാനാകുന്ന നൂലില്‍ അനേകകോടി ബ്രഹ്മാണ്ഡങ്ങളാകുന്ന മണികള്‍ കോര്‍ത്തുവച്ചിരിക്കുകയാണ്. ചരടാണ് മണികള്‍ക്കാധാരമായിട്ടുള്ളത്.
ചരടില്ലെങ്കില്‍ മണികള്‍ ചിന്നിച്ചിതറിപ്പോയി നശിക്കും; കാണാതെ ആകും. ചെറുതും വലുതും വിചിത്രവര്‍ണങ്ങള്‍ ഉള്ളതും, വ്യത്യസ്ത ആകൃതിയിലുള്ളതുമായ മണികളുടെ അന്തര്‍ഭാഗത്ത് ചരടുണ്ട് എന്ന് കൊച്ചുകുട്ടികള്‍ വിശ്വസിക്കുകയില്ല, കാരണം കണ്ണുകള്‍കൊണ്ട് കാണാന്‍ കഴിയുന്നില്ലല്ലോ. മണികള്‍ക്ക് കാലക്രമത്തില്‍ നിറം മങ്ങുകയോ, ചില ഭാഗങ്ങള്‍ അടര്‍ന്നുപോവുകയോ ചെയ്ത് പരിണാമം സംഭവിക്കാം. ചരടിന് അങ്ങനെ സംഭവിക്കുകയില്ല. പ്രപഞ്ചങ്ങള്‍ക്ക് മാറ്റം സംഭവിക്കാം. ഭഗവാന് അങ്ങനെ സംഭവിക്കുകയില്ല എന്ന് താല്‍പ്പര്യം.
No comments:
Post a Comment