ഹിന്ദു ധർമ്മത്തിൽ പൂജിക്കപെടാറുള്ള പ്രമുഖ ദേവന്മാരിൽ ഒന്നാണ് ശനിദേവൻ. മനുഷ്യൻ തന്റെ ജീവതത്തിൽ ചെയ്തുപോകുന്ന പാപകർമ്മങ്ങളുടെ പ്രതിഫലം ശനിദേവനാൽ ഏറ്റു വാങ്ങേണ്ടത് തന്നെയാണ്. ഇന്ദ്രനീല സമമാം ശരീരകാന്തിയുള്ള ശ്രീ ശനിദേവൻ തന്റെ ശിരസ്സിൽ സ്വർണ്ണ മുകുടംധരിച്ചു മാലയും അണിഞ്ഞു ധനുഷും ബാണവും ഏന്തി ത്രിശൂലവുമായി സുശോഭാനമായ നീലവസ്ത്രവും ധരിച്ചു സത് കർമ്മികളായ ഭക്തനു വരദാനമേകി തൻ ഭ്രമണ പദത്തിൽ സ്ഥിതമായി പോകുന്നു.
മിഥുനമാസത്തിലെ കൃഷ്ണഅമാവാസിദിവസം ജാതനായ സൂര്യ പുത്രൻ ശനി, സൂര്യന്റെ മറ്റുപുത്രന്മാരിൽ നിന്നും ജന്മനാ തന്നെ വളരെ വിപരീത സ്വഭാവത്തിൻ ഉടമയായിരുന്നു. മാതാവായ ഛായയുടെയും സൂര്യ ദേവന്റെയും പുത്രനായ ശനി വളരെ ക്രൂരനായാണ് മാനിക്കപെടുന്നത്, തന്റെ ക്രൂരതക്ക് കാരണം തന്റെ പത്നി തന്നെയാണെന്നാണ് ശനി മഹത്വങ്ങളിലൂടെ നമുക്ക് കാണുവാൻ കഴിയുന്നത്. എപ്പോഴാണോ ശനിയുടെ ജന്മം ഉൽഭവമായതു ആ സമയം തന്റെ ദൃഷ്ടി പിതാവായ സൂര്യദേവനിൽ പതിയുകയും പിതാവിന് കുഷ്ഠ രോഗം ഉണ്ടായതായും പുരാണങ്ങളിൽ ഘോഷിക്കുന്നുണ്ട്. തന്റെ മകൻ നന്മകൾ നിറഞ്ഞ കാര്യകർമ്മങ്ങൾ ചെയ്യുവാൻ ആഗ്രഹിച്ച സൂര്യ ദേവനിൽ നിന്നും ദിവസങ്ങൾ പോകുംതോറും ശനി പൊരുത്തപെടാതെ ഏകനായി മാറുകയും സമസ്ത ദേവതകളെയും ആക്രമിക്കുവാനും യോജന കാണുകയായിരുന്നു
ബ്രഹ്മ പുരാണ അടിസ്ഥാനത്തിൽ ശനി ബാല്യത്തിലെ തന്നെ ഭഗവാൻ ശ്രീ കൃഷ്ണന്റെ വലിയ ഭക്തനും അനുരാഗ ഭക്തിയിൽ കുടികൊണ്ടിരുന്നവനും ആയിരുന്നു പുരുഷാർത്ഥത്തിൽ മാർഗ്ഗം ആയതോട് പിതാവിന്റെ ഉപദേശാനുസരണം ശനിയുടെ വിവാഹം ചിത്ര രഥന്റെ പുത്രയുമായി നടത്ത പെടുകയുണ്ടായി. പതിവൃതയും ഭക്തയുമായ തന്റെ പത്നി അത്യന്തം തേജസ്വിനിയായിരുന്നു ഒരിക്കൽ ശനിയുടെ പത്നി തന്റെ ഋതു സ്നാനം കഴിഞ്ഞ രാത്രിയിൽ പുത്ര കാംക്ഷ ഉൾക്കൊണ്ട് കൊണ്ട് ശനിയുടെ സാമീപ്യം എത്തുകയും എന്നാൽ ഈ സമയം ശനിഭഗവാൻ ശ്രീ കൃഷ്ണന്റെ ധ്യാനത്തിൽ മുഴുകി ഇരിക്കയും അക്കാരണം കൊണ്ട് ശനി ബാഹ്യമായ സുഖങ്ങൾ മറന്നുള്ളവനുമായി അധികനേരം ധ്യാനത്തിൽ തന്നെ മുഴുകി ഇരിക്കയും ചെയ്തു, തന്റെ പ്രാണനാഥന്റെ പ്രതീക്ഷയിൽ കാത്തു നിന്ന് അക്ഷമയായി തന്റെ ഋതു കാലം നഷ്ടപെട്ടവളെപോലെയായ പത്നി പ്രതീക്ഷകളുടെ വിഫലതയിൽ കോപം പൂണ്ടു ശനിയെ ശപിക്കുകയുണ്ടായി. '' ഇന്ന് മുതൽ ആരെയാണോ അവിടുന്ന് ദർശിക്കുന്നത് അവർ നഷ്ടമായി പോകട്ടെ '' എന്ന് ശാപവാക്കു കേട്ട് ധ്യാനത്തിൽ നിന്നുണർന്ന ശനി തന്റെ പത്നിയെ തെറ്റുകൾ മനസ്സിലാക്കി സന്തോഷവതിയാക്കുകയും ശാപത്തിൽ അവൾക്കു പശ്ചാത്താപം ഉണ്ടാകുകയും ഉണ്ടായി, പക്ഷെ നല്കിയ ശാപത്തിൻ പ്രതിവിധികൾ നല്കുവാൻ അവൾക്കു കഴിഞ്ഞിരുന്നില്ല. അന്ന് മുതൽ ശനി അല്പം തല താഴ്ത്തി തന്നെ കഴിയുവാൻ തുടങ്ങി കാരണം താൻ ആഗ്രഹിക്കുന്നില്ലായിരുന്നു താൻ കാരണം മറ്റൊരാൾക്ക് ദോഷങ്ങൾ ഉണ്ടാകണം എന്നത് .
ശനി ദോഷങ്ങൽക്കായി ധാരാളം ഉപാധികൾ നാം പലരിൽ നിന്നും കേൾക്കാറുണ്ട്, ഉപാധികാളെത്ര ചെയ്തിട്ടും ഗുണം കാണാത്തവരും ഉപാധികൾ തന്നെ ഉപദ്രവമായവരും സത്യത്തിൻ മുന്നിൽ നിശബ്ദരായി നിൽക്കുമ്പോൾ ഒന്ന് ഒർക്കുക, '' ഈശ്വരൻ എന്നത് സർവ്വ വ്യാപിയാണ് അത് വത്യസ്തമായ നിറഭേദങ്ങളിലോ മതാടിസ്ഥാനത്തിലോ മാത്രമായി ആവാഹിച്ചു നിലനിർത്തുവാൻ സാധ്യമായ ഒന്നല്ലാ എന്നത് ആദ്യം നാം മനസ്സിലാക്കേണ്ടതാണ് .ഇത് ആ മാർഗ്ഗത്തിലേക്ക് ഉള്ള തുടക്കം മാത്രമാണ് .
ശനിയും ശനിയുടെ ദോഷങ്ങളും അഥവാ ഈശ്വരനും ഈശ്വരന്റെ ഗുണങ്ങളും എല്ലാ വിധ ജീവ ജാലങ്ങല്ക്കും ഉള്ളതും ഉണ്ടാകുന്നതുമാണ് , ജീവൻ തന്റെ ബോധപൂർവമുള്ള സത് കർമ്മങ്ങൾ കൊണ്ട് നേടുന്നവയും, ബോധരഹിതമായ ദുഷ്കർമ്മങ്ങൾ കൊണ്ടും നേടുന്നവയും എന്തെന്നറിയാതെ ഉഴലുമ്പോൾ, ജീവിതത്തിൻ ഏറെയും മാർഗ്ഗങ്ങൾ ദുഖത്തിൻ ''നുകം '' ഇട്ട പോൽ പോടുംന്നനെ നില്ക്കുമ്പോഴും ജ്ഞാനമായവയെ അറിയാതെ അജ്ഞാനത്തിൻ കുരുക്കുകളിൽ കുടുങ്ങിയാണ് പോകുന്നത് ! എന്താണ് ഇതിനു കാരണം ? അറിവും ഗ്രാഹ്യവും ഏറെയുണ്ടെന്ന് അഭിമാനിക്കുന്ന നമുക്ക് അതിലേറെ അന്ധകാരം കടന്നു വരുന്നതെന്തേ ?
ഭക്തിയുടെ മാർഗ്ഗം വളരെ ഏറെ പരിശുദ്ധമായി നാം നീങ്ങുമ്പോഴും പഴുതുകളേറെ കൂടുന്നത് എന്തെന്നാൽ അത് പാകമായ ജ്ഞാനം ഉൾകൊള്ളാതെയുള്ള ഭക്തിയിൽ നാം അടർന്നു വീണു എന്നത് മാത്രമാണ് , അതൊന്നു മാത്രമാണ് നമ്മുടെ കർമ്മങ്ങൾക്ക് ഫലം ഭവിഷ്യത്തിൽ കാണാതെ പോകുന്നതും എന്ന് എപ്പോഴും മനസ്സിലാക്കുന്നത് നമ്മുടെ വിജയത്തിനുള്ള മാർഗ്ഗം ആയിരിക്കും. ജീവൻ എന്ന വളരെ സൂക്ഷ്മമായ ഒന്ന്
'' തസ്യാന്തേ സുഷിരം സൂക്ഷ്മം തസ്മിൻ സർവ്വേ പ്രതിഷ്ഠിതം , തസ്യമധ്യെ മഹാനഗ്നിർ വിശ്വാർച്ചിർ വിശ്വതോമുഖ : ''
ഇത് ' നാരായണോപനിഷത്തിലെ 8, 9 ശ്ളോകത്തിൽ നിന്നുള്ള വരിയാണ് , അത് വായിച്ചു നോക്കുകിൽ ജീവന്റെ ചില സത്യങ്ങള നമുക്ക് അറിയുവാനും അനുമാനിക്കുവാനും അല്പം അറിവുണ്ടെങ്കിൽ അനുഭവമാക്കുവാനും സാധ്യമാണ്, ഇത്രയും ലോലവും അദൃശ്യവുമായ ഒരു ജീവൻ വസിക്കുന്ന ഈ ശരീരത്തിൽ അത് നിലനില്ക്കുവോളം നിരന്തര പ്രയത്നം ചെയ്യുക.
ശനി സ്തോത്രം
നീലാംജന സമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാര്‍താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം
ശനി പീഡാഹര സ്തോത്രം
സൂര്യപുത്രോ ദീര്‍ഘദേഹോ വിശാലാക്ഷ: ശിവപ്രിയ:
ദീര്‍ഘചാര പ്രസന്നാത്മ പീഡാം ഹരതു മേ ശനി:
ശനി ഗായത്രി മന്ത്രം
ഓം ശനൈശ്ച്ചരായ വിദ്മഹേ ഛായാപുത്രായ ധീമഹീ
തന്നോ മംദ: പ്രചോദയാത്
ശനി ബീജ മന്ത്രം
ഓം പ്രാം പ്രീം പ്രൗം സ ശനൈശ്ച്ചരാ നമ: