ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, November 16, 2016

ഒരേ ഒരു ലക്ഷ്യം ശബരി മാമല


*ഒരേ ഒരു ലക്ഷ്യം ശബരി മാമല*
*ഒരേ ഒരു മോഹം ദിവ്യദർശനം*
*ഒരേ ഒരു മാർഗ്ഗം പതിനെട്ടാം പടി*
*ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ....*
*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...* *(ഒരേ)*

*ഒരുമയോടു കൂടി ഒഴുകി വന്നിടുന്നു*
*ചരണ പങ്കജങ്ങൾ പണിയുവാൻ വരുന്നു....*
                              *( ഒരുമ)*
*ഒരു വപു സു ഞങ്ങൾ ഒരുമനസു ഞങ്ങൾ*
*ഒരു വചസ്സു ഞങ്ങൾ ഒരു തരം വിചാരം*
*അഖിലരും വരുന്നു പൊൻ ശരണം തേടി*
*അഖിലരും വരുന്നു പൊൻ ശരണം തേടി*
*ഹരിഹരാത്മജാ നീ ശരണമയ്യപ്പാ...*
*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ.....* *(ഒരേ)*

*വ ന തലം വിറയ്ക്കും വലിയ ശബ്ദധാര...*
*സുരപഥം നടുങ്ങും ശരണ ശബ്ദ ധാര.....* *( വ ന തലം)*
*അടവികൾ കടന്നു ... മലകളും കടന്നു....*
*പരമ പാവനം പൂങ്കാവനം കടന്നു....* *(അടവി )*
*വരികയായി ഞങ്ങൾ അരികിലായി ഞങ്ങൾ*
*വരികയായി ഞങ്ങൾ അരികിലായി ഞങ്ങൾ*
*ഹരിഹരാത്മജാ നീ ശരണമയ്യപ്പാ.....*
*ശരണമയ്യപ്പാ....*  *സ്വാമി ശരണമയ്യപ്പാ.......*
           *(ഒരേ)*

No comments:

Post a Comment