ലോകവീരം മഹാപൂജ്യം സർവ രക്ഷാകരം വിഭോ
പാർവതീ ഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹം
പാർവതീ ഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹം
ശബരിമലയാത്രയുടെ വേദരഹസ്യം
വേദവും വൈദികാചരണങ്ങളുമാണ് ശബരിമലയുടെയും മണ്ഡലകാലവ്രതങ്ങളുടെയും അടിസ്ഥാനമെന്ന് ഇന്നു പറഞ്ഞാല്‍ ഒരുപക്ഷേ, പലരും നെറ്റി ചുളിച്ചേക്കും. കേരളത്തിലെ പല ആചാരങ്ങള്‍ക്കും പിന്നിലുള്ള അഗാധമായ തത്ത്വചിന്ത ഇന്നാരും ചര്‍ച്ച ചെയ്യാറേയില്ല. എങ്കിലും തങ്ങള്‍ ചെയ്യുന്ന ആചാരാനുഷ്ഠാനങ്ങളുടെ യഥാര്‍ത്ഥ തത്ത്വമെന്തെന്നറിയുന്നത് ഒരുപക്ഷേ, ചരിത്രപരമായും സാധനാപരമായും ഓരോ കേരളീയനും വലിയ നേട്ടമുണ്ടാക്കും.
ഉത്തരായണത്തില്‍ മാത്രമേ ദേവയജ്ഞങ്ങള്‍ ചെയ്യാന്‍ പാടുള്ളൂവെന്ന ശ്രൌതനിയമം മുതല്‍ ശരണം വിളിയും നെയ്ത്തേങ്ങയും ബ്രഹ്മചര്യവും വരെ വൈദികാചരണങ്ങളില്‍ നിന്ന് നേരിട്ടാണ് ശബരിമലയിലും മണ്ഡലവ്രതത്തിലും പകര്‍ത്തിയിരിക്കുന്നതെന്നത് ആശ്ചര്യത്തോടെ മാത്രമേ കാണാന്‍ കഴിയൂ. ഒരു യാഗത്തിന് തയ്യാറെടുക്കുന്ന യജമാനന്റെ വ്രതങ്ങളെല്ലാം ശബരിമലയാത്രയ്ക്ക് പുറപ്പെടുന്ന അയ്യപ്പനും ബാധകമാണെന്നു കാണാം.
ഉത്തരായണത്തിന്റെ ആരംഭത്തെയാണല്ലോ മകരസംക്രമണമായി കണക്കാക്കുന്നത്. ശബരിമലയിലെ 'ആഴി' യില്‍ നെയ്ത്തേങ്ങ ആഹുതിയായി അര്‍പ്പിക്കുന്ന 'മഹായജ്ഞം' നമ്മുടെ മനസ്സിലേക്കു കടന്നുവരും യാഗമെന്ന പദം കേള്‍ക്കുമ്പോള്‍. ഇനി, യാഗാശ്രമത്തില്‍ ദീക്ഷിക്കേണ്ട വ്രതങ്ങളും മണ്ഡലകാലവ്രതങ്ങളും തമ്മിലുള്ള അന്യാദൃശസാദൃശ്യവും എന്തുകൊണ്ട് മണ്ഡലകാലവ്രതമെന്നും പരിശോധിക്കാം.❓

എന്തുകൊണ്ടാണ് മണ്ഡലം 41 ദിവസമായത്❓
സൌരവര്‍ഷത്തില്‍ ആകെ 365 ദിവസങ്ങള്‍ സ്വാഭാവികമാണ്. ചന്ദ്രനെ അടിസ്ഥാനമാക്കി നക്ഷത്രമാസമെന്ന ഒരു സങ്കല്പമുണ്ട്.
നക്ഷത്രങ്ങള്‍ക്കിടയിലൂടെ ചന്ദ്രന്‍ ഒരു സ്ഥാനത്തു നിന്ന് ക്രാന്തിവൃത്തത്തിലൂടെ സഞ്ചരിച്ച് അതേസ്ഥാനത്തു തന്നെ എത്തുന്ന കാലമാണ് നക്ഷത്രമാസം. ഇത് 27.3217 ദിവസമാണ്. ഏതാണ്ട് 27 ദിവസങ്ങളാണ്.ഏതാണ്ട് 27 ദിവസത്തെ ഒരു മാസമായി കണക്കാക്കിയാല്‍ 27 : 12 മാസങ്ങള്‍ 324 ദിവസങ്ങള്‍ കിട്ടും. സൌരവര്‍ഷത്തില്‍ നിന്ന് നക്ഷത്രവര്‍ഷം കുറച്ചാല്‍ 365-324 = 41 കിട്ടും. ഇതാണ് 41 ദിവസത്തിന്റെ പ്രത്യേകത എന്ന് ഒരഭിപ്രായം നിലവിലുണ്ട്.
കൂടാതെ
നാം കഴിക്കുന്ന ഭക്ഷണം മജ്ജയും മനസ്സുമായി രൂപം പ്രാപിക്കാന്‍ 41 ദിവസമെടുക്കുമെന്ന ഒരാശയം പ്രാചീന വൈദ്യവിശാരദാര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്.
41 ദിവസത്തെ വ്രതങ്ങള്‍ ഒരു മനുഷ്യനെ ആന്തരികമായും ബാഹ്യമായും ശുദ്ധീകരിക്കുന്നുവെന്നര്‍ത്ഥം. ഇതുകൊണ്ടാണത്രെ 41 ദിവസം വ്രതം നോറ്റ് ശബരിമലദര്‍ശനത്തിനു പോകുന്നത്.

യജ്ഞവും ശബരിമലയാത്രയും തമ്മിലുള്ള ബന്ധമെന്താണ്❓
വ്രതങ്ങള്‍ കൊണ്ട് ശുദ്ധിയുണ്ടാകുമെന്ന് അഥര്‍വവേദത്തില്‍ പറയുന്നു ശുദ്ധപവിത്രനായിട്ട് യജ്ഞം ചെയ്യണമെന്ന്.
മണ്ഡലവ്രതങ്ങള്‍ക്കൊടുവിലുള്ള അയ്യപ്പദര്‍ശനം യജ്ഞമായി കണക്കാക്കാം. ആ യജ്ഞത്തിന് യോഗ്യത നേടുകയാണ് വ്രതങ്ങള്‍കൊണ്ട് ശതപഥബ്രാഹ്മണത്തില്‍ പറയുന്നു.
'പുരുഷന്‍ തീര്‍ച്ചയായും യജ്ഞമാകുന്നു'. (2)
ജീവിതം യജ്ഞമാക്കുന്നതിനുള്ള സങ്കേതമാണ് ശരീരമെന്നും അത് യജ്ഞത്തിനുള്ളതാണെന്നും

(3) യജുര്‍വേദത്തില്‍ പറയുന്നു. ഈശ്വരോുഖമായി ശരീരത്തെ മാറ്റാന്‍ നാം പ്രതിദിനം സ്വാധ്യായവും വ്രതങ്ങളും ഹോമങ്ങളും ചെയ്യണമെന്ന് മനു ആചാര്യനും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു അയ്യപ്പസ്വാമി ചെയ്യുന്നതും ഇതുതന്നെ.
ശരണം വിളിയും ഭജനയും സ്വാധ്യായമാണ്. ബ്രഹ്മചര്യവും ദീക്ഷയും സസ്യാഹാരവും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് കുളിയും മറ്റും വ്രതങ്ങളാണ്. കര്‍പ്പൂരാരാധനയാകട്ടെ ഹോമവും. വ്രതമനുഷ്ഠിക്കൂ, വ്രതമനുഷ്ഠിക്കൂവെന്ന (4) ആഹ്വാനം നമുക്ക് മറക്കാനാകില്ല. വ്രതം പാലിക്കുന്ന സാധകന്‍ ദേവത്വം പ്രാപിക്കുമെന്ന് ശതപഥബ്രാഹ്മണത്തില്‍ പറയുന്നുണ്ട്.
അതുകൊണ്ടാണ് മാലയിട്ട് വ്രതം നോല്‍ക്കുന്ന സ്വാമിമാരെ 'അയ്യപ്പന്‍മാര്‍' എന്നു വിളിക്കുന്നത്.
സ്വാമിമാര്‍ സത്യം പറയണം,
ബ്രഹ്മചര്യം പാലിക്കണം,
ദേഷ്യം വെടിയണം,
കിടക്കയില്‍ കിടക്കരുത്,
താടിയും മുടിയും വെട്ടരുത്,
മാംസാഹാരം വെടിയണം,
ശരണം വിളിക്കുന്നതിനുമുമ്പ് ഭക്ഷണം കഴിക്കരുത്,
ഭക്ഷണം കുറയ്ക്കണം,
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരണം
എന്നിങ്ങനെയുള്ള നിയമങ്ങള്‍ ഉണ്ടായത് എവിടെനിന്നാണ്❓
ഇതറിഞ്ഞാലേ എന്താണ് തങ്ങള്‍ ചെയ്യുന്നതെന്ന് സാധാരണക്കാര്‍ക്ക് മനസ്സിലാവുകയുള്ളൂ.

സ്വാമി ശരണം
No comments:
Post a Comment