ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, November 26, 2016

പാഞ്ചാലി (ദ്രൗപതി)


സമാനതകളില്ലാത്ത സ്ത്രീത്വം.
…………………………………………………

നമ്മൾ‍ മഹാഭാരതം വായനയിലൂടെ കേള്‍വിലൂടെ കണ്ടറിഞ്ഞ പാഞ്ചാലിയിലൂടെ ഒരു യാത്ര...
പാഞ്ചാല രാജാവായ ദ്രൌപദന്റെ ക്രോധാഗ്നിയാലുള്ള മഹായക്ജ്ജത്തില്‍ നിന്നുയര്‍ന്നുവന്ന പുത്രി. സുന്ദരിയും,സര്‍വ്വാസ്ത്രശാസ്ത്രയും, കൂര്‍മ്മബുദ്ധിയുള്ളവളും സുമുഖിയും ആയിരിന്നു. അത്യന്തം വിഷമകരമായ ധനുര്‍വിദ്യയിലൂടെ വനവാസത്തില്‍ കഴിയുന്ന പാണ്ഡവരിലെ അര്‍ജ്ജുനന്‍ വിവാഹം കഴിച്ച് അമ്മയായ കുന്തിയുടെ അരികിലെത്തുമ്പോള്‍ പറയുന്ന വാക്കിലെ പിശക് നിങ്ങള്‍ അഞ്ചുപേരും തുല്യമായ് പങ്കിട്ടെടുക്കുക എന്നായ്പോലും. അങ്ങനെ ദ്രൗപതി പഞ്ചാലിയായ് മാറി.

ദ്രൌപതിയെ മഹാഭാരത യുദ്ധത്തിന്‍റെ ശില്‍പ്പി എന്ന് വേണമെങ്കില്‍ വിളിക്കാം. ദൌപതി ഇല്ലങ്കിലും മഹാഭാരത യുദ്ധം നടക്കാം പക്ഷെ ദ്രൌപതിയെ മാറ്റിനിര്‍ത്തി മഹാഭാരതയുദ്ധം സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ആയതിനാല്‍ വേദവ്യാസന്റെ ഏറ്റവും കഴമ്പുള്ള ശക്തമായ കഥാപാത്രമാണ് ദ്രൗപതി എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു സ്ത്രീയുടെ എല്ലാ അവസ്ഥാന്തരങ്ങളും ദ്രൌപതിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. ദ്രൌപതിയുടെ കാവ്യരൂപത്തിന് അപ്പുറം കലാന്തരങ്ങള്‍ക്ക് ഇപ്പുറവും ഈ ലോകത്ത് ഒരു സ്ത്രീയെയും നമുക്ക് വിലയിരിത്താന്‍ ഗ്രന്ഥകാരനായ വ്യാസന്‍ അനുവദിക്കുന്നില്ല. അതാണ്‌ കാണുന്ന സൃഷ്ട്ടിവൈദഗ്ദ്യം.

ധീരന്മാരായ അഞ്ചു ഭര്‍ത്താക്കന്മാരെ ഒരേപോലെ പരിചരിച്ചവള്‍,പരിപാലിച്ചവള്‍. അഞ്ചു ഭര്‍ത്താക്കന്മാരിലും ആയി അഞ്ചു മക്കള്‍. യുധിഷ്ട്ടിരനുമായ് പ്രതിവിന്ധ്യൻ, ഭീമന് ശുതസോമൻ ,അർജ്ജുനന് ശ്രുതകീർത്തി , നകുലന് ശതാനികൻ , സഹദേവന് ശ്രുതകർമ്മാവ് . കേള്‍ക്കുമ്പോള്‍ വിചിത്രമായ് തോന്നാമല്ലേ.

രാജസൂയയാഗം കഴിഞ്ഞശേഷം തങ്ങളുടെ മായാമന്ദിരത്തിലേയ്ക്ക് വന്ന ധുര്യോധനന്‍ സ്ഥലജലവിഭ്രാന്തിക്ക് അടിമയായപ്പോൾ ദ്രൗപദി പൊട്ടി ചിരിച്ചുപോയി. ആ ചിരിയാണ് മഹാഭാരതയുദ്ധത്തിന് ആദികാരണമായിത്തീർന്നത്. എന്നും വ്യാഖ്യാനിക്കുന്നു. തുടർന്നു നടന്ന ചൂതുകളിയും പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത് ദുശ്ശാസനന്‍ അപമാനിച്ചപ്പോള്‍ പാഞ്ചാലിയുടെ അഴിഞ്ഞുലഞ്ഞ മുടിയോടെയുള്ള ഉഗ്രശപഥവും. ദ്രൗപദിയുടെ സഹനശക്തിയെയും, സൂക്ഷ്മമായ ധർമ്മവലോകന പാടവത്തെയും പ്രതികാര ത്വരയും വെളിപ്പെടുത്തുന്നതാണ്. ആ ശപഥവും മഹാഭാരത യുദ്ധത്തിന് ആദ്യ വിത്തുകള്‍ പാകി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വസ്താക്ഷേപം നടക്കുമ്പോള്‍ പാഞ്ചാലിയുടെ മനസ്സില്‍ മഹാഭാരത യുദ്ധം തുടങ്ങിയെന്ന് സാരം. പാഞ്ചാലിയെ ഏറ്റവുമധികം സ്നേഹിച്ച ഭീമന്‍ ദുശ്ശാസനനെ യുദ്ധക്കളത്തില്‍ വച്ച് യുദ്ധധര്‍മ്മങ്ങള്‍ അപ്പാടെ കാറ്റില്‍പ്പറത്തി വലുതുകൈ വലിച്ചൂരി മാറ് പിളര്‍ന്ന് ആ രക്തംപുരണ്ടകൈകളാല്‍ പാഞ്ചാലിയുടെ മുടികെട്ടിയതും ഭര്‍ത്താവിനോടുള്ള വിശ്വാസതയും ഭര്‍ത്താവിന്‍റെ പൂര്‍ത്തീകരണവും കാണിച്ചുതരുന്നു.

കഥാന്ത്യം വീരശൂരന്മാരായ ഭര്‍ത്താക്കന്മാരോടൊപ്പം സ്വര്‍ഗ്ഗാരോഹണം നടത്തുമ്പോള്‍ ജേഷ്ടാനുജക്രമത്തില്‍ ഭീമന് പുറകിലായ് ദ്രൗപതി യാത്രയാകുന്നു. യാത്രാമധ്യേ ആര് വീണാലും ആരും പിന്തിരിഞ്ഞ് നോക്കുവാന്‍ പാടില്ല എന്ന ഉപദേശം ധര്‍മ്മപുത്രര്‍ ആദ്യമേ നല്‍കി. ആദ്യം സഹദേവന്‍,പിന്നെ നകുലന്‍ ,പിന്നെ അര്‍ജുനന്‍ ഓരോരുത്തരായ് അവരവരുടെ കര്‍മ്മപാപത്താല്‍ താഴെവീണു തനിക്കേറ്റവും ഇഷ്ടവാനായ അര്‍ജുനന്‍ വീണപ്പോള്‍ ഭീമനെ പിടിച്ചു ദ്രൗപതി, വൈകാതെ ദ്രൌപതിയും താഴെ വീണു അപ്പോള്‍ നിന്ന ഭീമനോട് യുധിഷ്ട്ടിരന്‍ പറയുന്നു അനുജാ പിന്തിരിഞ്ഞ് നോക്കരുത് മുന്നോട്ട് നടക്കുകയെന്നു അപ്പോള്‍ മുന്നിലേയ്ക്ക് പാദങ്ങള്‍ ചാലിപ്പിക്കനാകാതെ നില്‍ക്കുന്ന ഭീമസേനന്‍ ഉത്തരാധുനിക പ്രണയ കഥകളെയും പിന്നിലാക്കുന്നു. തനിക്കേറ്റവും പ്രിയമായവള്‍ തനേറ്റവും പ്രണയിച്ചവള്‍ താഴെ വീഴുമ്പോള്‍ മുന്നിലെ സ്വര്‍ഗ്ഗവാതില്‍ താനെങ്ങനെ കടക്കും എന്ന് ശംഖിച്ചു നില്‍ക്കുന്ന മഹായോദ്ധാവ് ശക്തിശാലി പ്രണയപരവശനായ് പിന്തിരിഞ്ഞ് നോക്കുമ്പോള്‍ സ്വര്‍ഗ്ഗവാതില്‍ അടയുന്നു. പ്രണയത്തില്‍ മാനവസ്നേഹത്തില്‍ പുതിയൊരു അദ്ധ്യായം എഴുതി ഭീമസേനനും വീഴുന്നു. എത്ര മഹത്തരമായ ഭാവനാശ്രിഷ്ട്ടിയാണ് വ്യാസന്‍ നമുക്കായ് തുറന്ന് വെയ്ക്കുന്നത്. ഇതിലും മനോഹരമായ പ്രണയസൗധങ്ങള്‍ പിന്നെ ഈ മണ്ണില്‍ മനസ്സില്‍ ശ്രിഷ്ട്ടിക്കപ്പെട്ടിട്ടുണ്ടോ..? സംശയമാണ്.
ദ്രൗപതി : സ്ത്രീയുടെ സമസ്ത ഭാവങ്ങളും അരക്കിട്ടുറപ്പിക്കുന്ന സൃഷ്ട്ടിയാണ്. ത്യാഗവും ,സഹിഷ്ണതയും ,സഹതാപവും , പ്രതികാരവും,സ്വയം അപമാനപ്പെട്ട സ്ത്രീത്വം . അഞ്ചു ഭര്‍ത്താക്കന്മാരെ പങ്കിടേണ്ടിവന്ന നിയോഗമുള്ളവള്‍. സര്‍വ്വതും ഉണ്ടായിരിന്നിട്ടും വനവാസം സ്വീകരിക്കാന്‍ സ്വയം തീരുമാനിച്ചവള്‍. ദ്രൌപതിക്ക് പുറത്ത് ഒരു സ്ത്രീ സങ്കല്‍പ്പം ഇന്നും സാധ്യമാണോ ? .

No comments:

Post a Comment