പീലിയോടൊത്ത കാര്‍കൂന്തലും കെട്ടി
ഫാല ദേശേ തിലകമതും തൊട്ട്
ബാലചന്ദ്ര സമാന മുഖ പ്രഭ കാണാകേണം
ആരണി മലര്‍ പാലയ്ക്കാ മോതിരം
ബാലകര്‍ക്ക്ക്കിണങ്ങുന്ന പുലിനഖം
ചേലോടായവ ചേര്‍ത്തിട്ടു് കാണണം ഭഗവാനേ
നീലക്കാര്‍മുകില്‍ വര്‍ണ്ണാ ജനാര്‍ദ്ദനാ
ബാലഗോവിന്ദാ വാസുദേവാ കൃഷ്ണാ
മാലകറ്റണേ മാധവ ഗോവിന്ദ (വാസുദേ..വാ
കയ്യിനു നല്ല മുരളി ചെറുകോലും
മഞ്ഞ വസ്ത്റവും മായൂര പിശ്ചവും
ചേലിയന്നണിഞ്ഞന്തികേ കാണണം (വാസുദേ..വാ)
ഭക്തനായ കുചേലനു വേണ്ടവ
യൊക്കെയും ഭവാനല്ലോ കൊടുത്തതും
മുക്തി നല്‍കണേ മാധവ ഗോവിന്ദ (വാസുദേ..വാ)
പീലിയോടൊത്ത കാര്‍കൂന്തലും കെട്ടി
ഫാല ദേശേ തിലകമതും തൊട്ട്
ബാലചന്ദ്ര സമാന മുഖ പ്രഭ കാണാകേണം...
No comments:
Post a Comment