ശ്രീധര്‍മ്മശാസ്താവ് കൈലാസത്തില്‍ ശ്രീമഹാദേവനോടൊപ്പം വസിയ്ക്കുന്ന അവസരത്തില്‍ ദേവലോകത്ത് മഹിഷിയുടെ ശല്യം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ദേവന്മാരും ഋഷികളും ഒത്തുചേര്‍ന്ന് ധര്‍മ്മത്തെ രക്ഷിയ്ക്കാനായി താരകബ്രഹ്മമായ ധര്‍മ്മശാസ്താവിനെ സ്തുതിച്ചു. സംപ്രീതനായ ഭൂതനാഥന്‍ മഹിഷിയുമായി പൊരിഞ്ഞയുദ്ധംതന്നെനടന്നു.
മഹിഷിയെ ഭൂതനാഥന്‍ ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു. പമ്പയ്ക്ക് സമീപത്തുള്ള അഴുതയിലാണ് അതുവന്നുവീണത്. ശ്രീ ധര്‍മ്മശാസ്താവ് താമസിയാതെ അഴുതയില്‍ വന്നുചേര്‍ന്നു. മഹിഷിയുടെ ശരീരത്തില്‍ താണ്ഡവനൃത്തം ചവുട്ടി. താരക ബ്രഹ്മമാണ് തന്നോട് ഏറ്റുമുട്ടുന്നത് എന്ന മഹിഷിയ്ക്ക് ബോദ്ധ്യമായി. അവള്‍ ഭഗവാന്റെ തൃപ്പാദങ്ങളില്‍ ശരണം പ്രാപിച്ചു.
ഭഗവാന്റെ പാദസ്പര്‍ശത്താല്‍ അവളുടെ ശരീരത്തില്‍നിന്നും ദിവ്യമായ ഒരു സ്ത്രീരൂപം പുറത്തുവന്നു. അവള്‍ക്ക് സഹോദരിയുടെ സ്ഥാനംനല്‍കി മാളികപ്പുറത്തമ്മയായി അവരോധിച്ചു. മഹിഷിയുടെ ശരീരം സംസ്‌ക്കരിച്ചസ്ഥലത്ത് ആസുരീകശക്തി ഇനിഉയര്‍ന്നുവരാതിരിയ്ക്കാന്‍ കലല്ലുകള്‍ കൂട്ടിയിട്ടു അതാണ് കല്ലിടാംകുന്ന്. ശ്രീ പരമേശ്വരന്‍ ഭൂതനാഥന്റെ നൃത്തം വീക്ഷിയ്ക്കാന്‍ ഋഷഭവാഹനനായി വന്നു. കാളയെകെട്ടിയസ്ഥലമാണ് കാളകെട്ടി.
മഹിഷീവധാന്തരം ആപത്തുകളില്‍നിന്ന് സകലരേയും രക്ഷിയ്ക്കുന്നതിനും, ആസുരീകമാര്‍ഗ്ഗത്തിലേയ്ക്ക് ആരേയും തിരിയാതിയ്ക്കുന്നതിനുമായിട്ടാണ് അയ്യപ്പസ്വാമി ശബരിമലയില്‍ കുടികൊള്ളുന്നത്. വാത്മീകി മഹര്‍ഷി പുണ്യപമ്പയെക്കുറിച്ചും ആപരിസരത്തേയും പറ്റി വര്‍ണ്ണിയ്ക്കുന്നുണ്ട്.
ശബരിമലയും ആപ്രദേശവും പണ്ട് മതംഗ മുനിയുടെ ആശ്രമമായിരുന്നു. വനത്തില്‍ വസിച്ചിരുന്ന ശബരിയെ ആശ്രമം ഏല്‍പ്പിച്ചിട്ടാണ് മുനി അവിടെ വിട്ടു പോയത്. പില്‍ക്കാലത്ത് ശ്രീരാമസ്വാമിയുടെ പദാരവിന്ദങ്ങളില്‍ വിലയം പ്രാപിയ്ക്കുകയുമായിരുന്നു ശബരി. വിലയം പ്രാപിച്ചത് ഭസ്മക്കുളമായി മാറിയെന്നുമാണ് വിശ്വസിയ്ക്കുന്നത്.
No comments:
Post a Comment