കേരള ഭൂമിയുടെ രക്ഷയ്ക്കയി പരശുരാമൻ സ്ഥാപിച്ച അഞ്ച് ശാസ്ത്രാ ക്ഷേത്രങ്ങളാണ് ശബരിമല, അച്ചൻകോവിൽ , ആര്യങ്കാവ്, കാന്തമല, കുളത്തൂപ്പുഴ എന്നാണ് വിശ്വാസം.
കുളത്തൂപ്പുഴയിൽ ബാല്യവും ആര്യങ്കാവിൽ കൗമാരവും അച്ചൻകോവിലിൽ ഗാർഹസ്ഥ്യവും കാന്തമലയിൽ വാനപ്രസ്ഥവും ശബരിമലയിൽ സന്യാസവും എന്നിങ്ങനെയുളള ഭാവങ്ങളിലാണ് ശാസ്താവ് കുടി കൊളളുന്നത്. ശബരിമല മണ്ഡലവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ഈ ക്ഷേത്രങ്ങളിലെല്ലാം വിശേഷപൂജകളും ആരാധനകളും ആചാരരീതികളും നടന്നു വരുന്നു. .
കുളത്തൂപ്പുഴ ശാസ്താക്ഷേത്രം
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ കല്ലടയാറിൻറെ തീരത്താണ് കുളത്തൂപ്പുഴ ശാസ്താക്ഷേത്രം . ബാലഭാവത്തിലെ ശാസ്താവാണ് പ്രധാന മൂർത്തി. പൊട്ടിയ എട്ടു ശിലാ കഷണങ്ങളാണ് പ്രതിഷ്ഠ. ശിവൻ, കാട്ടിക്കല്ല് യക്ഷി, യക്ഷി, വിഷ്ണു, ഗണപതി, മാമ്പഴത്തറ ഭഗവതി, ഭൂതത്താൻ, നാഗം, കറുപ്പസ്വാമി , മാടസ്വാമി എന്നീ ഉപദേവതകൾ. ഇവരിൽ ശിവന് പ്രത്യേകതയുണ്ട് . ഗർഭഗൃഹത്തിന് പുറത്താണ് ശിവൻ എങ്കിലും ശ്രീകോവിലിന്കത്താണ്.
' അകത്തല്ല പുറത്ത്, പുറത്തല്ല അകത്ത് ' പഴയ സങ്കൽപ്പകാലത്തുണ്ടായ ക്ഷേത്രമാണ്.
വിഷുവിൻറെ തലേന്നാൾ ആരംഭിക്കുന്ന ഉത്സവം ഏഴു ദിവസമാണ്.ശരീരത്തിലെ അരിമ്പാറ മറ്റു ത്വക്ക് രോഗങ്ങൾ മാറാൻ ക്ഷേത്രത്തിന് പിന്നിലുള്ള കല്ലടയാറ്റിൽ മീനൂട്ട് നടത്തും.ഓംകാരം പുറപ്പെടുവിക്കുന്ന നാക്കില്ലാമണി 'വീരമണീ' ഈ ക്ഷേത്രത്തിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
ക്ഷേത്രകടവിലെ മത്സ്യങ്ങൾ ക്ഷേത്ര പരിസരം വിട്ട് പോകാറില്ലത്രേ. ക്ഷേത്രകടവിലെ മത്സ്യങ്ങൾ ചത്താൽ ആചാരപ്രകാരം ദഹിപ്പിക്കുകയാണ് പതിവ്. ഭൂനിരപ്പിന് താഴെയാണ് ക്ഷേത്രം. ശാസ്താവ് താഴ്ന്ന നിലപ്പിലാണെങ്കിൽ ഉഗ്രമൂർത്തിയും ഉയർന്ന പ്രദേശത്ത് സൗമ്യമൂർത്തിയും എന്നൊരു സങ്കൽപ്പമുണ്ട്.
No comments:
Post a Comment