ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, November 22, 2016

ഹനുമാന്‍റെ രാമഭക്തി



വാനരന്മാര്‍ സീതാന്വേഷണത്തിന് ലങ്കയിലേക്ക് പോകാന്‍ തയാറായി.

ഓരോരുത്തരോടും ശ്രീരാമന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു.

ആരും തൃപ്തികരമായി ഉത്തരം പറഞ്ഞില്ല. സമുദ്രം ചാടിക്കടക്കാനുള്ള കരുത്തും, നിശ്ചയദാര്‍ഢ്യവും ആരിലും ഭഗവാനു കാണാന്‍ കഴിഞ്ഞില്ല.

ഒടുവില്‍ ശ്രീരാമന്‍ ഹനുമാനോട് സമുദ്രം താണ്ടി, ലങ്കയില്‍ ചെന്ന് സീതാദേവി അവിടെയുണ്ടോ എന്ന് അറിഞ്ഞു വരാന്‍ കഴിയുമോ എന്ന് ആരാഞ്ഞു.

ആഞ്ജനേയന്‍ തയ്യാറാണ് എന്ന് പറഞ്ഞു.

ശ്രീ രാമന്‍ ചോദിച്ചു: “ നീ ഇതിനു മുമ്പ് സമുദ്രം ചാടിക്കടന്നിട്ടുണ്ടോ, ലങ്കയില്‍ പോയിട്ടുണ്ടോ, സീതാ ദേവിയെ കണ്ടിട്ടുണ്ടോ?”

എല്ലാറ്റിനും ഹനുമാന്‍ ഇല്ല എന്ന് ഉത്തരം നല്‍കി.

അപ്പോള്‍ ഭഗവാന്‍ ചോദിച്ചു: “ പിന്നെ എന്ത് ധൈര്യത്തില്‍ ആണ് ഈ ദൌത്യം ഏറ്റെടുക്കാമെന്ന് പറഞ്ഞത്?”

"ശ്രീ രാമന്‍റെ പാദങ്ങളില്‍ വണങ്ങി, സ്വന്തം നെഞ്ചില്‍ കൈവച്ച് ഹനുമാന്‍ പറഞ്ഞു":

“ പ്രഭോ, എന്നെ ഈ ദൌത്യം ഏല്‍പ്പിക്കുന്ന അങ്ങ് അത് ചെയ്തു തീര്‍ക്കാനുള്ള ബുദ്ധിയും, കരുത്തും തരുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്‍റെ ദൌത്യം വിജയിപ്പിക്കേണ്ടത്, അങ്ങയുടെ ചുമതലയാണ്; അങ്ങ് കല്പിച്ചാല്‍, ഞാന്‍ അത് ചെയ്യും; അതിലെ വിജയ പരാജയങ്ങള്‍, അവിടുത്തെ സങ്കല്‍പ്പമാണ്.”

ഈശ്വരങ്കല്‍, ഇങ്ങനെയുള്ള ഉറച്ച വിശ്വാസവും, ഭക്തിയും ഉണ്ടെങ്കില്‍ ഒരു കാര്യത്തിലും പരാജയം ഉണ്ടാവുകയില്ല;

എല്ലാം ഈശ്വരാര്‍പ്പിതമായി മാത്രം ചെയ്യുക; അപ്പോള്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം അവിടുന്ന് ഏറ്റെടുക്കും അത് വിജയമാവുകയും ചെയ്യും.


ഹരേ  രാമാ!  ജയ്‌  ഹനുമാന്‍ജി!!


#ഭാരതീയചിന്തകൾ

No comments:

Post a Comment