ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, November 24, 2016

സന്ധ്യാ ദീപം

സന്ധ്യാ ദീപം കൊളുത്തുക എന്നത് കേരളത്തിലെ ഒട്ടു മിക്ക ഭാഗങ്ങളിലും സർ വ്വ സാധാരണമാണല്ലോ. വൈകുന്നേരമാകുമ്പോൾ മുറ്റം അടിച്ചു വാരി കിണറി ൽ നിന്നും വെള്ളം കോരിയെടുത്തു മുറ്റത്ത്‌ തളിക്കും. കിണ്ടിയിൽ വെള്ളം നിറച്ചു ഉമ്മറത്ത്‌ വയ്ക്കും. പിന്നെയാണ് വിളക്ക് വെക്കൽ.

വിളക്ക് കാണുക എന്നത് വടക്കേ മലബാറിൽ വിശ്വാസ്സമായിരുന്നു. വീട്ടിനു പു റത്തു പോയവർ കഴിവതും സന്ധ്യാ വിളക്കിനു മുമ്പ് വീട്ടിലെത്താൻ  ശ്രമിക്കും അഥവാ എത്താൻ പറ്റിയില്ലെങ്കിൽ ഏതെങ്കിലും വീട്ടിൽ കൊളുത്തിയ  വിളക്ക് അൽപ്പം മാറി നിന്ന് കാണും. വടക്ക്, അല്ലെങ്കിൽ കിഴക്ക് തന്നെ വിളക്ക് കാണാ ണമെന്നത് മാറ്റാൻ പറ്റാത്ത വിശ്വാസ്സമായിരുന്നു. വീട്ടിനു വെളിയിലാണെങ്കിൽ തെക്കോ, പടിഞ്ഞാറോ വിളക്ക് കാണാതിരിക്കാൻ പരമാവധി ശ്രമിക്കും.

സന്ധ്യയാകുമ്പോൾ പടിഞ്ഞിറ്റയിലുള്ള വിളക്കിൽ എണ്ണയൊഴിച്ചു തിരിയിടും. രണ്ടു വിധമാണ് തി രികൾ ഇടുക, ചില വീടുകളിൽ രണ്ടു തിരി വിളക്കും, മറ്റു ചില വീടുകളിൽ അ ഞ്ചു തിരി വിളക്കും,  അപൂർവ്വം ചിലർ ഏഴു തിരി വിളക്കും വയ്ക്കും. രണ്ടു തിരിയാണെങ്കിൽ ഒന്ന് കിഴ ക്കും ഒന്ന് പടിഞ്ഞാറുമാ യി വയ്ക്കും, തീരെ ധാരിദ്രത്തിൽ കഴിയുന്നവർ രണ്ടു തിരി വിളക്ക് വയ്ക്കും എണ്ണയുടെ അളവ് കുറയ്ക്കുകയാണ് ഉദ്ദേശം. ഒരു വി ധം ബുദ്ധിമുട്ടില്ലാത്തവ രാണെകിൽ അഞ്ചു തിരി വിളക്കും വയ്ക്കും. അഞ്ചു തിരികളാണെങ്കിൽ ഒന്ന് കിഴക്കോട്ടു തിരിച്ചും പിന്നെയൊന്ന് പടിഞ്ഞാറോട്ട് തിരിച്ചും ബാക്കിയുള്ളവ ഇടക്കുള്ള സ്ഥലങ്ങളിലായും വയ്ക്കും.          

പ്രായമായവർ നേരത്തെ തന്നെ കുളിച്ചു ഉമ്മറത്ത്‌ ഉപവിഷ്ടരാകും. വീട്ടമ്മയാ ണ് കൂടുതലായും വിളക്ക് വെക്കുക. വിളക്ക് തെളിച്ചു കഴിഞ്ഞാൽ വീട്ടമ്മ ഉമ്മ റത്തു ഇരിക്കുന്നവരോട് വന്നു പറയും. വിളക്ക് കൊണ്ട് വരുകയാണെന്ന്. പറ ഞ്ഞു കഴിഞ്ഞാൽ തിരിച്ചു അകത്തേക്ക് പോയി വിളക്കുമെടുത്തു "ദീപം, ദീപം ദീപം" ഇങ്ങിനെ ഉരുവിട്ടുകൊണ്ട് ഇറങ്ങി  പുറത്തു വരും. തൂക്ക് വിളക്കാണെ ങ്കിൽ ഉമ്മറത്തുള്ള കൊളുത്തിൽ തൂക്കി ഇടും. നില വിളക്കാണെങ്കിൽ നിലത്തു വയ്ക്കും. ചില വീടുകളിൽ മാത്രം കാണാറുള്ള ഒരു ആചാരം ഉണ്ട്. വിളക്കിൽ നിന്നും ഒരു തിരി കത്തിച്ചെടുത്തു നടു മുറ്റത്ത്‌ ഒരു ചെറു കല്ലിൻ മുകളിൽ വ യ്ക്കും, പിന്നെ വിളക്കിനെ തൊഴുതു തിരിച്ചു പോകും.

വിളക്ക് കാണുന്നതിൽ പലതരം വിശ്വാസ്സങ്ങൾ നിലവിലുണ്ടായിരുന്നു. സന്ധ്യ ക്ക്‌ കാണുന്ന വിളക്കിനെ ആശ്രയിച്ചിരിക്കും പിറ്റേ ദിവസ്സത്തെ അയാളുടെ കാ ര്യങ്ങൾ നടക്കുന്നത്. ദക്ഷിണേ ഭക്ഷണം ഇല്ല, (തെക്ക് വിളക്ക് കണ്ടാൽ പിറ്റേ ദി  വസ്സം ഭക്ഷണം കിട്ടുകയില്ല), ഉത്തരേ ഉത്തമം. (വടക്ക് വിളക്ക് കണ്ടാൽ  ഉത്തമ മായിരിക്കും) പശ്ചിമേ മനോ ദുഃഖം (പടിഞ്ഞാറ് വിളക്ക് കണ്ടാ ൽ മനോ ദുഃഖമായിരിക്കും.), പൂർവേ സമ്പൂർണ്ണ സൌഖ്യം. (കിഴക്ക് വിളക്ക് കണ്ടാൽ എല്ലാം ശുഭമായിരിക്കും.) എ ന്തെങ്കിലും കാര്യങ്ങൾക്കു വിഘ്നം നേരിട്ടാൽ തലേ ദിവസ്സം കണ്ട വിളക്കിനെ പഴിക്കുക ഒരു സ്ഥിരം പതിവായിരുന്നു.

സന്ധ്യ ദീപം കൊളുത്തിയാൽ വീട്ടിൽ ഇശ്വര സാന്നിധ്യം ഉണ്ടായിരിക്കുമെന്ന്, വിശ്വാസ്സം. വിശ്വാസ്സം ശരിയോ തെറ്റോ ആകട്ടെ. വിളക്ക് വെളിച്ചമാണ്. വി ളക്ക് അന്ധകാരത്തെ അകറ്റുന്നു, അത് കൊണ്ട് തന്നെ വിളക്ക് കാണുമ്പോൾ നമ്മിലുള്ള അന്ധകാരം അകലുന്നു, മനസ്സിൽ പ്രകാശം പരക്കുന്നു. അത് കൊണ്ട്  എല്ലാ വിശ്വാസ്സങ്ങളെയും അന്ധ വിശ്വാസ്സമായി കാണാതിരിക്കുക.

No comments:

Post a Comment