ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, November 23, 2016

നാരായണ ജയ നാരായണ ജയ

നാരായണ ജയ നാരായണ ജയ നാരായണ ജയ വരദ ഹരെ കൃഷ്ണ
നാരായണ തവ പാദസരോജം അകമേ വിലസുക നാരായണ ജയ
കരളില്വിവേകം കൂടാതെ കണ്ട് അരനിമിഷം വ്യഥ കളയരുതാരും
മരണം വരുമിനിയെന്നു നിനച്ചിഹ മരുവുക സതതം നാരായണ ജയ
കാണുന്നു ചിലര്പലതുമുപായം കാണുന്നീലമരിക്കുമിതെന്നും
കാണ്കിലുമൊരു നൂറ്റാണ്ടിനകത്തില്ലെന്നെ കാണൂ നാരായണ ജയ
കിമപി വിചാരിച്ചീടുകില്മാനുഷ ജന്മനിവേണം മുക്തിവരേണ്ടുകില്
കൃമി ജന്മത്തിലുമെളുതായ് വരുമീ വിഷയസുഖം ബത നാരായണ ജയ
കീഴില്ചെയ്തശുഭാശുഭകര്മ്മം മേലില്സുഖദു:ഖത്തിനു കാരണം
സുഖമൊരു ദു:ഖം കൂടാതെ കണ്ടു ഒരുവണുമുണ്ടോ നാരായണ ജയ
കുന്നുകള്പോലെ ധനമുണ്ടാകിലും ഇന്ദ്രനുസമനായ് വാണീടുകിലും
ഒന്നുരിയാടുവതിനില്ലിട കിട്ടാ വന്നാല്യമഭടര്നാരായണ ജയ
കൂപേ വീണുഴലുന്നതുപോലെ ഗേഹേ വാണുഴലുന്ന ജനാനാം
ആപത്ഗണ മകലേണ്ടുകില്മുനിജന വാക്കുകള്പറയാം നാരായണ ജയ
കെട്ടുകളായതു കര്മ്മം പുരുഷനു കെട്ടുകളറ്റേ മുക്തി വരൂ ദൃഢം
കെട്ടുകളൊ ഫല മുത്യാതീരം കേട്ടാലിനിയും നാരായണ ജയ
കേള്ക്കണമെളുതായുണ്ട് രഹസ്യം ദുഷ്കൃതവും നിജ സുകൃതവുമെല്ലാം
കാല്ക്കല്നമസ്കൃതി ചെയ്തുമുകുന്ദനിലാക്കുക സതതം നാരായണ ജയ
കയ്യില്വരുന്നതു കൊണ്ട് ദിനങ്ങള്കഴിക്ക ഫലം പുനരിശ്ചിക്കൊല്വ
കൈവരുമാകിലും ഇന്ദ്രന്റേ പദം എന്തിനു തുച്ഛം നാരായണ ജയ
കൊടിയ തപസ്സുകള്ചെയ്തോരോഫലം ഇച്ഛിച്ചീടുകില്മുക്തി വരാ ദൃഢം
അടിമലര്തൊഴുകിലുഒരിച്ഛാഹീനം മുക്തന്മാരവര്നാരായണ ജയ
കോപം കൊണ്ടു ശപിക്കെരുതാരും ഭഗവദ് മയമെന്നോര്ക്ക സമസ്തം
സുഖവും ദു:ഖവും അനുഭവകാലം പോയാല്സമമിഹ നാരായണ ജയ
കൌതുകമൊന്നിനു മില്ലിനി മഹതാ ഭഗവദ് ഭക്തന്മാരൊടു കൂടി
ഭഗവല്ഗുണകഥന ശ്രവണങ്ങള്ഒഴിഞ്ഞൊരു നേരം നാരായണ ജയ
കരുണാകരനാം ശ്രീനാരായണന്അരുളീടും നിജ സായൂജ്യത്തെ
ഒരു ഫലമുണ്ടൊ പതിനായിരമുരു ചത്തു പിറന്നാല്നാരായണ ജയ
ബഹുജന്മാര്ജിത കര്മ്മശേഷം തിരുമുല്ക്കാഴ്ച നിനക്കിഹ വച്ചേന്
ജനിമരണങ്ങള്എനിക്കിനി വേണ്ട പരിപാലയമാം നാരായണ ജയ
നാരായണ ജയ നാരായണ ജയ നാരായണ ജയ വരദ ഹരെ കൃഷ്ണ
നാരായണ തവ പാദസരോജം അകമേ വിലസുക നാരായണ ജയ

No comments:

Post a Comment