ശരീരം രഥമാണ്.ആത്മാവ് രഥത്തിൻെറ ഉടമസ്ഥനാണ്.ബുദ്ധിയാണ് സാരഥി.മനസ്സ് കടിഞ്ഞാണും,ഇന്ദ്രിയങ്ങളാണ് കുതിരകൾ.രൂപ രസ ഗന്ധാദികളായ വിഷയങ്ങള്‍ ആണ് കുതിരകൾക്ക് സഞ്ചരിക്കാനുള്ള വഴി.രഥത്തിൽ ബന്ധിച്ചിരിക്കുന്ന അഞ്ചു കുതിരകളിൽ ഒാരോന്നും ഒാരോ വഴിക്ക് പോയാലുള്ള ഗതിയെന്താകും?രഥം തകരും. രഥത്തിലിരിക്കുന്നവനു പരിക്കേൽക്കുകയോ,മരിക്കുകയോ ചെയ്യും.
അതുപോലെ ഇന്ദ്രിയങ്ങൾ തോന്ന്യാസികളായാൽ മനസ്സും ബുദ്ധിയും നിസ്സഹായരാകും.മനസ്സുകൊണ്ട് ഇന്ദ്രിയങ്ങളേയും,വിവേകബുദ്ധി കൊണ്ട് മനസ്സിനേയും നിയന്ത്രിക്കണം.സാരഥിയുടെ പൂർണ്ണ നിയന്ത്രണത്തിലോടുന്ന രഥം ലക്ഷ്യത്തിലെത്തും.അതുപോലെ മനോനിയന്ത്രണവും വിവേകബുദ്ധിയുമുള്ള മനുഷ്യന്‍ സംസാരനദിയുടെ മറുകരയെ,പരമാത്മപദത്തെ . പ്രാപിക്കുന്നു.
(കഠോപനിഷത്തിൽ നിന്ന് )
No comments:
Post a Comment