ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, November 22, 2016

രാവണന് കിട്ടിയ ശാപങ്ങൾ



ബ്രഹ്മദേവനെ തപസ്സു  ചെയ്തു മനുഷ്യനല്ലാതെ മറ്റാർക്കും തന്നെ വധിക്കാൻ സാധിക്കരുതെന്ന വരം  വാങ്ങിയ രാവണൻ പിന്നീടു സാധുജങ്ങളെയും, തപസന്മാരെയും ഉപദ്രവിക്കാനും,വധിക്കാനും തുടങ്ങി.ജ്യേഷ്ഠനായ കുബെരനിൽ നിന്നും ലങ്ക നേടിയെടുത്തു.വീണ്ടും സാധുക്കളെ ഉപദ്രവം തുടങ്ങിയപ്പോൾ വൈശ്രവണൻ അനുജനായ രാവണനെ ഉപദേശിക്കുവാൻ ദൂതനെ പറഞ്ഞയച്ചു.


തപസ്സു കൊണ്ട് കിട്ടിയ ശക്തിയിൽ അഹങ്കരിക്കരുതെന്ന ദൂതന്റെ വാക്യം കേട്ട് കോപം കൊണ്ട് രാവണൻ ദൂതനെ വധിച്ചു.


ദൂതനെ കൊന്നത് കോണ്ട് ഒരു ദൂതനാൽ ആപത്തു വരും എന്ന ശാപം കിട്ടി.വീണ്ടും ജ്യേഷ്ഠനായ
വയ്ശ്രവണനെ യുദ്ധത്തിൽ തോൽപ്പിച്ച് പുഷ്പക വിമാനം തട്ടിയെടുത്തു.


പോകുന്ന വഴിയിൽ കൈലാസത്തിന് മുകളിൽ എത്തിയപ്പോൾ പുഷ്പക വിമാനം നിന്നു.കാരണം അറിയാതെ  നിന്നപ്പോൾ  നന്ദികേശൻ ഒരു വാനരന്റെ രൂപത്തിൽ ചെന്ന് "ഇത് ശ്രീ പരമേശ്വരൻ നൃത്തമാടുന്ന പ്രദേശം ആണിത്.ഇവിടെ ആരും വരുവാൻ  പാടില്ല,നീ വന്ന വഴിയെ മടങ്ങി പോവുകയാണ് നല്ലത്"എന്നുപദേശിച്ചു.


കേവലം ഒരു കുരങ്ങൻ എന്നെ ഉപദേശികുന്നുവോ എന്ന് പറഞ്ഞു രാവണൻ നന്ദികേശനെ കളിയാക്കി."വാനരൻ എന്ന് അപമാനിച്ചത് കൊണ്ട് നിനക്ക് വനരന്മാരൽ കുലനാശം വരും"എന്ന് ശപിച്ചു.


തന്റെ വഴിക്ക് തടസ്സമായി നിന്ന കൈലസപർവതം ഇളക്കി മാറ്റുവാനായി രാവണൻ പൊക്കി.കൈലാസം കുലുങ്ങിയത് കണ്ടു ജഗത്മതാവായ പാർവതിദേവി ഭയന്ന് ഓടിച്ചെന്നു പരമശിവനെ ആലിംഗനം ചെയ്തു.ഭഗവൻ അപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ തന്റെ പാദത്തിന്റെ പെരുവിരൽ ഒന്നമർത്തി.കൈലാസം ഉറയ്കുകയും രാവണന്റെ ഇരുപതു കരങ്ങളും കൈലസതിനടിയിൽ പെട്ട് ഞെരിഞ്ഞമർന്നു.വേദന കൊണ്ടുള്ള രാവണന്റെ നിലവിളി കേട്ട് ലോകം വിറച്ചു.തന്റെ കൈകൾ വീണയാക്കി പാടിക്കൊണ്ട് ശങ്കരനെ ഭജിച്ചു.ആയിരം വർഷങ്ങൾ കഴിഞ്ഞു ശങ്കരൻ പ്രത്യക്ഷനായി ചന്ദ്രഹാസവും നല്കി അനുഗ്രഹിച്ചു.


ഹിമഗിരിയിൽ ഒരു ആശ്രമത്തിൽ അതിസുന്ദരിയായ ഒരു കന്യക തപസ്സു ചെയ്യുന്നത് കണ്ടു.ഇത്ര സുന്ദരിയായ നീ ആരെന്നും എന്തിനു തപസ്സു ചെയ്യുന്നു എന്നും അന്വേഷിച്ചു..ബ്രുഹസ്പതിയുടെ പുത്രനായ കുഷധ്വജന്റെ പുത്രിയായ വേദവതിയാണ് താനെന്നും,തന്നെ വിഷ്ണുവിനു ഭാര്യയായി നല്കുവാൻ പിതാവ് ആഗ്രഹിച്ചിരുന്നു എന്നും തന്നെ നല്കാത്ത കോപത്തിൽ പിതാവിനെ ഒരു അസുരാൻ ചതിച്ചു കൊന്നു,അപ്പോൾ തന്നെ മാതാവുംമരിച്ചു.പിതാവിന്റെ ആഗ്രഹം സാധിക്കുവനായി അന്ന് മുതൽ ഞാൻ തപസ്സു ചെയ്യുന്നു എന്നും ആ യുവതി മറുപടി നല്കി.
രാവണൻ വേദവതിയെ തന്റെ ഭാര്യയാകാൻ ക്ഷണിച്ചു.എന്റെ കൈകളിൽ ഒന്നിന്റെ ബലം പോലും വിഷ്ണുവിനില്ല ..എന്നിങ്ങനെയെല്ലാം പറഞ്ഞു വേദവതിയെ പിന്തിരിപ്പികാൻ നോകി.രാവണന്റെ ഇംഗിതത്തിനു വഴങ്ങാതിരുന്ന വേദവതിയുടെ മുടിക്ക് ചുറ്റിപിടിച്ചു.വേദവത് കോപത്തോടെ രാവണനെ ശപിച്ചു." നീ എന്നെ തൊട്ടതു കൊണ്ട് ഞാൻ ഈ ശരീരം ഉപേക്ഷിക്കുന്നു.അടുത്ത ജന്മത്തിൽ സീതയായി അയോനിജയായി ജനിക്കും.അന്ന് ഞാൻ നിന്റെ മരണവും,കുലനാശവും ഉണ്ടാകും."ഇങ്ങനെ ശപിച്ചു വേദവതി അഗ്നിയിൽ ചാടി  ദേഹത്യാഗം ചെയ്തു.



ദേവതകളെയും..രാജാക്കന്മാരെയും യുദ്ധത്തിൽ തോൽപ്പിച്ച്..ദേവ,ഗന്ധർവ,മുനി,മനുഷ്യ,യക്ഷ,കിന്നര...എന്നിങ്ങനെ എല്ലാ ഗണങ്ങളിലും ഉള്ള സുന്ദരിമാരായ, പതിവ്രതകളായ സ്ത്രീകളെ പുഷ്പകവിമാനത്തിൽ കയറ്റി ഉപദ്രവിച്ചു.പതിവ്രതകളെ ബലാല്സംഗം ചെയ്തത് കൊണ്ട് ഒരു പതിവ്രത മൂലം  നിന്റെ നാശം ഉണ്ടാകും എന്ന് സ്ത്രീകള് ശപിച്ചു.


ഒരിക്കൽ രാവണൻ യുദ്ധത്തിനു പോകുന്ന വഴി അളകപുരിക്ക് സമീപം വിശ്രമിക്കുമ്പോൾ  രാത്രിയിൽ സർവ ആഭരണ  വിഭൂഷിതയായി സുന്ദരിയായ യുവതിയെ കാണുകയും,ഒപ്പം കഴിയുവാൻ ആവശ്യപെടുകയും ചെയ്തു.ഭയന്നു പോയ അപ്സരസ്സ് " ഞാൻ അങ്ങയുടെ ജ്യേഷ്ഠനായ കുബേരന്റെ പുത്രനായ നളകുബെരന്റെ ഭാര്യയായ രംഭയാണ്.ഞാൻ അങ്ങയുടെ പുത്രിയായി വരും.എന്നെ ദയവായി ഉപദ്രവിക്കാതെ തിരിച്ചയയ്ക്കണം" എന്ന് കരഞ്ഞപേക്ഷിച്ചു.രാവണൻ അവളെ ബലാല്സംഗം ചെയ്തു.

ഭയന്ന രംഭ തന്റെ ഭർത്താവിനോട് സർവ കാര്യവും പറഞ്ഞു.അത് കേട്ട് കോപിഷ്ടനായ നളകുബെരൻ "ഇനി മേലിൽ ഇഷ്ടമില്ലാത്ത ഒരു സ്ത്രീയെ നീ ബാലസംഗം ചെയ്താൽ ആ നിമിഷം നിന്റെ തല ഏഴായി നുറുങ്ങി പോകും."എന്ന് ശപിച്ചു.അന്ന് മുതൽ രാവണൻ ഇഷ്ടമില്ലാത്ത സ്ത്രീയെ ഉപദ്രവിക്കുന്നത് നിർത്തി.


(ഈ ശാപം ഭയന്നാണ് സീതയെ രാവണൻ തൊടാതെ ഇരുന്നത്).

                    (അധ്യാത്മ രാമായണം      കിളിപ്പാട്ട്,ഉത്തര രാമായണം)

No comments:

Post a Comment