തൃപ്രയാർശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം നാളെ : ദശമി വിളക്ക് ഇന്ന് ആഘോഷിക്കും
തൃപ്രയാര്: തൃപ്രയാര് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിന്റെ ഭാഗമായുള്ള ദശമി വിളക്കാഘോഷം ഇന്ന്. രാവിലെ ഏഴിന് നടക്കുന്ന പഞ്ചരത്ന കീര്ത്തനാലാപനം പ്രശസ്ത സംഗീതജ്ഞര് കാലടി എസ്.വി കൃഷ്ണ, ജയചന്ദ്രന് മാസ്റ്റര് എന്നിവര് നയിക്കും. ഇതോടെ 3 ദിവസമായി നടക്കുന്ന സംഗീതോത്സവത്തിന് സമാപനമാവും. വൈകീട്ട് മൂന്നിന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിക്കും. ക്ഷേത്ര മതില്ക്കെട്ടിനകത്ത് ആനച്ചമയ പ്രദര്ശനം നടക്കും. കലാസാംസ്കാരിക വേദിയില് മാധവ കലാക്ഷേത്രം പെരിഞ്ഞനം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്, മണപ്പുറം ഭാരത് കലാക്ഷേത്രയുടെ ന്യത്തശില്പം എന്നിവ അരങ്ങേറും. സന്ധ്യക്ക് ദീപാരാധനയ്ക്ക് ശേഷം കിഴക്കേ നടയില് സ്പെഷല് നാദസ്വരം നടക്കും.
വേദിയില് പാഠം നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്തശില്പം രാമാര്പ്പണം അരങ്ങേറും. രാത്രി ഏഴിന് ദക്ഷിണേന്ത്യന് സംഗീത പ്രതിഭാരത്നം ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീത സദസ്സ്. രാത്രി 10നാണ് പ്രസിദ്ധമായ ദശമി വിളക്ക്. നാളെയാണ് ഏകാദശി മഹോത്സവം.
രാത്രി ഏഴിന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം അവതരിപ്പിക്കുന്ന സംഗീതസദസ്സ.് രാത്രി പത്തിനാണ് ദശമിവിളക്ക്. ആയിരങ്ങളാണ് ദശമിവിളക്കിന് എത്തുക.
ഏകാദശി ദിവസം രാവിലെ എട്ടിന് ശീവേലി എഴുന്നള്ളിപ്പ് നടക്കും. തുടര്ന്ന് പഞ്ചാരിമേളത്തിന് കിഴക്കൂട്ട് അനിയന്മാരാര് നേതൃത്വം നല്കും. പകല് 12.30ന് സ്പെഷ്യല് നാഗസ്വരം. രണ്ടിന് മുരിയാട് മുരളീധരനും സംഘവും നയിക്കുന്ന ഓട്ടന്തുള്ളല്. പകല് മൂന്നിന് കിഴക്കൂട്ട് അനിയന്മാരാര് നയിക്കുന്ന ധ്രുവംമേളം. വൈകിട്ട് 6.30ന് ദീപാരാധന. 7.30ന് സ്പെഷ്യല് നാഗസ്വരവും രാത്രി 11ന് വിളക്കിനെഴുന്നള്ളിപ്പും നടക്കും.
പ്രസിദ്ധമായ തൃപ്രയാര് ഏകാദശി വൃശ്ചികമാസത്തിലെ കറുത്ത പക്ഷത്തിലെ ഏകാദശി ദിനത്തിലാണ് ആഘോഷിക്കുന്നത്. കൊടിമരമില്ലാത്ത തൃപ്രയാര് ക്ഷേത്രത്തില് ഉത്സവമായാണ് ഏകാദശി ആഘോഷിച്ച് വരുന്നത്. കടലില് മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികള്ക്ക് ചെന്ത്രാപ്പിന്നി കൂരിക്കുഴി ഭാഗത്ത് നിന്നും ലഭിച്ചതായി പറയുന്ന നാലു വിഗ്രഹങ്ങൾ ദാശരഥീ വിഗ്രഹങ്ങളാണെന്ന് തിരിച്ചറിയുകയും ഇവ നാലും വ്യത്യസ്ഥ സ്ഥലങ്ങളില് പ്രതിഷ്ഠിക്കുകയുമായിരുന്നു. ഇവയില് തൃപ്രയാറിലേത് മാത്രമാണ് ഇന്നും വിഗ്രഹം മാറി കലശം നടത്താത്തതായുള്ളത്. ഇതരക്ഷേത്രങ്ങളിലെല്ലാം തന്നെ വിഗ്രഹങ്ങള് മാറി കലശങ്ങള് നടത്തി കഴിഞ്ഞിട്ടുള്ളതാണ്.14 -ആം നൂറ്റാണ്ടില് രചിക്കപ്പെട്ടതെന്ന് കരുതുന്ന അജ്ഞാതകര്തൃതമായ കോകസന്ദേശ കാവ്യത്തില് പോലും പരാമര്ശ വിധേയമായിട്ടുള്ളതാണ് ഈ ക്ഷേത്രം.
മരണകാരകനായ ശനിയുടെ അധിദേവതയായ ശാസ്താവിന്റെയു ചാത്തന്റെയും സാന്നിദ്ധ്യവും കറുത്തപക്ഷത്തിന്റെ പ്രാമുഖ്യം വിളിച്ചോതുന്നു. മനേോഹരങ്ങളായ ദാരുശില്പ്പങ്ങളും ചുവര്ചിത്രങ്ങള
ുംതൃപ്രയാര് ക്ഷേത്രത്തില് പൈതൃകമായുണ്ട്. വിഗ്രഹ പ്രാധാന്യമുള്ള ചിത്രങ്ങളാണ് ഇവിടുത്തെ ശ്രീകോവിലിനു ചുറ്റും ഉളളത്.
തൃപ്രയാര് ഏകാദശിക്ക് എഴുന്നള്ളിപ്പിനായി എത്തിച്ചേരുന്ന ആനകളെയെല്ലാം ഏക്കം കൂടാതെ എത്തുന്നവയാണെന്നതാണ് പ്രത്യേകത. വരുന്ന ആനകളെ മുഴുവന് എഴുന്നള്ളിക്കുകയും പതിവാണ്. തൃപ്രയാര് ഏകാദശി കാലത്ത് വൃശ്ചികം ഒന്ന് മുതല് നടക്കുന്ന മണ്ഡപത്തിലെ കൂത്താണ് മറ്റൊരു പ്രധാന ചടങ്ങ്. ശ്രീകോവിലില് ഭഗവാന് നേരില് കാണുന്നതിനായി ശക്തിഭദ്രകവിയുടെ ആശ്ചര്യചൂഡാമണിയിലെ *അംഗുലീയാംഗം* 12 ദിവസങ്ങള് കൊണ്ട് ചാക്യാര് അഭിനയിച്ച് ഫലിപ്പിക്കുന്നു. തൃപ്രയാര് ക്ഷേത്രത്തിലും കണ്ണൂര് ജില്ലയിലെ മാടായിക്കാവ് ക്ഷേത്രത്തിലും മാത്രമാണ് മുഖമണ്ഡപത്തില് കൂത്ത് നടക്കുന്ന ക്ഷേത്രങ്ങള്.
ഇതര ക്ഷേത്രങ്ങളില് നിന്ന് വ്യത്യസ്തമായി ഇവിടെ ദേവന് മുന്നില് നിന്നിട്ടാണ് പൂജകള് നടത്തി വരുന്നത്. ചക്രവര്ത്തി ഭാവത്തിലുള്ള പ്രതിഷ്ഠയായതിനാല് ശാന്തിക്കാര് ദേവനു മുന്നില് നിന്ന് കൊണ്ട് പൂജകള് നടത്തി വരുന്നു.ശ്രീഭൂമീ സമേതനാകയാല് പൂജകളെല്ലാം മൂന്നാവര്ത്തികളായി നടത്തുക വേണമെന്നും നിഷ്ഠയുണ്ട്.
"കണ്ടേന് സീതയെ" എന്ന ഹനുമത് വാക്യത്തെ അനുസ്മരിപ്പിക്കുന്ന വെടിവഴിപാടാണ് ക്ഷേത്രത്തില് പ്രധാനം. ഹനുമാന് സ്വാമിക്കുള്ള അവില് നിവേദ്യവും പ്രാധാന്യമര്ഹിക്കുന്നതാണ്. മത്സ്യാവതാര കഥ നടന്നതായി വിശ്വസിക്കപ്പെടുന്ന പുഴയിലെ മീനൂട്ടും പ്രധാന വഴിപാടുകളിലൊന്നാണ്. കളഭചാര്ത്ത്, ഉദയാസ്തമനപൂജ എന്നിവയും ഭക്തര് ക്ഷേത്രത്തിൽ വഴിപാടായി നടത്തി വരുന്നുണ്ട്.
No comments:
Post a Comment