ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, November 19, 2016

ഇരിങ്ങോൾ കാവ്

ദേവി ശക്തി രൂപത്തിൽ ഇവിടെ കാണുന്നു.
രാവിലെ സരസ്വതിയായും
ഉച്ചക്ക് വനദുർഗ്ഗയായും
രാത്രിയിൽ ഭദ്രകാളീ രൂപത്തിലും
ആണ് ഇവിടെ കാണപ്പെടുന്നതെന്നാണ് ഐതിഹ്യം
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ പെരുമ്പാവൂരിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരെയാണ് ഈ കാവ്. കേരളത്തിലെ 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായ ഇത് പരശുരാമൻ നിർമ്മിച്ചതെന്നാണ് ഐതിഹ്യം. എറണാകുളത്ത് നിന്ന് മുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ ആലുവ-മൂന്നാർ റോഡിൽ കുറുപ്പുംപടിക്കും പെരുമ്പാവൂരിനും ഇടയ്ക്കാണ് ഈ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മുൻപ് ക്ഷേത്രനടത്തിപ്പിന്റെ ചുമതല 28 ബ്രാഹ്മണ കുടുംബങ്ങൾക്കായിരുന്നു. പട്ടശ്ശേരി, ഓരോഴിയം, നാഗഞ്ചേരി എന്നിവ ഇതിൽ പെടുന്നു. 1945ന്റെ അവസാനത്തോടെ സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത്, ക്ഷേത്രഭരണം ഇവർ ദിവാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറി. ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെ പറ്റി കൃത്യമായ വിവരം ലഭ്യമല്ല. 1986 ൽ പ്രസിദ്ധ ജ്യോതിശാസ്ത്ര പണ്ഡിതൻ കൈമുക്ക്‌ പരമേശ്വരൻ നമ്പൂതിരി ക്ഷേത്രത്തിനു 2746 കൊല്ലത്തോളം പഴക്കമുണ്ടെന്ന് കണക്കുകൂട്ടുകയുണ്ടായി. പക്ഷെ പൂജാച്ചടങ്ങുകൾക്കും മറ്റും 1200 കൊല്ലത്തിന്റെ പഴക്കമേ ഉള്ളുവെന്നു കരുതപ്പെടുന്നു.

   60 ഏക്കറോളം പടര്‍ന്നുപന്തലിച്ചുകിടക്കുന്ന കാടിന്റെ മധ്യത്തിലാണ്‌
ഇരിങ്ങോള്‍ ശ്രീ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 
ഇലവുമരങ്ങളുള്‍പ്പടെയുള്ള  നിരവധി ആയുര്‍വേദ വൃക്ഷങ്ങള്‍ നിറഞ്ഞതാണ് ഈ കാവ്. നട്ടുച്ചക്കുപോലും സൂര്യപ്രകാശം ഉള്ളിലേക്ക്‌ കടത്തിവിടാതെ, തിങ്ങിനിറഞ്ഞ് ഇവ നിലകൊള്ളുന്നു. പക്ഷികളും ഇഴജന്തുക്കളും സജീവമായ ഇവിടെ ഒരുകാലത്ത് കുരങ്ങുകളും ധാരാളമുണ്ടായിരുന്നു.
....  കടുത്ത വേനലിലും വറ്റാത്ത നീരുറവകള്‍, ഇടതൂര്‍ന്ന വൃക്ഷലതാദികള്‍, പക്ഷികളുടെ കളകളാരവം... സൈലന്റ് വാലിയോ അഗസ്ത്യകൂടമോ അല്ല! പെരുമ്പാവൂര്‍ ടൗണിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഇരിങ്ങോള്‍ കാവിലാണ് ഈ ജൈവവൈവിധ്യം കാണുവാന്‍ സാധിക്കുന്നത്.
                   . ചുറ്റുപാടുമുള്ള മരങ്ങളും ചെടികളും, ദേവീദേവന്‍മാരാകുന്ന സംരക്ഷണശക്തിയുടെ പ്രതീകമാണ്.
                    ക്ഷേത്രത്തിന്റെ പഴയ നടത്തിപ്പുകാര്‍ നാഗഞ്ചേരി എന്ന കുടുബക്കാരായിരുന്നു. എന്നാല്‍ പിന്നീട് കുടുബം ക്ഷയിച്ചപ്പോള്‍ ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും  തറവാടായ നാഗഞ്ചേരി മന ലളിതകലാ അക്കാദമിയും ഏറ്റെടുത്തു. കലാപ്രവര്‍ത്തകര്‍ തമ്പടിച്ച ഇവിടം, 'ബുദ്ധിജീവികളു'ടെ കലാനിര്‍മാണങ്ങളാല്‍ നിറഞ്ഞു. 500 വര്‍ഷത്തിലധികം പഴക്കമുള്ള ഈ തറവാടിനുമുന്നില്‍ നഗ്നനായ പുരുഷരൂപമുള്‍പ്പടെയുള്ള നിരവധി സൃഷ്ടികള്‍ ഇന്ന്‌ കാണുവാന്‍ സാധിക്കും. ഏതാനം വര്‍ഷങ്ങള്‍ക്കു മുമ്പ്് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന ശില്‍പ്പശാലയില്‍, ലോകപ്രശസ്ത ശില്‍പ്പികള്‍
നിര്‍മിച്ചവയാണിവയൊക്കെ.

ഐതിഹ്യം
ദ്വാപരയുഗത്തിൽ, അസുരരാജാവായ കംസൻ ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രനാൽ വധിക്കപെടുമെന്നു അറിയുകയാൽ ഗർഭിണിയായ തന്റെ സഹോദരിയെയും ഭർത്താവിനെയും കാരാഗ്രഹത്തിലടച്ചു.എട്ടാമത്തെ പുത്രനെ പ്രതീക്ഷിചിരുന്ന കംസൻ പക്ഷെ ഒരു പെൺകുഞ്ഞിനെയാണ് കാണാനിടയായത്. ദേവകിയും വസുദേവരും തങ്ങൾക്കുണ്ടായ ആൺകുട്ടിയെ ഗോകുലത്തിലെ നന്ദഗോപനും യശോധക്കുമുണ്ടായ പെൺകുട്ടിയുമായി കൈമാറിയിരുന്നു. എന്നിട്ടും കംസൻ ആ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ ആ കുഞ്ഞ് കംസന്റെ കൈയിൽ നിന്ന് തെന്നി മാറി ആകാശത്തിലേക്ക് ഉയർന്നു; ഒരു നക്ഷത്രം പോലെ തിളങ്ങി. ആ വെളിച്ചം ആദ്യം വീണ സ്ഥലത്ത്, ഭഗവതി വസിക്കുവാൻ വന്നു എന്ന വിശ്വാസത്തിനാൽ, 'ഇരിന്നോൾ' എന്ന പേര് ലഭിച്ചു. ഇരിന്നോൾ എന്ന പേര് കാലക്രമേണ 'ഇരിങ്ങോൾ' എന്നായി മാറി.

ദേവീ വിഗ്രഹം സ്വയംഭൂവാണെന്ന് കരുതപ്പെടുന്നു. നെയ്പായസവും ശർക്കര പായസവും,ഗോതമ്പുകൊണ്ട് തയാറാക്കിയ പ്രത്യേകതരം പായസമായ ചതുസ്സ്തം എന്നിവയാണ് പ്രധാന വഴിപാടുകൾ. വിവാഹം, കെട്ടുനിറ, രാമായണ വായന എന്നിവ ക്ഷേത്രത്തിൽ നടത്താറില്ല. സുഗന്ധപുഷ്പങ്ങളോ അവ ചൂടിയിരിക്കുന്ന സ്ത്രീകളെയോ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കാറില്ല. കാവിനു ചുറ്റുമുള്ള വൃക്ഷങ്ങളിൽ ദൈവാംശമുള്ളതായി വിശ്വസിക്കപെടുന്നു. അതിനാൽ ഇവിടെയുള്ള മരങ്ങൾ ഒരു കാരണവശാലും മുറിക്കാറില്ല. താഴെ വീണ് കിടക്കുന്ന മരത്തടിപോലും മറ്റൊരു ആവശ്യത്തിനായി ഉപയോഗിക്കാറില്ല.

വൃശ്ചിക മാസത്തിലെ കാർത്തിക പ്രാധാന്യമുള്ള ദിവസമാണ്. ആ ദിവസം ദേവിയെ ദർശിക്കുന്നവർക്ക് ദീർഘായുസ്സും അവിവാഹിതരായ യുവതികൾക്ക്‌ മംഗല്യസൗഖ്യവും നൽകി ദേവി അനുഗ്രഹിക്കും എന്നാണ് വിശ്വാസം.

No comments:

Post a Comment