ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, November 20, 2016

കാന്തമല

ശ്രീപരശുരാമന്‍ സ്ഥാപിച്ച ശാസ്താക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട അഞ്ച് ശാസ്താക്ഷേത്രങ്ങളാണ് അച്ചന്‍കോവില്‍ , ആര്യങ്കാവ്, കുളത്തൂപുഴ, കാന്തമല, ശബരിമല എന്നിവ . കുളത്തൂ പുഴയില്‍ ബാല്യം ,ആര്യങ്കാവില്‍ കൗമാരം, അച്ചന്‍കോവിലില്‍ ഗൃഹസ്ഥം, ശബരിമലയില്‍ സന്യാസം , കാന്ത മലയില്‍ വാനപ്രസ്ഥം എന്നിങ്ങനെയാണ് ശാസ്താക്ഷേത്രങ്ങളില്‍ ഭഗവാന്‍റെ ഭാവം . ഇതില്‍ മോക്ഷാവസ്ഥയിലുള്ള കാന്തമല ക്ഷേത്രം മാത്രം വനത്തിലെവിടെയോ മറഞ്ഞുകിടക്കുകയാണ് . മകരജ്യോതി തെളിയുന്ന പൊന്നമ്പല മേടാണ് കാന്തമല എന്ന വാദം നിലവിലുണ്ട് . നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രാവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെ കാണാം എന്നത് ഈ വാദത്തിനു ബലം നല്‍കുന്നുമുണ്ട് . എന്നാല്‍ പൊന്നമ്പലമേട് ശബരിമലയുടെ മൂല സ്ഥാനമായത് കൊണ്ട് ഈ വാദവും തെറ്റാവാനേ വഴിയുള്ളൂ. സഹ്യപർവ്വത നിരകളിലാണ് ഈ അഞ്ച് ക്ഷേത്രങ്ങളുടെ സ്ഥാനം. ക്ഷേത്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന നിഗൂഡമായ പാതകള്‍ ഉണ്ടെന്നും , ഒരു ക്ഷേത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് ആകാശദൂരവും തുല്യമാണെന്നും വിശ്വസിക്കുന്നു . കാന്തമല എവിടെയെന്ന് കണ്ടുപിടിക്കാന്‍ പല അന്വേഷണങ്ങള്‍ നടത്തിയെങ്കിലും കാടിന്‍റെ അഗാധതയിൽ എവിടെയോ മനുഷ്യസ്പര്‍ശം ഏല്‍ക്കാതെ കാന്തമലയെ പ്രകൃതി തന്നെ ഒളിപ്പിച്ചു വച്ചിരിക്കുകയാണ് !!! . അച്ചന്‍കോവില്‍ ധര്‍മ്മശാസ്താവിന്‍റെ തിരുവാഭരണങ്ങളില്‍ കാന്തമല ശാസ്താവിന്‍റെതെന്ന് കരുതുന്ന വാളാണ് പ്രധാനം. ഈ തങ്കവാള്‍ കാട്ടിനുള്ളില്‍ വെച്ച് ഒരു ആദിവാസിമൂപ്പന് അയ്യപ്പന്‍ സമ്മാനിച്ചെന്നും അദ്ദേഹം അത് അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ എത്തിച്ചെന്നുമാണ് ഐതിഹ്യം. ഈ വാളാണ് ഉത്സവകാലത്ത് പത്തുദിവസം അച്ചന്‍കോവില്‍ ശാസ്താവിന്‍റെ അരികില്‍ സ്ഥാപിക്കുക. അജ്ഞാതമായ കാന്തമല ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാലുള്ള പുണ്യംകൂടി അച്ചന്‍കോവില്‍ ഉത്സവം കണ്ടുതൊഴുതാല്‍ ലഭിക്കുമെന്ന വിശ്വാസം ...
ശ്രിതജനപ്രിയം ചിന്തിതപ്രദം ശ്രുതിവിഭൂഷണം സാധുജീവനം ശ്രുതി മനോഹരം ഗീതലാലസം ഹരിവരാസനം ദേവമാശ്രയേ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ...

സ്വാമിശരണം

No comments:

Post a Comment