ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, November 22, 2016

ഗണേശ മന്ത്രങ്ങള്‍


1. ഓം ഗണേശായ നമഃ
2. ഓം ഏകദന്തായ നമഃ
3. ഓം ഹേരംബായ നമഃ
4. ഓം വിഘ്‌നായകായ നമഃ
5. ഓം ലംബോദരായ നമഃ
6. ഓം ശൂര്‍പ്പകര്‍ണ്ണായ നമഃ
7. ഓം ഗജവക്ത്രായ നമഃ
8. ഓം ഗുഹാഗ്രജായ നമഃ


ഈ നാമങ്ങള്‍ ഓര്‍മ്മിക്കാനുള്ള പദ്യംകൂടി കുറിക്കാം.

ഗണേശമേകദന്തം ഗൃഹരംബം വിഘ്‌നായകം
ലംബോദരം ശൂര്‍പ്പകര്‍ണ്ണം ഗജവക്ത്രം ഗുഹാഗ്രജം


അര്‍ത്ഥം ഗ്രഹിച്ച് മന്ത്രം ജപിക്കുന്നതാണ് ഉത്തമമായിട്ടുള്ളത്. അതുകൊണ്ട് ഓരോ നാമത്തിന്റേയും അര്‍ത്ഥം കൂടി ചുരുക്കത്തില്‍ പ്രതിപാദിക്കാം.

1. ഗണേശായ നമഃ

ജ്ഞാനാര്‍ത്ഥവാചകമോ ഗശ്ചണശ്ച നിര്‍വാണവാചകഃ
തയോരീശം പരം ബ്രഹ്മ ഗണേശം പ്രണമാമൃഹം
‘ഗജ്ഞാനാര്‍ത്ഥത്തേയും ‘ണ’ മോക്ഷത്തേയും വചിക്കുന്നു. അതിനു രണ്ടിനുമീശനാണ് ഗണേശന്‍. ജ്ഞാനത്തേയും മോക്ഷത്തേയും നല്‍കാന്‍ കഴിവുള്ളവന്‍.

2. ഏകദന്തായ നമഃ

ഏകശബ്ദഃ പ്രധാനാര്‍ത്ഥോ ദന്തശ്ച ബലവാചകഃ
ബലം പ്രധാനം സര്‍വ്വസ്മാദേകദന്തം നമാമൃഹം,
ഏകമായ പ്രധാനമായ, എല്ലാത്തിലുമുപരിയായ ദന്തത്തോടു ബലത്തോടുകൂടിയവന്‍,

3. ഹേരംബായ നമഃ

ദീനാര്‍ത്ഥവാചകോ ഹേശ്ച രംബഃ ചാലകവാചകഃ
പാലകം ദീനലോകാനാം ഹേരംബം പ്രണമാമൃഹം
ദീനന്‍ എന്നര്‍ത്ഥത്തെ കുറിക്കുന്നു ‘ഹേ!’ എന്ന ശബ്ദം, ‘രംബഃ’ എന്നതിനു പാലകന്‍ എന്നര്‍ത്ഥം, ദീനന്മാരെ രക്ഷിക്കുന്നവന്‍ എന്ന് ഹേരംബപദത്തിന് അര്‍ത്ഥമാണ്.

4. വിഘ്‌നനായകായ നമഃ

വിപത്തിവാചകോ വിഘ്‌നോ നായകഃ ഖണ്ഡനാര്‍ത്ഥകഃ
വിപത് ഖണ്ഡനകാരം തം പ്രണമേ വിഘ്‌നനായകം.
വിഘ്‌നം എന്നാല്‍ വിപത്ത്, നായകന്‍ എന്നാല്‍ ഖണ്ഡിക്കുന്നവന്‍ (നശിപ്പിക്കുവാന്‍) ആപത്തുകളെ ധ്വാസിക്കുന്നവന്‍. വിഘ്‌നനായകന്‍.

5. ലംബോദരായ നമഃ

വിഷ്ണുദത്തൈശ്ചനൈവേദൈ്യയ്യസ്യ ലംബം പുരോദരം പിത്രാ ദത്തൈശ്ച വിവിധൈര്‍വന്ദേ ലംബോദരം ച തം.
വിഷ്ണവും ശിവനും പ്രസാദമായി അര്‍പ്പിച്ച നൈവേദ്യവിഭവങ്ങളെ കണക്കിലധികം ഭക്ഷിച്ചതുകൊണ്ട് ലംഭമായ ഉദരത്തോടു (കുടവയറോടു) കൂടിയവന്‍,

6. ശൂര്‍പ്പകര്‍ണ്ണായ നമഃ

ശൂര്‍പ്പാകാരൌ ചയത് കര്‍ണ്ണൗ വിഘ്‌നവാരണകാരകൗ സമ്പദൗ ജ്ഞാനരൂപൗ ച ശൂര്‍പ്പകര്‍ണ്ണം നമാമൃഹം.
ഗണപതിയുടെ ചെവികള്‍ മുറം (ശൂര്‍പ്പം) പോലെയുള്ളവയും വിഘ്‌നങ്ങളെ തടുക്കുന്നവയുമാണ്. അവ സമ്പത്തു നല്‍കുന്നവയും ജ്ഞാനസ്വരൂപങ്ങളുമാകുന്നു.

7. ഗജവക്ത്രായ നമഃ

വിഷ്ണുപ്രസാദം മുനിനാ ദത്തം യന്മൂര്‍ദ്ധ്‌നി പുഷ്പകം
തം ഗജേന്ദ്രമുഖം കാന്തം ഗജവക്ത്രം നമാമൃഹം
ഐരാവതത്തില്‍ കയറിസഞ്ചരിച്ചുകൊണ്ടിരുന്ന ഇന്ദ്രനു ദുര്‍വാസാവ് വിഷ്ണുപ്രസാദമായി ലഭിച്ച പാരിജാതം കാഴ്ച വച്ചു. ഗര്‍വ്വിഷ്ഠനായ ഇന്ദ്രന്‍ അതു ഐരാവതത്തിന്റെ മസ്തകത്തില്‍ നിക്ഷേപിച്ചു. പാരിജാതസഹചാരിണിയായ ലക്ഷ്മിദേവി ഐരാവതിശിരസ്സില്‍ അതോടൊപ്പം വാസമുറപ്പിച്ചു. ആ പാരമ്പര്യക്രമത്തില്‍ ഗജസന്തതികള്‍ക്ക് പാരിജാതചൂഡത്വം ലഭിക്കുകുയം ചെയ്തു. ഉത്തമഗജങ്ങളുടെ മസ്തകത്തില്‍ പാരിജാതമുണ്ടെന്നാണ് വിശ്വാസം. ഈ ദിവ്യവൈഭത്തിന്റെ സൂചകമാണ് ഗണപതിക്ക് ഗജമുഖത്വം കല്പിക്കപ്പെട്ടിരിക്കുന്നത്.

8. ഗുഹാഗ്രജായ നമഃ

ഗുഹസ്യാഗ്രേ ച ജാതോ യമാവിര്‍ഭൂതോ ഹരാലയേ
വന്ദേ ഗുഹാഗ്രജം ദേവം സര്‍വദേവാഗ്രപൂജിതം.
സുബ്രഹ്മണ്യന്റെ ജ്യോഷ്ഠനായതുകൊണ്ട് ഗുഹാഗ്രജനായി. മാത്രമല്ല എല്ലാ ദേവപൂജകളിലും അഗ്രപൂജയുള്ളവനുമാണ് ഗണപതി.
ഈ മന്ത്രത്തിന്റെ ഫലശ്രുതിയും മഹാവിഷ്ണു ദേവിയെ പറഞ്ഞു കേള്‍പ്പിക്കുന്നുണ്ട്.


‘പുത്രാഭിധാനം ദേവേഷു പശ്യ വത്സേ! വരാനനേ!
ഏകദന്ത ഇതിഖ്യാതം സര്‍വദേവനസ്‌കൃതം
പുത്രനാമാഷ്ടകം സ്‌ത്രോത്രം സാമവേദോക്തിമീശ്വരീ!
തൃണുഷ്വാവഹിതം മാതഃ! സര്‍വിഘ്‌നഹരം പരം.”


സര്‍വവിഘ്‌നങ്ങളേയും ഹരിച്ച് സര്‍വസമ്പത്തുകളേയും തരുന്ന ഈ മന്ത്രം പതിവായി ജപിക്കുന്നതില്‍ ഭക്തജനങ്ങള്‍ താല്പര്യം പ്രദര്‍ശിപ്പിക്കേണ്ടതാണ്. മന്ത്രജപത്തിനു മുമ്പ് മഹാഗണപതിയുടെ ഒരു ധ്യാനാശ്ലോകം ചൊല്ലി ആ രൂപധ്യാനത്തോടുകൂടി മന്ത്രോച്ഛാരണം ചെയ്യുവാന്‍ ശ്രദ്ധിക്കണം. വിഘ്‌നനിവാരണവും അഭീഷ്ടലാഭവും കൈവന്നുകൂടുമെന്നു പൂര്‍ണ്ണമായി വിശ്വസിക്കുക

ഓം ഗണേശായ നമഃ

No comments:

Post a Comment