പുരാണങ്ങളിലെ കഥാപാത്രങ്ങളില്‍ ആദര്‍ശപുരുഷനായി വാഴ്ത്തപ്പെടുന്നയാളാണ് ശ്രീരാമന്‍. ധര്‍മം കാക്കാന്‍ അഗ്നിശുദ്ധി വരുത്തിയ സീതാദേവിയെപ്പോലും ഉപേക്ഷിയ്ക്കാന്‍ തയ്യാറായ കഥാപാത്രം.
ഭഗവാന്‍ വിഷ്ണുവിന്റെ ഒരു അവതാരമാണ് ശ്രീരാമൻ. ശ്രീരാമന്റെ മരണത്തെക്കുറിച്ചും പല ഐതിഹ്യങ്ങളുമുണ്ട്. ധര്‍മസംസ്ഥാപനത്തിനായി 11,000 വര്‍ഷം ശ്രീരാമന്‍ രാജ്യം ഭരിച്ചുവെന്നാണ് പത്മപുരാണത്തില്‍ പറയുന്നത്. ഇതിനു ശേഷം മക്കളായ ലവ-കുശന്മാരാണ് നാടു ഭരിച്ചത്. ശ്രീരാമന്റെ അവസാനത്തെക്കുറിച്ച് ശ്രീരാമന്റെ മരണത്തെക്കുറിച്ച് പത്മപുരാണം പറയുന്നതെന്താണെന്നറിയൂ,
ഒരിക്കല്‍ ഒരു സന്ന്യാസി വന്ന് രാമനോട് സംസാരിയ്ക്കണമെന്നു പറഞ്ഞു. ഇതനുസരിച്ച് രാമന്‍ സന്ന്യാസിയോടൊപ്പം ഒരു മുറിയില്‍ പ്രവേശിച്ചു. സഹോദരനായ ലക്ഷ്ണനോട് മുറിയിലേയ്ക്ക് ആരെയും കടത്തി വിടരുതെന്നും പറഞ്ഞു. സന്ന്യാസിയുടെ വേഷം ധരിച്ചെത്തിയത് കാലമായിരുന്നു. രാമന്റെ ആഗമനോദ്ദേശ്യം പൂര്‍ത്തിയായതായും വിഷ്ണുവിന്റെ അവതാരമാണ് രാമനെന്നും വൈകുണ്ഠത്തിലേയ്ക്കു തിരിച്ചു പോകാറായതായും സന്ന്യാസിയായെത്തിയ കാലം രാമനെ അറിയിച്ചു. ഇതേ സമയത്താണ് ദുര്‍വാസാവ് മഹര്‍ഷി മുറിയ്ക്കു പുറത്തെത്തി രാമനെ കാണണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ലക്ഷ്ണന്‍ ഇത് ആദ്യം അനുവദിച്ചില്ല. കോപം പൂണ്ട ദുര്‍വാസാവ് ശപിയ്‌ക്കുമെന്നു പറഞ്ഞതിനാല്‍ ലക്ഷ്ണന്‍ ചിന്താക്കുഴപ്പത്തിലായി. പെട്ടെന്നാണ് തനിക്കും ഭൂമിയില്‍ നിന്നും വിട വാങ്ങാനുള്ള സമയമായെന്ന് ലക്ഷ്ണന്‍ തിരിച്ചറിഞ്ഞത്. ഇതോടെ ലക്ഷ്മണന്‍ സരയൂ നദിയിലേയ്ക്കിറങ്ങി ജീവത്യാഗം ചെയ്ത് അനന്തനായി മാറി. ലക്ഷ്ണന്റെ വിയോഗത്തെ പറ്റിയറിഞ്ഞ രാമനും രാജ്യഭാരം മക്കളെ ഏല്‍പ്പിച്ച് സരയൂവില്‍ ഇറങ്ങി വിഷ്ണുരൂപം ധരിച്ച് അനന്തനില്‍ വീണ്ടും ശയനരൂപിയായി മാറിയെന്നാണ് പത്മപുരാണം പറയുന്നത്.
No comments:
Post a Comment