ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, November 18, 2016

ദക്ഷിണാമൂർത്തി

ദക്ഷിണാ എന്ന പദത്തിന് ബുദ്ധിയെന്നും വലത് എന്നും തെക്കുദിക്കെന്നും അർത്ഥം കല്പിക്കപ്പെട്ടിരിക്കുന്നു. ഏതൊന്നിനെ സാക്ഷാത്കരിക്കു
ന്നതിന് ബുദ്ധി ഉപകരണമാണോ ആ ബുദ്ധി ദക്ഷിണാമൂർത്തി.

ബ്രഹ്മാവുകാരമായ ബുദ്ധിവൃത്തിയിൽ പ്രതിഫലിതമായി അഭിമുഖമായിരിക്ക
ുന്ന ശിവൻതന്നെ ദക്ഷിണാമൂർത്തി. ശിവൻ ജ്ഞാനശക്തിരൂപനായി സ്ഥിതിചെയ്യുന്നു.

പിതാവായ ദക്ഷന്റെ യാഗാഗ്നിയിൽ ദേഹാർപ്പണം ചെയ്ത സതീദേവിയുടെ വേർപാടിൽ വിരഹിതനായിത്തീർന്ന പരമേശ്വരൻ ദുഃഖം സഹിക്കവയ്യാതെ ഹിമവാന്റെ നെറുകയിൽ പേരാലിന്റെ ചുവട്ടിൽ തെക്കോട്ട് തിരിഞ്ഞിരുന്ന് അനേകകാലം തപസ്സനുഷ്ഠിച്ചു. സതി ഹിമവാന്റെ പുത്രിയായി പുനർജ്ജനിച്ച് വീണ്ടും തന്റെ പത്നിയാകുവോളം ഈ തപോവ്രതം പരമേശ്വരൻ അനുഷ്ഠിച്ചുവരവേ സനകാദികളും ദേവന്മാരും ഋഷിമാരും മറ്റു പലരും ശിവസന്നിധിയിലെത്തി പരമതത്വത്തെക്കുറിച്ചുള്ള അവരുടെ സംശങ്ങൾക്ക് പരിഹാരം നേടിപ്പോന്നു. തന്നെ സമീപിച്ചവർക്കെല്ലാം മഹത്തും പരാമവുമായ ജ്ഞാനം പ്രദാനംചെയ്തുകൊണ്ട് ദക്ഷിണാഭിമുഖനായിരുന്ന പരമശിവൻ അങ്ങനെ ദക്ഷിണാമൂർത്തിയെന്ന് പ്രകീർത്തിക്കപ്പെട്ടു. അതോടെ എല്ലാവർക്കും ഗുരുവായി, ലോകഗുരുവായിത്തീരുകയും ചെയ്തു.
ദക്ഷിണാമൂർത്തിയെ ദേവന്മാർ പോലും മഹാഗുരുവായി പരിഗണിച്ച് എല്ലാവിദ്യകളുടെയും നിധിയായും ലൗകിക രോഗത്തിനുള്ള പ്രത്യൗഷധമായും സകലലോകത്തിനും ഗുരുവായും ആദരിച്ചു. അതുകൊണ്ട് സർവ്വഗുരുവാകുന്ന ദക്ഷിണാമൂർത്തിയ
െ സങ്കല്പിച്ചുകൊണ്ടുള്ള ഗുരുപൂജയാണ് സർവ്വോത്തമമായിട്ടുള്ളത്.

No comments:

Post a Comment