ഓരോ തുള്ളി മഴയ്ക്കും നാം ദതീചിയോടു കടപ്പെട്ടിരിക്കുന്നു
ഇന്ദ്രന്‍ വജ്രായുധം നിര്‍മ്മിച്ചത്വജ്രം കൊണ്ടല്ല, സ്വര്‍ണ്ണംകൊണ്ടുമല്ല; ദധീച മുനിയുടെഅസ്ഥി കൊണ്ടാണ്.ലോകക്ഷേമത്തിനായിജീവത്യാഗം ചെയ്ത ദധീച മുനി പ്രസിദ്ധനായ ഭൃഗു മഹര്‍ഷിയുടെ പുത്രനായിരുന്നു.
ദധീചന്‍സാധാരണ മുനിബാലന്മാരെപ്പോലെ ബാല്യത്തില്‍തന്നെ തപസ്സ് തുടങ്ങി. സരസ്വതീനദീതടമാണ് ദധീചന്‍ത പസ്സിനായി തെരഞ്ഞെടുത്തത്. ദധീചന്റെ തപ:ശക്തി കൊടുമ്പിരി കൊണ്ടതോടെ ഇന്ദ്രന് ഇരിക്കപ്പൊറുതി ഇല്ലാതായി. തനിക്ക് സ്ഥാനചലനം സംഭവിക്കുമെന്ന് ഭയന്ന ഇന്ദ്രന്‍ ദേവനര്‍ത്തകി അലംബുഷയെ വരുത്തി വിവരം ധരിപ്പിച്ചു. അലംബുഷ സരസ്വതീ നദിക്കരയില്‍ പ്രത്യക്ഷയായി.
ദേവകന്യകയുടെ പാദസ്പര്‍ശമേറ്റ് സരസ്വതീ നദീതടം പുളകമണിഞ്ഞു. അലംബുഷ നദീതടം ഒരു നോക്ക് കണ്ടു. കത്തി ജ്വലിച്ചു നില്‍ക്കുന്ന സൂര്യന് താഴെ വരണ്ടുണങ്ങി നില്‍ക്കുന്ന വൃക്ഷലതാദികള്‍. അലംബുഷ ഒന്ന് നോക്കിയതേയുള്ളൂ ഗ്രീഷ്മം വസന്തത്തിന് വഴി മാറി. മരങ്ങള്‍ നൊടിയിടയില്‍ തളിരിട്ടു ..... പൂവിട്ടു. മധുവുണ്ട് വണ്ടുകള്‍ മൂളി; കുയിലുകള്‍ പാടി. ഇളം കാറ്റ് എമ്പാടും വീശിയടിച്ച്ച്ചു.ഇലകള്‍ മര്‍മ്മരം കൊണ്ടു. സരസ്വതീ നദിയില്‍കൊച്ച്ചോളങ്ങള്‍ നൃത്തം വെച്ചു.
കണ്ണടച്ച് ധ്യാനത്തിലിരുന്നമുനിയുടെ മുന്‍പില്‍വിലാസവതിയായി അവള്‍ ലാസ്യനൃത്തമാടി. മുനി അനങ്ങിയില്ല. ദേവേന്ദ്രന്‍ കാറ്റിന്റെ രൂപംപ്രാപിച്ച് അലംബുഷയുടെ ഉടുപുടവ ഉരിഞ്ഞ് കാറ്റില്‍പറത്തി. വിവസ്ത്രയായി അവള്‍ നൃത്തം തുടര്‍ന്നു. അലംബുഷ മുനിയുടെമുന്‍പില്‍ ഒന്നും മറച്ചു വച്ചില്ല. മുനി മെല്ലെകണ്ണ് തുറന്നു. അലമ്ബുഷയുടെ നഗ്നത കണ്ടമുനിയില്‍ വൈകാരിത ഭാവം സടകുടഞ്ഞ് എണീറ്റു. അവളുടെനഗ്നനൃത്തച്ച്ചുവടില്‍ പുഷ്പങ്ങള്‍ ഉദിര്‍ത്ത് പുഷ്പശയ്യയൊരുക്കി തലകുമ്പിട്ടു നില്‍ക്കുകയാണ് അശോകവും പൂവാകയും ചെമ്പകവും. മാനുകളുടെ ക്രീഡയും മത്തു പിടിപ്പിക്കുന്നനാനാ തരംപുഷ്പങ്ങളുടെസുഗന്ധവും മുനിക്ക്‌പ്രചോദനമായി. അലമ്ബുഷയുടെ നൃത്തം സകല അതിര്‍വരമ്പുകളും ലംഘിച്ചതോടെ അധിക നേരംപിടിച്ചു നില്‍ക്കാനാകാതെ മുനിക്ക് സ്കലനമുണ്ടായി. ഇതെല്ലാം കണ്ടുകാമമോഹിതയായി നിന്ന സരസ്വതീ നദി മുനിബീചം ഏറ്റുവാങ്ങി തന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു.
ഗര്‍ഭിണിയായ സരസ്വതീ നദി താമസിയാതെ ഒരു പുത്രനെ പ്രസവിച്ചു. കുഞ്ഞിനേയും കൂട്ടി സരസ്വതി ദാധീച്ചനെ ചെന്ന് കണ്ടു വൃത്താന്തമെല്ലാം മുനിയെ പറഞ്ഞ് കേള്‍പ്പിച്ചു. മുനി കുഞ്ഞിനെ അനുഗ്രഹിച്ചു. അവനു സാരസ്വതന്‍ എന്ന് പേരിടണമെന്ന് മുനി അരുളി ചെയ്തു. മാത്രമല്ല മഴ പെയ്യിക്കാനുള്ള മന്ത്രം കുഞ്ഞിനു ഉപദേശിച്ചു കൊടുക്കുകയും ചെയ്തു.
ഒരിക്കല്‍ ഭൂമി മുഴുവന്‍ അസുരന്മാരെക്കൊണ്ട് നിറഞ്ഞു. വൃത്രന്റെ നേതൃത്വത്തില്‍ അവര്‍ ഭൂമിയും സ്വര്‍ഗ്ഗവും കീഴടക്കി. വൃത്രനെ തോല്‍പ്പിക്കാന്‍ ഇന്ദ്രനായില്ല. ഒടുവില്‍ ദധീചന്റെ കൈവശമുണ്ടായിരുന്ന ഒരു കുതിരത്തലക്ക് അസാമാന്യ ശക്തിയുണ്ടെന്ന് മനസ്സിലാക്കിയ ഇന്ദ്രന്‍ അത് തേടിയിറങ്ങി. ശര്യണം എന്ന സ്ഥലത്ത് ഒരു സരസ്സില്‍ കണ്ടെത്തിയ കുതിരത്തലയുടെ അസ്ഥി കൊണ്ട് ദധീചന്റെ സഹായത്തോടെ ഇന്ദ്രന്‍ അനേകം അസുരന്മാരെ കൊന്നൊടുക്കി. എന്നാല്‍ വൃത്രനോട് മാത്രം ഇന്ദ്രന്റെ കളി വിലപ്പോയില്ല. അക്കാലത്ത് ഇന്ദ്രന് ആകാശ ദേശം നിറയെ മേഘങ്ങളാകുന്ന ആട്ടിന്‍പറ്റമുണ്ടായിരുന്നു. വൃത്രന്‍ അവയെ തെളിച്ച് പര്‍വതത്തിലുള്ള തന്റെ കോട്ടയില്‍ കൊണ്ട് പോയി അടച്ചു. അതോടെ മഴ പെയ്യാതായി. ഭൂമിയില്‍ ശക്തിയായ വരള്ച്ച്ചയുണ്ടായി. ജനങ്ങള്‍ പട്ടിണിയിലായി. മഴ പെയ്യാനായി ഇന്ദ്ര പ്രീതിക്കായി ജനങ്ങള്‍ യാഗങ്ങള്‍ നടത്തി. ഇത് കണ്ട് മനസ്സലിഞ്ഞ ഇന്ദ്രന്‍ തന്റെ സൈന്യ സന്നാഹങ്ങളോടെ വൃത്രാസുരന്റെ കോട്ടയെ ലക്ഷ്യമായി നടന്നു. എന്നാല്‍ കോട്ടവാതില്‍ തള്ളിത്തുറക്കാന്‍ ഇന്ദ്രന്റെ സൈന്യത്തിനായില്ല. ഒടുവില്‍ ഇന്ദ്രന്‍ ബ്രഹ്മാവിന്റെ സഹായം തേടി.
"വൃത്രന്റെ ശക്തിയുടെ രഹസ്യം ഭൂമിയില്‍ പോയി മുനിമാരോട് ചോദിക്കൂ അവര്‍ പറഞ്ഞ് തരും" ബ്രഹ്മാവ് പറഞ്ഞു.
ഇന്ദ്രന്‍ ഭൂമിയില്‍ വന്നു വൃത്രന്റെ ശക്തിയുടെ രഹസ്യം ഋഷിമാരോട് ചോദിച്ചു.
"വജ്രായുധത്തിനു മാത്രമേ വൃത്രനെ കീഴ്പെടുത്താനാവൂ". മുനിമാര്‍ ഏക സ്വരത്തില്‍ പറഞ്ഞു.
"വജ്രായുധാമോ! അതെവിടുന്നു കിട്ടും?" കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു ആയുധത്തെപ്പറ്റി കേട്ടപ്പോള്‍ ഇന്ദ്രന്‍ അന്തം വിട്ടു നിന്നു.
"വജ്രായുധം നാളിതുവരെ ആരും ഉപയോഗിച്ചിട്ടില്ല. കൊടിയ താപസിയായ ഒരു മുനിയുടെ നട്ടെ ല്ലെടുത്ത് വേണം വജ്രായുധമുണ്ടാക്കാന്‍. അതും ആ താപസിയുടെ സമ്മതത്തോടെ".
പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതായി ഇന്ദ്രന് തോന്നി. ജീവനോടിരിക്കുന്ന ഒരു മുനിയുടെ നട്ടെല്ല് ചോദിച്ച് ചെന്നാലുള്ള അനുഭവം എന്താകും. അതോര്‍ക്കാന്‍ പോലും ഇന്ദ്രനായില്ല.
ഋഷിമാര്‍ പറഞ്ഞു കേട്ട് സംഭവമറിഞ്ഞ ദധീചി മഹര്‍ഷി ജീവത്യാഗം ചെയ്തു. ദതീചിയുടെ നട്ടെല്ലെടുത്ത് ദേവേന്ദ്രന്‍ വജ്രായുധം നിര്‍മിച്ചു. വജ്രായുധവുമായി സൈന്യ സന്നാഹത്തോടെ തന്റെ നേര്‍ക്ക് വരുന്ന ദേവേന്ദ്രനെ കണ്ട് വൃത്രാസുരന്‍ കിടുകിടാ വിറച്ചു. ദേവേന്ദ്രന്‍ വജ്രായുധം ദേവേന്ദ്രന്റെ നേര്‍ക്ക് പായിച്ചു. അത് കോട്ടയും തകര്‍ത്ത് ഉള്ളില്‍ കടന്ന് വൃത്രന്റെ തലയരിഞ്ഞു വീഴ്ത്തി. ഇന്ദ്രന്റെ സൈന്യം കോട്ടവാതില്‍ തള്ളിത്തുറന്ന് മേഘങ്ങളെ സ്വതന്ത്രരാക്കി. താമസിയാതെ ആകാശത്ത് മഴമേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടു. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം തിമിര്‍ത്തു പെയ്ത മഴയില്‍ കുളിച്ച് ജനങ്ങള്‍ ആകാശത്തേയ്ക്ക് കരങ്ങളുയര്‍ത്തി ഹര്‍ഷാരവം മുഴക്കി.
ആകാശത്ത് നിന്നുതിരുന്ന ഓരോ തുള്ളി മഴയ്ക്കും നാം ദതീചിയോടു കടപ്പെട്ടിരിക്കുന്നു എന്ന് പഴമക്കാര്‍ പറയുന്നു.
No comments:
Post a Comment