ദേവഭൂമിയെന്നറിയപ്പെടുന്ന ഹിമാചല്പ്രദേശിലെ കുളു താഴ്വരയില് നിന്നും 45 കിലോമീറ്റര് അകലെയാണ് ഹിന്ദുക്കളുടേയും സിക്കുകാരുടേയും പുണ്യ തീര്ത്ഥാടനകേന്ദ്രമായ മണികരണ് ക്ഷേത്രം . സമുദ്രനിരപ്പില് നിന്നും 1760 m ഉയരത്തില് സ്ഥിതി ചെയ്യുന്ന മണികരണ്ന്റെ സൌന്ദര്യത്തില് ഹരീന്ദര് പര്വ്വതത്തിനും പാര്വ്വതീനദിയ്ക്കും വലിയ പങ്കാണുള്ളത് .
ശ്രീ പാര്വ്വതീദേവി ധരിച്ചിരുന്ന അമുല്യരത്നകമ്മലുമായി ബന്ധപ്പെട്ട സംഭവമാണ് മണികരണ്ന് പേരു ലഭിക്കാന് കാരണമായത്. ഒരിക്കല് ഇവിടെ വച്ച് ശ്രീപാര്വ്വതീ ദേവിയുടെ വിലപ്പെട്ട രത്നങ്ങള് പതിച്ച കമ്മല് തടാകത്തില് നഷ്ടപ്പെട്ടു. ഇത് കണ്ടുപിടിക്കാന് മഹാദേവന് തന്റെ ഭൂതഗണങ്ങളെ നിയോഗിച്ചെങ്കിലും അവര്ക്ക് കണ്ടെത്താനായില്ല. ഇതില് കോപാക്രാന്തനായ ഭഗവാന് തന്റെ തൃക്കണ്ണ് തുറന്നുവെന്നും അതിന്റെ ഫലമായി ഭൂമി പിളര്ന്ന് എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്ര അമൂല്യ രത്നങ്ങള് ഉണ്ടായെന്നുമാണ്
ഐതീഹ്യം .
സിക്ക് മതസ്ഥാപകനായ ഗുരു നാനാക്ക് തന്റെ അഞ്ച് ശിഷ്വന്മാര്ക്കൊപ്പം മണികരണില് സന്ദര്ശനം നടത്തിയെന്ന വിശ്വാസമാണ് മണികരണ്െ സിക്കുമതസ്ഥരുടെ കൂടി പുണ്യഭൂമിയാക്കുന്നത്. മഞ്ഞുമൂടിയ മലനിരകള്ക്കും പച്ചപ്പ് നിറഞ്ഞ താഴ്വാരങ്ങള്ക്കും ഇടയിലൂടെ ഒഴുകുന്ന പാര്വ്വതിനദി സമ്മാനിക്കുന്ന കാഴ്ചയുടെ ഉത്സവം അനുഭവിക്കാന് നിരവധി സഞ്ചാരികളാണ് മണികരണിലെത്തുന്നത്.
ചൂടുവെള്ളം ഒഴുകുന്ന രണ്ട് നീരുറവകള് മണികരനിലെ അത്ഭുതക്കാഴ്ച്ച
കളാണ്. ഗുരുനാനാക്ക് ഗുരുദ്വാരയെക്കൂടാതെ പാര്വ്വതീ നദീതീരത്താണ് ഇത്തരത്തില് മറ്റൊരു നീരുറവയുള്ളത്.
മഹാപ്രളയത്തിനു ശേഷം മനു , മനുഷ്യകുലത്തിന്റെ ആദ്യ ആവാസസ്ഥാനം മണികരണിലാണ് സൃഷ്ടിച്ചത് എന്നും ഐതീഹ്യമുണ്ട് .
17 ആം നൂറ്റാണ്ടില് രാജാ ജഗത്ത്സിംഗ് മണികരണില് പുന:നിര്മ്മിച്ച ശ്രീരാമചന്ദദേവകത്രം ഇന്ന് സഞ്ചാരികളുടേയും തീര്ത്ഥാടകരുടേയും പ്രധാന താവളങ്ങളിലൊന്നാണ്. ഭഗവാന് മഹാവിഷ്ണുവിന്റെ ഏഴാം അവതാരവും അയോധ്യയിലെ രാജാവുമായിരുന്ന ശ്രീരാമന് അയോധ്യയില് നിന്നും മണികരണിലേക്ക് മാറ്റി സ്ഥാപിച്ച ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം.
1905 ലുണ്ടായ ഭുചലനത്തില് ചരിഞ്ഞുപോയ നിലയിലാണ് ഇന്നും ഈ ക്ഷേത്രമുള്ളത്. റിക്ടര് സ്കെയിലില് 8.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്. ഏപ്രില് മുതല് ജൂണ് വരെയുള്ള വേനല്ക്കാലമാണ് മണികരണിലേക്കുള്ള യാത്രയ്ക്ക് ഏറ്റവും യോജിച്ച സമയം.
No comments:
Post a Comment