ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, December 27, 2016

രാമകഥാസാഗരം

ആസുരഭാവങ്ങളും തമസ്സും നിറഞ്ഞ മൂഢമനസ്സിനെ മുനിമാരുമായുള്ള സത്സംഗവും രാമനാമജപവുമാണ് മുനിപുംഗവനായും ആദികവിയായും ഭക്തോത്തംസമായ രാമായണ കര്‍ത്താവായും മാറ്റിയെടുത്തത്. സജ്ജനസംസര്‍ഗത്തിന്റെ വിലയും ഫലവും, ഭഗവത് നാമകീര്‍ത്തനത്തിന്റെ ശക്തിയും മാഹാത്മ്യവും ജീവിതയാത്രയുടെ ലക്ഷ്യവും പ്രാധാന്യവും എല്ലാം വാല്മീകി മഹര്‍ഷിയുടെ കഥയില്‍ത്തന്നെ ബീജരൂപേണ വര്‍ത്തിക്കുന്നു.


ആദികാവ്യമായ രാമായണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന് ലഭിച്ചിരിക്കുന്ന സാര്‍വത്രികമായ അംഗീകാരമാണ്. ഹിന്ദുമതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു കാവ്യം എന്നതിലുപരി ജീവിതത്തിന് വഴികാട്ടിയായ വിശുദ്ധഗ്രന്ഥമാണ് രാമായണം. അമൂല്യമായ തത്വദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ധര്‍മശാസ്ത്രഗ്രന്ഥമായും ഒരു കാലഘട്ടത്തിലെ സാമൂഹിക-സാംസ്‌കാരിക ചരിത്രമായും ഇതിഹാസകാവ്യമായും രാമായണം പരിലസിക്കുന്നു.



ഈശ്വരസാക്ഷാത്കാരം

ഓരോ ആത്മാവിലുമുള്ള ദൈവികതയെ കണ്ടെത്തലും അതിന്റെ ബഹിരാവിഷ്‌കരണവുമാണ് ജീവിതലക്ഷ്യം എന്നാണ് വിവേകാനന്ദ സ്വാമികള്‍ പറഞ്ഞിട്ടുള്ളത്. രാമായണകഥയുടെ കര്‍ത്താവായ വാല്മീകിയുടെ ജീവിതം തന്നെ അതിനുദാഹരണമാണ്. ബ്രാഹ്മണനായി ജനിച്ചെങ്കിലും ബ്രഹ്മകര്‍മങ്ങളെല്ലാം വെടിഞ്ഞ് വഴിപോക്കരെ കൊള്ളചെയ്തും മറ്റും നടന്നിരുന്നവനാണ് താനെന്ന് ആത്മകഥാപ്രസംഗത്തില്‍ അദ്ദേഹം ശ്രീരാമനെ കേള്‍പ്പിക്കുന്നുണ്ട്.
ആസുരഭാവങ്ങളും തമസ്സും നിറഞ്ഞ ആ മൂഢമനസ്സിനെ മുനിമാരുമായുള്ള സത്സംഗവും രാമനാമജപവുമാണ് മുനിപുംഗവനായും ആദികവിയായും ഭക്തോത്തംസമായ രാമായണ കര്‍ത്താവായും മാറ്റിയെടുത്തത്. സജ്ജനസംസര്‍ഗത്തിന്റെ വിലയും ഫലവും, ഭഗവത് നാമകീര്‍ത്തനത്തിന്റെ ശക്തിയും മാഹാത്മ്യവും, ജീവിതയാത്രയുടെ ലക്ഷ്യവും പ്രാധാന്യവും എല്ലാം വാല്മീകി മഹര്‍ഷിയുടെ കഥയില്‍ത്തന്നെ ബീജരൂപേണ വര്‍ത്തിക്കുന്നു. രത്‌നാകരനായിരുന്ന തസ്‌കരന്‍ വാല്മീകിയായി രാമായണംകൊണ്ട് ലോകത്തെ അനുഗ്രഹിച്ചു. മഹത്തായ ചരിതമാണ് രാമായണം വഴി ലഭ്യമാകുന്നത്.
ആസുരഭാവത്തിനടിമപ്പെട്ട് കട്ടും പിടിച്ചുപറിച്ചും സ്വന്തം മടിശീല വീര്‍പ്പിക്കാന്‍ മാത്രം ഉത്സുകരായി കുടുംബത്തെയും സമുദായത്തെയും അധോഗതിയിലേക്ക് വലിച്ചിഴക്കുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട്. അതുകൊണ്ട് സ്ഥായിയായ സന്തോഷത്തിനും സുഖത്തിനും നാം അര്‍ഹരല്ലാതായിരിക്കുന്നു.


രാമകഥാശ്രവണം അത്യാവശ്യം

ആ അര്‍ഹത വീണ്ടുകിട്ടണമെങ്കില്‍ നല്ല കഥകളെ കേട്ട്, സ്വാര്‍ത്ഥതാല്‍പര്യങ്ങളെ കുറച്ചെങ്കിലും വെടിഞ്ഞ് ആത്മബോധത്തോടും ഈശ്വരാര്‍പ്പണഭാവത്തോടുംകൂടി സൃഷ്ടിയെ മുഴുവനും സ്‌നേഹിക്കാനും ആദരിക്കാനും സേവിക്കാനും നാം പഠിക്കണം. അതിനുള്ള പ്രചോദനം രാമായണ പാരായണത്തിലൂടെ നമുക്ക് ലഭ്യമാകണം. വാല്മീകി മഹര്‍ഷിയുടെ അനുഗ്രഹംകൊണ്ട് മനസ്സ് നമ്മുടെ ശുദ്ധസാത്വികമായ ജ്ഞാനത്താല്‍ പ്രകാശിതമായിത്തീരട്ടെ.


കൂജന്തം രാമരാമേതി, മധുരം
മധുരാക്ഷരം
ആരുഹ്യ കവിതാശാഖാം,
വന്ദേ വാല്മീകി കോകിലം.
ഇദം പവിത്രം പാപഘ്‌നം
പുണ്യം വേദൈ ശ്ചസമ്മിതം.
യഃ പഠേദ്രാമചരിതം സര്‍വ്വപാപൈ:
പ്രമുച്യതേ
ഏതദാഖ്യാനമായുഷ്യം പഠന്‍
രാമായണം നരഃ
സപുത്ര പൗത്ര സഗുണം
പ്രേത്യസ്വര്‍ഗേ മഹീയതേ.”


ഏതൊരു പ്രബന്ധവും കഥയും ചരിത്രവും ശരിയായി ഉള്‍ക്കൊള്ളണമെങ്കില്‍ അതിന്റെ പിന്നിലുള്ള പശ്ചാത്തലം എന്തെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ കഥയിലടങ്ങിയിരിക്കുന്ന സാരാംശത്തെ പൂര്‍ണമായി ആസ്വദിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയുകയുള്ളൂ. രാമായണകഥയ്ക്ക് വാല്മീകി മനോഹരമായ രൂപമാണ് കൊടുത്തത്. എന്തായിരിക്കും വാല്മീകിയുടെ മനസ്സിലെ വിചാരങ്ങളും വികാരങ്ങളും? എന്തൊരു പ്രചോദനത്താലാണ് ഇത്തരമൊരു ജ്ഞാനഭക്തി സുധാമൃതം അദ്ദേഹത്തില്‍നിന്ന് ഉത്ഭവിക്കാന്‍ ഇടയായത്. ലോകഹിതത്തിനെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രത്യേകം വല്ല ഉദ്ദേശ്യവുമുണ്ടോ അതിനു പിന്നില്‍?



സത്യവും ധര്‍മവും

ഭാരതീയ സംസ്‌കാരത്തിന്റെ ഊടും പാവുമായി നില്‍ക്കുന്നത് സത്യവും ധര്‍മവുമാണ്. പ്രപഞ്ചസൃഷ്ടിയുടെ ആധാരശിലയായ ഏകസത്യത്തെ മനസ്സിലാക്കി, അതിനെ പ്രാവര്‍ത്തികമായ രൂപത്തില്‍ ജീവിതരീതിയാക്കി എടുത്തുകാട്ടിയവര്‍ ഭാരതത്തിലെ ഋഷിവര്യന്മാരാണ്. വേദോപനിഷത്തുക്കളിലെ പ്രതിപാദ്യവിഷയം ഈ സത്യവും അതിന്റെ വ്യാപ്തിയും ആണല്ലോ. ജീവിതലക്ഷ്യമാക്കി അതിനെ ഉയര്‍ത്തിപ്പിടിച്ച്, സത്യാന്വേഷണമാണ് ജീവിതയാത്രയുടെ ഗതി നിര്‍ണയിക്കുന്നത് എന്നവര്‍ കാണിച്ചുതന്നു. അദ്ഭുതമായ ഈ അറിവിനെ ജീവിതരീതിയായി പകര്‍ത്തുന്ന പ്രക്രിയയാണ് ധര്‍മം.


ഇതത്ര എളുപ്പമുള്ള കാര്യമല്ല. ഇതു പരിപൂര്‍ണമായും സാധിച്ചവര്‍ ദൈവതുല്യരാണ്. അവരുടെ ശരീരവും മനസ്സും ബുദ്ധിയും സദാ അചഞ്ചലമായി ആ സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. അങ്ങനെ നിന്നുകൊണ്ട് ലൗകികമായ ജീവിതം നയിക്കുന്നത് സാധ്യമാണോ? അപാകതകള്‍ വല്ലതും വന്നുപോയാല്‍ ലോകത്തിന് മുന്‍പില്‍ സമാരാധ്യനായ ആ വ്യക്തിക്ക് ചുവട് തെറ്റുമല്ലോ? താന്‍ മുറുകെപ്പിടിച്ചുകൊണ്ടിരിക്കുന്ന ആദര്‍ശത്തെ ജനസമക്ഷത്തില്‍ ജീവിതതുല്യമായി പ്രതിഷ്ഠിക്കാന്‍ ഒരുമ്പെടുന്ന വ്യക്തികള്‍ എത്ര വലിയ മഹാപുരുഷന്മാരായിരിക്കും. അവരുടെ കഥകേള്‍ക്കുന്നത് സജ്ജനങ്ങള്‍ക്ക് സന്തോഷവും ആത്മവിശ്വാസവും നല്‍കും. ഈ ലോകത്തില്‍ സത്യവാനായും ധര്‍മിഷ്ഠനായും ഇരുന്നുകൊണ്ട് ലോകഹിതത്തെ മാത്രം കണക്കിലെടുത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മഹാപുരുഷനെപ്പറ്റി മഹാവാക്യം എഴുതാനാണ് വാല്മീകി തയ്യാറെടുത്തത്.



എം. ലക്ഷ്മീ കുമാരി

No comments:

Post a Comment