സമയം രൂപയാണെന്ന് പറയാം. എന്നാല്‍ രൂപയേക്കാള്‍ വിലപ്പെട്ടതാണ് സമയം. രൂപ നഷ്ടപ്പെട്ടാല്‍ അത് വീണ്ടും ഉണ്ടാക്കാന്‍ കഴിയും. എന്നാല്‍ സമയം നഷ്ടപ്പെട്ടാല്‍ അതിന് കഴിയില്ല. കഴിഞ്ഞുപോയ ഒരു നിമിഷത്തെ തീരിച്ചുകൊണ്ടുവരാന്‍ സാധിക്കില്ലെന്ന് നാം ഓര്‍ക്കണം.
ജീവിതമെന്നത് നിമിഷങ്ങളുടെ കൂമ്പാരമാണ്. ഗീത പഠിക്കുന്നതിനും ജപം, കീര്‍ത്തനം, പ്രാര്‍ത്ഥന, ധ്യാനം എന്നിവയ്ക്കും പാവങ്ങളെയും മഹാത്മാക്കളെയും സേവിക്കുന്നതിനും ക്ലാസിലെ പാഠങ്ങള്‍ പഠിക്കുന്നതിനും പൈസയുണ്ടാക്കുന്നതിനും ഓരോനിമിഷവും നന്നായി വിനിയോഗിക്കണം. നാഴികമണിയുടെ ടിക്, ടിക് എന്ന ശബ്ദം ഓരോ നിമിഷവും കടന്നുപോകുന്നു എന്ന് നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയാണ്.
സമയത്തിന്റെ വിലയെക്കുറിച്ച് ഇപ്പോഴെ മനസിലാക്കണം. കളിക്കുന്നതിനും സിനിമകാണുന്നതിനും വായിക്കുന്നതിനും ഇതിനിടെ സമയം കണ്ടെത്തേണ്ടതുണ്ട്. ഇപ്പോള്‍ സമയം പാഴാക്കിയാല്‍ പ്രായമാകുമ്പോള്‍ പശ്ചാത്തപിക്കേണ്ടിവരും. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞും കുറ്റം പറഞ്ഞും സമയം വെറുതെ കളയരുത്. കൃത്യമായ ഒരു ദിനചര്യ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കണം. അതില്‍ മുറുകെ പിടിക്കുകയും വേണം എങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയും.
സ്വാമി ശിവാനന്ദ സരസ്വതി
No comments:
Post a Comment