ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, December 29, 2016

മാതൃഭാഷ


കുട്ടികളെ ചെറുപ്പത്തില്‍ത്തന്നെ മാതൃഭാഷ പഠിപ്പിക്കുവാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. വീട്ടില്‍ സംസാരിക്കുന്നത് മാതൃഭാഷയില്‍ത്തന്നെ ആയിരിക്കണം. നമ്മുടെ സംസ്‌കാരത്തെക്കുറിച്ച് അറിവും അഭിമാനവും ഉണ്ടാകത്തക്കവിധം വേണം കുട്ടികളെ വളര്‍ത്തുവാന്‍.

കുട്ടികള്‍ക്ക് നമ്മുടെ സംസ്‌കാരത്തിന് യോജിച്ച നാമങ്ങള്‍ പേരായി നല്‍കണം. ഭഗവത് കഥകളും മറ്റും പറഞ്ഞുകൊടുത്ത് അവരില്‍ ചെറുപ്പത്തിലേ നല്ല സംസ്‌കാരം വളര്‍ത്തണം. ഒരു കാലത്ത്, എല്ലാവരും കുട്ടിക്കാലത്തുതന്നെ സംസ്‌കൃതഭാഷ പഠിച്ചിരുന്നു. അവരില്‍ അതുകൊണ്ട് ആദ്ധ്യാത്മിക സംസ്‌കാരം വേഗം വേരുറയ്ക്കുകയും ചെയ്തു.


ശാസ്ത്രം പഠിക്കാത്തവര്‍ക്കുപോലും അന്ന് ആദ്ധ്യാത്മിക തത്ത്വങ്ങള്‍ മനസ്സിലാക്കി ജീവിക്കുവാന്‍ കഴിഞ്ഞു.





No comments:

Post a Comment