ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, December 29, 2016

ഉപവാസത്തിന്റെ ഗുണങ്ങള്‍

ഉപവാസംകൊണ്ട് ദീനങ്ങള്‍ മിക്കവാറും ഭേദപ്പെടുന്നു. ഉപവാസം അനുഷ്ഠിച്ചുവരുന്നത് പൊതുവെ ആത്മീയജീവിതം നയിക്കുന്നവരാണ്. ജീവിതത്തില്‍ അല്‍പ സ്വല്‍പം ഉപവാസങ്ങള്‍ അഥവാ അര്‍ദ്ധ ഉപവാസം, ആഴ്ചയില്‍ ഒരിക്കല്‍ വാവുതോറുമുള്ള ഉപവാസങ്ങള്‍ എന്നിവ നല്ലതാണ്. കഠിനവും നീണ്ടതുമായ ഉപവാസങ്ങള്‍ ഗുണത്തെക്കാള്‍ ദോഷമാണുണ്ടാക്കുക.


ഉപവാസക്കാലത്തും അതിനുശേഷവും അത്രയും ദിവസം പൂര്‍ണമായ മനഃസ്വസ്ഥത കൂടി ഉണ്ടായാല്‍ ഉപവാസം കൊണ്ടുള്ള ഗുണം അനുഭവിക്കാം.


ഉപവാസകാലത്ത് ശരീരത്തിലുള്ള മാലിന്യങ്ങള്‍ നിര്‍ഗമിക്കുന്നു. ഉപവാസകാലം വെള്ളം ധാരാളം കുടിച്ചാല്‍ ശരീരാന്തര്‍ഭാഗം ശുദ്ധമാവുകയും, വായില്‍ ഉമിനീര്‍ വര്‍ധിക്കുകയും ചെയ്യും. ഒരു ദിവസം അഞ്ചാറു പ്രാവശ്യമായി ഒന്നര ഇടങ്ങഴി വെള്ളം എങ്കിലും ഉപയോഗിക്കണം. നാഴിവെള്ളത്തില്‍ അല്‍പസ്വല്‍പം ഉപ്പും അത്രയും സോഡാപൊടിയും ചേര്‍ത്ത് ജലം കഴിക്കാം. വെള്ളം അല്‍പം ചൂടാക്കി വസ്തിവയ്ക്കുകയും ചെയ്യാം.


ഉപവാസക്കാലം വിശപ്പ് ഉണ്ടാകില്ല. ചെറിയ ജോലികളില്‍ ഏര്‍പ്പെടാം. ഉപവാസം കഴിഞ്ഞാല്‍ നാരങ്ങാനീരോ പഴച്ചാറുകളോ കഴിക്കാം. കുറേശെ കുറേശെ ഭക്ഷണം കഴിച്ചുതുടങ്ങാം. അമിതവണ്ണം ഉള്ളവര്‍ക്ക് ഉപവാസം നല്ലതാണ്. ഭാരം കുറഞ്ഞുതുടങ്ങും. ഉപവാസകാലം വ്യായാമം ഒഴിവാക്കിയിരുന്നുവെങ്കില്‍ ഉപവാസം കഴിഞ്ഞുള്ള കാലങ്ങളില്‍ വ്യായാമം തുടങ്ങാം. എന്നാല്‍ ഉപവാസകാലത്തും പ്രാണായാമങ്ങള്‍ ധ്യാനം എന്നിവ തുടരാം.

ഉപവാസം തുടങ്ങുന്നതിന് മുന്‍പായി ശാരീരികവും മാനസികവുമായി അതിനുള്ള തയ്യാറെടുപ്പ് ഉണ്ടായിരിക്കണം.


ഉപവാസകാലം ഭക്ഷണകാര്യങ്ങളെക്കുറിച്ച് സ്മരിക്കുകപോലും അരുത്. ഉപവാസകാലം വെള്ളം തിളപ്പിച്ച് തണുപ്പിച്ച് കുറേശെ ആവശ്യത്തിന് കഴിക്കാം. ആവശ്യത്തിന് ഉപ്പും സോഡയും ചേര്‍ക്കുന്നതില്‍ വിരോധം ഇല്ല.


ശുദ്ധവായു ലഭിക്കുന്നിടത്തു കിടന്നുവേണം ഉറങ്ങുവാന്‍. അതിരാവിലെ ഇളംവെയില്‍ ഒരു മണിക്കൂര്‍ നേരം കൊള്ളണം. ഉപവാസക്കാലത്ത് ഉപവാസത്തെപ്പറ്റിയോ അല്ലാതെയോ ഉള്ള ദുര്‍ഘട വിചാരങ്ങള്‍ ഒന്നും പാടില്ല. ഇവിടെയാണ് ആത്മീയ ഉപവാസത്തിന്റെ പ്രസക്തി. മലബന്ധം, പക്ഷവാതം, ഈര്‍ച്ച, മുഷിവ്, അതിതുഷ്ടി എന്നിവയെല്ലാം ഉപവാസത്തിലൂടെ മാറും.


No comments:

Post a Comment